ന്യൂഡല്‍ഹി: അയോധ്യക്കേസില്‍ ഒത്തുതീര്‍പ്പിന് തയ്യാറാകില്ലെന്ന് മുസ്ലീം സംഘടനാ കക്ഷികള്‍. ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ  അവർ, സുന്നി വഖഫ് ബോര്‍ഡ് കേസില്‍നിന്ന് പിന്മാറുന്നുതില്‍ അമ്പരപ്പ് രേഖപ്പെടുത്തി.

സുന്നി വഖഫ് ബോര്‍ഡ് ഒഴികെ മറ്റ് കക്ഷികളാരും മധ്യസ്ഥ സമിതിയുടെ ഒത്തുതീര്‍പ്പ് അംഗീകരിക്കില്ലെന്ന് കേസിലെ കക്ഷിയായ എം.സിദ്ദിഖിന്റെ അഭിഭാഷകനായ ഐജാസ് മഖ്ബുല്‍ പറഞ്ഞു.

” മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയ ഒത്തുതീര്‍പ്പ് ഞങ്ങള്‍ അംഗീകരിക്കില്ല. ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്ന രീതിയും അംഗീകരിക്കാനാകില്ല. ഭൂമിയുടെ അവകാശവാദം പിന്‍വലിക്കണമെന്ന തീര്‍പ്പും അംഗീകരിക്കില്ല” .

Read Also: അയോധ്യ കേസ്: വാദം പൂർത്തിയായി, വിധിപറയാൻ മാറ്റി

രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കേസാണ് അയോധ്യ ഭൂമിതര്‍ക്ക വിഷയം. കേസില്‍ നവംബര്‍ 17 ന് വിധി പുറപ്പെടുവിക്കാനാണ് സാധ്യത. ഒക്ടോബര്‍ 17 ന് മുന്‍പ് തന്നെ എല്ലാ വാദങ്ങളും തീര്‍ക്കണമെന്ന് ഭരണഘടനാ ബഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്നതിനു മുന്‍പ് വിധി പറയാനാണ് സാധ്യത.

അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ എത്തിയ 14 ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ച് വാദം കേട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook