ന്യൂഡൽഹി: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് വിമതനേതാവ് ഒ.പനീർസെൽവം രാഷ്ട്രപതിയെ കണ്ടു. ജയയുടെ മരണത്തിൽ ജനത്തിന് പല സംശയങ്ങളുമുണ്ട്. പനി കൂടുതലായതുകൊണ്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നായിരുന്നു പറഞ്ഞിരുന്നത്.പിന്നീട് 75 ദിവസങ്ങൾ അവർ ആശുപത്രിയിലായിരുന്നു. അവിടെ എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അറിയില്ലെന്ന് പനീർസെൽവം രാഷ്ട്രപതിയെ അറിയിച്ചു. പനീർസെൽവത്തെക്കൂടാതെ രാജ്യസഭാഗം വി. മൈത്രേയനും 12 എംപിമാരും സംഘത്തിലുണ്ടായിരുന്നു.

സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്ന് നിവേദനത്തില്‍ എംപിമാര്‍ ആവശ്യപ്പെട്ടു. അമ്മയുടെ മരണത്തിന് പിന്നിലെ സത്യം പുറത്തുകൊണ്ടുവരുന്നത് അവര്‍ക്കുള്ള ശ്രദ്ധാജ്ഞലിയാണെന്ന് ഞാന്‍ കരുതുന്നു. മുന്‍കരുതലുകള്‍ എടുത്തുകൊണ്ട് സന്ദര്‍ശകരെ അനുവദിക്കാമെന്നിരിക്കെ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റിലിയെയോപനീര്‍ശെല്‍വത്തെയോ പോലും കാണാന്‍ അനുവദിച്ചില്ല. ജയലളിതയുടെ തുടര്‍ ചികിത്സയ്ക്ക് ആരാണ് അനുമതി നല്‍കിയതെന്ന് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തണമെന്നും പനീർസെൽവം ആവശ്യപ്പെട്ടു .

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ