scorecardresearch

പുറത്ത് നിന്ന് ആർക്കും നഗരത്തിൽ പ്രവേശനമില്ല; അയോധ്യയിൽ ഭൂമിപൂജ കർശന സുരക്ഷയിൽ

അയോധ്യയില്‍ താമസിക്കുന്നവര്‍ക്ക് പ്രത്യേക നിയന്ത്രണങ്ങളൊന്നും ഉണ്ടാവില്ലെന്ന് പൊലീസ് വ്യക്തമാക്കി

അയോധ്യയില്‍ താമസിക്കുന്നവര്‍ക്ക് പ്രത്യേക നിയന്ത്രണങ്ങളൊന്നും ഉണ്ടാവില്ലെന്ന് പൊലീസ് വ്യക്തമാക്കി

author-image
WebDesk
New Update
ayodhya verdict, അയോധ്യ,Sunni Waqf Board, Ayodhya, അയോധ്യ, Sunni Waqf Board ayodhya verdict, മുസ്ലിം വ്യക്തി നിയമ ബോർഡ്, Sunni Waqf Board review petition, സുന്നി വഖഫ് ബോർഡ്, ayodhya review petition, ram mandir ayodhya

ലഖ്നൗ: അയോധ്യയിൽ പണികഴിപ്പിക്കുന്ന രാമക്ഷേത്രത്തിന്റെ ഭൂമിപൂജയ്ക്ക് മുന്നോടിയായി നഗരത്തിൽ കർശന സുരക്ഷയൊരുക്കി പൊലീസ്. ചടങ്ങുകളും കർശന സുരക്ഷയിലായിരിക്കും നടക്കുകയെന്ന് ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു. പുറത്ത് നിന്ന് ആർക്കും നഗരത്തിലേക്ക് പ്രവേശനമുണ്ടാകില്ല.

Advertisment

നഗരത്തില്‍ അഞ്ചില്‍ അധികം പേര്‍ കൂട്ടംചേരുന്നതും അനുവദിക്കില്ല. എന്നാല്‍ കടകള്‍ തുറക്കാന്‍ അനുവദിക്കുമെന്ന് റേഞ്ച് ഡിഐജി ദീപക് കുമാര്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന കര്‍മം നിര്‍വഹിക്കുന്നത്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് പ്രത്യേക സുരക്ഷ ക്രമീകരണങ്ങളിലേക്ക് നഗരം നീങ്ങുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിനായിരിക്കും. എന്നാല്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയശേഷം ഫലം നെഗറ്റീവാണെന്ന് ഉറപ്പാക്കുകയും മറ്റ് ഡ്യൂട്ടികളില്‍നിന്ന് ഒഴിവാക്കി ഐസൊലേഷനില്‍ പാര്‍പ്പിക്കുകയും ചെയ്തിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരെ മാത്രമാവും പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് നടക്കുന്ന വേദിക്ക് തൊട്ടടുത്ത് നിയോഗിക്കുക.

അതേസമയം അയോധ്യയില്‍ താമസിക്കുന്നവര്‍ക്ക് പ്രത്യേക നിയന്ത്രണങ്ങളൊന്നും ഉണ്ടാവില്ലെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍, കോവിഡ് വ്യാപനം കണക്കിലെടുത്ത് അന്നേ ദിവസം ആരും വീട്ടില്‍നിന്ന് പുറത്തിറങ്ങരുതെന്ന് ഡിഐജി അഭ്യര്‍ഥിച്ചു.

Advertisment

കോവിഡ് -19 മഹാമാരി കണക്കിലെടുത്ത് 200 ൽ അധികം ആളുകളെ പരിപാടിയിലേക്ക് ക്ഷണിക്കില്ലെന്നാണ് ട്രസ്റ്റ് യോഗത്തിലെ തീരുമാനം. സാമൂഹിക അകലം പാലിക്കുന്ന കാര്യം കണക്കിലെടുത്ത് 150 ക്ഷണിതാക്കൾ ഉൾപ്പെടെ 200 പേരെയാണ് “ഭൂമി പൂജ”യിൽ പങ്കെടുപ്പിക്കുക.

Ayodhya Land Dispute

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: