അയോധ്യ കേസില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ തുടരാം; ഒക്ടോബര്‍ 18-നുള്ളില്‍ വാദം പൂര്‍ത്തിയാക്കുമെന്ന് സുപ്രീം കോടതി

കോടതി നിയോഗിച്ച മൂന്നംഗ സംഘത്തിന് മധ്യസ്ഥ ശ്രമങ്ങള്‍ തുടരാം

ayodhya, അയോധ്യ, ram mandir in ayodhya, അയോധ്യയിലെ രാമക്ഷേത്രം, ram mandir construction, രാമക്ഷേത്രം നിർമാണം,bhoomi pujan ram mandir, രാമക്ഷേത്ര ഭൂമിപൂജ, bhoomi pujan narendra modi, ഭൂമിപൂജ നരേന്ദ്ര മോദി, ram mandir narendra modi, രാമക്ഷേത്രം നരേന്ദ്ര മോദി, indian express malayalam, rss, ആർഎസ്എസ്, vhp, വിഎച്ച്പി, indian express malayalam, ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം, ie malayalam, ഐഇ മലയാളം
**2018 IN PICTURES: NEWS EVENTS** New Delhi: Vishwa Hindu Parishad's (VHP) supporters carry a cutout of Lord Ram during 'Dharma Sabha', in which thousands of people gathered at Ramlila Maidan to press for the construction of Ram Temple in Ayodhya, days before Parliament's winter session commences, in New Delhi, Sunday, Dec. 9, 2018. (PTI Photo/Ravi Choudhary) (PTI12_9_2018_000119A)(PTI12_18_2018_000142A)

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ തുടരാമെന്ന് സുപ്രീം കോടതി. കേസിന്റെ വാദം ഒക്ടോബര്‍-18 നുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും കോടതി അറിയിച്ചു. വാദം കേള്‍ക്കുന്നതിനിടയിലും പരാതിക്കാര്‍ക്ക് ആവശ്യമാണെങ്കില്‍ മധ്യസ്ഥ ശ്രമങ്ങള്‍ നടത്താം. മധ്യസ്ഥ ചര്‍ച്ചകള്‍ അതീവ രഹസ്യമായിരിക്കണമെന്ന് കോടതി വ്യക്തമാക്കി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

കോടതി നിയോഗിച്ച മൂന്നംഗ സംഘത്തിന് മധ്യസ്ഥ ശ്രമങ്ങള്‍ തുടരാം. കേസില്‍ ദിവസേനയുള്ള വാദം കേള്‍ക്കല്‍ തുടരും. മധ്യസ്ഥ ചര്‍ച്ചകളെല്ലാം രഹസ്യമായി നടത്തണം. എല്ലാവരും ഒന്നിച്ചുള്ള പ്രയത്‌നത്തിലൂടെ ഒക്ടോബര്‍ 18 ന് വാദങ്ങളെല്ലാം അവസാനിപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് അഭിപ്രായപ്പെട്ടു. ആവശ്യമെങ്കിൽ ശനി‌യാ‌ഴ്‌ചകളിൽ ഒരു മണിക്കൂർ സമയം അധികമായി വാദം കേൾക്കാൻ തയ്യാറാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.  26-ാം ദിവസമാണ് കോടതി കേസില്‍ തുടര്‍ച്ചയായി വാദം കേള്‍ക്കുന്നത്. ചീഫ് ജസ്റ്റിസ് നവംബര്‍ 17-നു വിരമിക്കുന്നതിനു മുമ്പ് കേസില്‍ വിധി പറയുമെന്നാണു സൂചന.

Read Also: ബാബറി മസ്ജിദിന് മുന്‍പ് അയോധ്യയില്‍ ഹൈന്ദവ ആരാധനാലയം ഉണ്ടായിരുന്നു; വാദവുമായി അഭിഭാഷകന്‍

ഓഗസ്റ്റ് ആറ് മുതലാണ് അയോധ്യ കേസിൽ വാദം കേൾക്കുന്നത് ആരംഭിച്ചത്. സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സമിതി റിപ്പോർട്ട് സമർപ്പിച്ചതിനു ശേഷമാണ് വാദം കേൾക്കൽ ആരംഭിച്ചത്.  മുദ്ര വച്ച കവറിലാണ് മധ്യസ്ഥ സമിതി റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് സമര്‍പ്പിച്ചത്. സമിതി 155 ദിവസം ചര്‍ച്ച നടത്തിയെന്നും കക്ഷികള്‍ക്കിടയില്‍ സമവായം ഉണ്ടാക്കാന്‍ ചര്‍ച്ചകള്‍ക്കായില്ലെന്നും മധ്യസ്ഥ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2010 സെപ്റ്റംബര്‍ 30 ന് അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരായുള്ള അപ്പീലുകള്‍ സുപ്രീം കോടതി പരിഗണിക്കുമോയെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകാനാണ് സാധ്യത.

മാര്‍ച്ച് എട്ടിനാണ് മധ്യസ്ഥ ചര്‍ച്ചയ്ക്കും വിഷയങ്ങള്‍ പഠിക്കുന്നതിനുമായി സുപ്രീം കോടതി മൂന്നംഗ മധ്യസ്ഥ സമിതിയെ നിയോഗിച്ചത്. തര്‍ക്കം മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് കോടതി ആഗ്രഹിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. അയോധ്യ കേസ് ഭൂമിതര്‍ക്കം മാത്രമായാണ് കാണുന്നതെന്നും സുപ്രീം കോടതി നേരത്തെ നിലപാട് സ്വീകരിച്ചിട്ടുണ്ട്.

Read Also: ‘മൂന്നാമത്തെ കുട്ടിയെ വോട്ട് ചെയ്യാന്‍ അനുവദിക്കരുത്’; ജനസംഖ്യ നിയന്ത്രിക്കാൻ ബാബാ രാംദേവിന്റെ നിർദേശം

ജസ്റ്റിസ് എഫ്.എം.ഇബ്രാഹിം ഖലീഫുളള, ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ജു എന്നിവര്‍ അടങ്ങിയതാണ് മധ്യസ്ഥ സമിതി. എട്ട് ആഴ്ചയ്ക്കുള്ളില്‍ കക്ഷികളുമായി സംസാരിച്ച് മധ്യസ്ഥ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു മാര്‍ച്ച് എട്ടിന് സുപ്രീം കോടതി ആവശ്യപ്പെട്ടത്. മധ്യസ്ഥ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Ayodhya dispute supreme court on mediation process

Next Story
നരേന്ദ്ര മോദിയുടെ ഭാര്യയ്ക്ക് സാരി സമ്മാനിച്ച് മമത; അപ്രതീക്ഷിത കണ്ടുമുട്ടല്‍Mamata Banerjee and Jashodaben Mamata meets PM Narendra Modi's Wife and gifted Saree
The moderation of comments is automated and not cleared manually by malayalam.indianexpress.com