/indian-express-malayalam/media/media_files/uploads/2018/11/ayodhya-SHIV-SENA-002.jpg)
ന്യൂ​ഡ​ൽ​ഹി: രാമക്ഷേത്ര നിര്‍മ്മാണം ആവശ്യപ്പെട്ട് ഇന്ന് ഹിന്ദുത്വ സംഘടനകളുടെ പരിപാടികള്‍ നടക്കുന്ന അയോധ്യയില്‍ കനത്ത സുരക്ഷ. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ ആശങ്കയിലാണെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് 144 ഏര്‍പ്പെടുത്തിയത്. ശിവസേന നേതാവ് ഉദ്ദവ് താക്കറെ നയിക്കുന്ന സമ്മേളനവും വിശ്വഹിന്ദു പരിഷത്തിന്റെ സമ്മേളനവും ആണ് ഇന്ന് നടക്കുന്നത്. രണ്ട് ലക്ഷത്തിലധികം പേര്‍ എത്തുമെന്നാണ് സംഘടനകള്‍ പറയുന്നത്. 1992ല്‍ എത്തിയതിനേക്കാളും കൂടുതല്‍ ആള്‍ക്കാരാണിത്. പ്രദേശത്ത് നിന്നും ന്യൂനപക്ഷക്കാര്‍ ഇപ്പോള്‍ താത്കാലികമായി പലായനം ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 13,22ഓളം ബസുകളും 1546 കാറുകളും 80,000 പ്രവര്‍ത്തകരുമായി സ്ഥലത്ത് എത്തുമെന്ന് ആര്‍എസ്എസ് നേതാക്കള്‍ വ്യക്തമാക്കി. ഇത് കൂടാതെ ട്രെയിനിലും ബൈക്കുകളിലുമായി പതിനായിരക്കണക്കണക്കിന് പ്രവര്‍ത്തകരുമെത്തും. അയോധ്യയിലെ മുഴുവന്‍ ഹോട്ടലുകളും ശിവസേന ബുക്ക് ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉദ്ദവ് താക്കറെ അയോധ്യയില്‍ എത്തിയിട്ടുണ്ട്. രാമജന്മഭൂമിയില്‍ പ്രാര്‍ത്ഥിക്കുന്ന അദ്ദേഹം സ്ഥലത്തെ സന്ന്യാസിമാരും ജനങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി അഭിപ്രായ സ്വരൂപണം നടത്തും.
പൂനെയിലെ ശിവ്നെരിയില്‍ നിന്നും എടുത്ത മണ്ണ് അദ്ദേഹം സന്ന്യാസിമാര്‍ക്ക് കൈമാറും. രാമക്ഷേത്രം പണിയുന്നതിനെ എതിര്‍ക്കുന്നവരെ കൈകാര്യം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ശിവസേന നേതാവ് സഞ്ജയ് റൗത്ത് വ്യക്തമാക്കിയിരുന്നു. 'രാഷ്ട്രപതി ഭവന്‍ മുതല്‍ ഉത്തര്‍പ്രദേശ് വരെ ബിജെപി സര്‍ക്കാര്‍ ആണുളളത്. വേറെ എന്താ നമുക്ക് വേണ്ടത്. രാമക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ക്കുന്നവര്‍ പിന്നെ രാജ്യത്ത് ചുമ്മാ അങ്ങനെ നടക്കാമെന്ന് കരുതണ്ട,' സഞ്ജയ് റൗത്ത് പറഞ്ഞു.
അയോധ്യയില്‍ നാളെ നടക്കുന്ന വലിയ സമ്മേളനം വിഎച്ച്പിയുടെ 'ധര്‍മ്മ സന്‍സാദ്' തന്നെയാണ്. 1992 ശേഷം രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണയ്ക്കുന്ന സന്ന്യാസിമാരുടേയും ജനങ്ങളുടേയും ഏറ്റവും വലിയ സമ്മേളനമാണ് ഇതെന്നാണ് വിഎച്ച്പി പറയുന്നത്. രാമക്ഷേത്രം എങ്ങനെ നിര്‍മ്മിക്കാം എന്ന കൂടിയാലോചനകള്‍ക്ക് വേണ്ടിയാണ് സമ്മേളനമെന്നാണ് സംഘടന പറയുന്നത്. പരിപാടിക്കായി കഴിഞ്ഞ ദിവസങ്ങളില്‍ ഉത്തര്‍പ്രദേശില്‍ ഉടനീളം വിഎച്ച്പി ബൈക്ക് റാലികളും മറ്റും നടത്തി പിന്തുണ തേടുന്നുണ്ട്.
ശീ​ത​കാ​ല പാ​ർ​ല​​മെന്റ് സ​മ്മേ​ള​നം അ​ടു​ത്ത മാ​സം 11ന്​ ​തു​ട​ങ്ങാ​നി​രി​ക്കേ, അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്രം നി​ർ​മി​ക്കു​ന്ന​തി​ന്​ കോ​ട​തി ന​ട​പ​ടി​ക​ളെ മ​റി​ക​ട​ക്കു​ന്ന​വി​ധം ബി​ൽ കൊ​ണ്ടു​വ​രാ​ൻ ക​രു​നീ​ക്കം നടക്കുന്നുണ്ട്. ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​മ്പ്​ ക്ഷേ​ത്ര​നി​ർ​മാ​ണ​ത്തി​ന്​ ക​ള​മൊ​രു​ക്കാ​നോ, ച​ർ​ച്ച സ​ജീ​വ​മാ​ക്കാ​നോ ഉ​ള്ള പി​ന്നാ​മ്പു​റ നീ​ക്ക​മാ​ണ്​ ബി​ൽ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.