/indian-express-malayalam/media/media_files/2026/03/01/ayatollah-arafi-2026-03-01-16-15-32.jpg)
ആയത്തുള്ള അലിറേസ അറാഫി (ചിത്രം: വിക്കീമീഡിയ കോമൺസ്)
ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതിനെ തുടർന്ന്, രാജ്യത്തെ മുതിർന്ന പുരോഹിതനും ഖമനയിയുടെ അടുത്ത അനുയായിയുമായ ആയത്തുള്ള അലിറേസ അറാഫിയെ താത്കാലികമായി പദവിയിലേക്ക് നിയോഗിച്ചു. ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ ഖമനയി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ച് മണിക്കൂറുകൾക്കു പിന്നാലെയാണ് പിൻഗാമിയെ താത്കാലികമായി നിയമിച്ചിരിക്കുന്നത്.
പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതു വരെ ഭരണഘടനാപരമായ ചുമതലകൾ നിർവ്വഹിക്കുന്നതിനാണ് അറാഫിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. നേതൃത്വ കൗൺസിലിലെ നിയമജ്ഞ അംഗമായി അറഫിയെ നിയമിച്ചിട്ടുണ്ടെന്നും പരമോന്നത നേതാവിന്റെ പങ്ക് താൽക്കാലികമായി നിറവേറ്റുന്നതിനുള്ള ചുമതല കൂടി അദ്ദേഹത്തിനു നൽകിയിട്ടുണ്ടെന്നും വാർത്താ ഏജൻസിയായ ഇറാനിയൻ സ്റ്റുഡന്റ്‌സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Also Read: ഖമനിയയ്ക്ക് ശേഷം ആര്? ഇറാന്റെ അടുത്ത പരമോന്നത നേതാവാകാൻ സാധ്യതയുള്ളവർ
ആരാണ് ആയത്തുള്ള അലിറേസ അറാഫി?
ആയത്തുള്ള അലി ഖമനയിയുടെ പിൻഗാമിയായി ഉയർന്ന പേരുകളിൽ പ്രധാനിയാണ് അലിറേസ അറഫി. 67 കാരനായ അദ്ദേഹം രാജ്യത്തെ പരിചയസമ്പന്നനായ മുതിർന്ന പുരോഹിതനും ഖമനയിയുടെ അടുത്ത അനുയായിയുമാണ്. സുപ്രീം നേതാവിനെ നിയമിക്കുന്ന വിദഗ്ദ്ധരുടെ അസംബ്ലിയുടെ ഡെപ്യൂട്ടി ചെയർമാനായാണ് അറഫി നിലവിൽ സേവനമനുഷ്ഠിക്കുന്നത്. ഇറാന്റെ മത-ഭരണ രംഗങ്ങളിൽ നിർണ്ണായക സ്വാധീനമുള്ള വ്യക്തിയാണ് അറാഫി. രാജ്യത്തെ പ്രമുഖ സെമിനാരികളുടെ തലവനുമാണ് അറാഫി.
Also Read: ഖമനയിയുടെ മരണം; പാക്കിസ്ഥാനിൽ യുഎസ് കോൺസുലേറ്റിനു നേരെ പ്രതിഷേധം; ആറു പേർ കൊല്ലപ്പെട്ടു
ഇറാന്റെ ഭരണഘടനയനുസരിച്ച്, 'അസംബ്ലി ഓഫ് എക്സ്പെർട്സ്' എന്ന 88 അംഗ പുരോഹിത സമിതിയാണ് അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കേണ്ടത്. ഈ പ്രക്രിയ പൂർത്തിയാകുന്നതുവരെ അറാഫി നേതൃത്വം നൽകും. ഖമനയിയുടെ പിൻഗാമിയാകാൻ സാധ്യതയുള്ള പ്രമുഖരുടെ പട്ടികയിൽ നേരത്തെ തന്നെ അറാഫിയുടെ പേര് ഉണ്ടായിരുന്നു. ശനിയാഴ്ച ടെഹ്‌റാനിലെ ഖമനയിയുടെ ഓഫീസിന് നേരെ നടന്ന ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഇതിനെത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
Read More: ഇറാൻ പരമോന്നത നേതാവിന്റെ മരണത്തിൽ സന്തോഷം പ്രകടിപ്പിച്ച് ട്രംപ്; ആക്രമണം തുടരുമെന്ന് മുന്നറിയിപ്പ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us