ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതിയുടെ നിര്‍ണായക വിധി നാളെ പുറത്തു വരും. കേസ് ഭരണഘടന ബെഞ്ചിന് കൈമാറണോ എന്ന കാര്യത്തിലും സുപ്രീംകോടതി തീരുമാനമെടുക്കും.

പള്ളി മുസ്ലിമുകളുടെ ആരാധനക്ക് അനിവാര്യമല്ലെന്ന 1994ലെ മുന്‍ വിധിയിലും സുപ്രീംകോടതി പുന:പരിശോധന നടത്തും.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസില്‍ വിധി പറയുക. ദീപക് മിശ്ര ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിക്കുന്നതിന് മുമ്പുള്ള സുപ്രധാന വിധിയാണിത്. ദീപക് മിശ്രയെ കൂടാതെ ജസ്റ്റിസ് അശോക് ഭൂഷണ്‍, എസ്. അബ്ദുള്‍ നസീര്‍ എന്നിവരും കേസില്‍ വിധി പറയുന്ന ബെഞ്ചിലെ അംഗങ്ങളാണ്.

അയോധ്യയിലെ തര്‍ക്ക ഭൂമി മൂന്നായി വിഭജിക്കാനുള്ള 2010ലെ അലഹബാദ് ഹൈകോടതി വിധിക്കെതിരെയാണ് സുപ്രീംകോടതിയില്‍ അപ്പീലുകള്‍ സമര്‍പ്പിക്കപ്പെട്ടത്. നാളെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാകും വിധി വരിക.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ