/indian-express-malayalam/media/media_files/uploads/2018/09/ayodhya-1.jpg)
ന്യൂഡൽഹി: അയോധ്യ അനുബന്ധ കേസ് വിശാല ബെഞ്ചിന് വിടില്ലെന്ന് സുപ്രീം കോടതി. 1994 ലെ ഇസ്മായിൽ ഫാറൂഖിയും, ഇന്ത്യ ഗവൺമെന്റും തമ്മിലുളള കേസിന്റെ വിധി പുനപരിശോധിക്കേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്. ഈ കേസ് അയോധ്യ കേസിനെ ബാധിക്കുന്നതല്ലെന്നും അയോധ്യയിലെ ഭൂമി ഏറ്റെടുക്കുന്നതിനെ സംബന്ധിച്ചുളളത് മാത്രമാണെന്നും ചീഫ് ജസ്റ്റിസും ജസ്റ്റിസ് അശോക് ഭൂഷണും പറഞ്ഞു.
ഡിവിഷൻ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് എസ് അബ്ദുൾ നസീർ ഭൂരിപക്ഷ അഭിപ്രായത്തോട് വിയോജിച്ചു. "മതവിശ്വാസപ്രകാരമുളള പ്രാർത്ഥനകളും മറ്റും ഏത് വിധത്തിൽ വേണമെന്ന കാര്യത്തിൽ വിശാല ബെഞ്ചിന്റെ അഭിപ്രായം തേടണം," അദ്ദേഹം പറഞ്ഞു.
Ayodhya matter (Ismail Faruqui case): Larger bench needs to decide what constitutes essential religious practice, says Justice S Nazeer
— ANI (@ANI) September 27, 2018
1993 ലെ അയോധ്യ നിയമ പ്രകാരം ബാബ്റി മസ്‌ജിദും അതിന് ചുറ്റുമുളള ഭൂമിയും അടങ്ങുന്ന 67.703 ഏക്കർ സ്ഥലം ഏറ്റെടുത്ത കേന്ദ്രസർക്കാർ നടപടിക്കെതിരെയാണ് ഡോ. ഇസ്‌മായിൽ ഫാറൂഖി കേസ് കൊടുത്തത്. എന്നാൽ കേസിൽ വാദം കേട്ട അഞ്ചംഗ സുപ്രീം കോടതി ബെഞ്ചിലെ ഭൂരിപക്ഷം കേന്ദ്രസർക്കാർ നിലപാട് ശരിവച്ചു. സാമുദായിക സ്പർദ്ധ ഒഴിവാക്കാൻ സ്വീകരിക്കുന്ന എല്ലാ നടപടികളും മതനിരപേക്ഷ നടപടിയാണെന്ന് കോടതി അന്ന് പറഞ്ഞിരുന്നു.
ഇസ്ലാമിൽ നിസ്‌കാരം തുറസായ സ്ഥലത്ത് വച്ച് പോലും ചെയ്യാമെന്ന് കോടതി നിരീക്ഷിച്ചു. ഇസ്ലാമിക വിശ്വാസ പ്രകാരം പളളി ഒഴിച്ചുകൂടാനാവാത്ത ഒന്നല്ല എന്നതായിരുന്നു ഈ വിധിന്യായത്തിലെ സുപ്രധാനമായ മറ്റൊരു വാക്യം. പളളികൾ ഏറ്റെടുക്കുന്നതിനെ ഇന്ത്യൻ ഭരണഘടന ഏതെങ്കിലും വിധത്തിൽ തടയുന്നില്ലെന്ന് കൂടി ന്യായാധിപന്മാരിൽ ഭൂരിപക്ഷം നിരീക്ഷിച്ചു. ഇതോടെ 1993 ലെ അയോധ്യ ആക്ട് പ്രകാരം ഏറ്റെടുക്കുന്ന 67.7 ഏക്കർ സ്ഥലത്തിൽ, മുൻപ് ബാബ്റി മസ്‌ജിദ് നിലനിന്നിരുന്ന 2.77 ഏക്കർ സ്ഥലം കൂടി ഏറ്റെടുക്കാമെന്നായി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.