സർക്കാർ ഒരുക്കുന്ന താമസ സൗകര്യങ്ങൾ വേണ്ടെന്ന് വച്ച് പഞ്ചനക്ഷത്ര ഹോട്ടലുകൾ തിരഞ്ഞെടുക്കുന്ന കേന്ദ്രമന്ത്രിമാർക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക പരിപാടികൾക്ക് സർക്കാർ അനുവദിക്കുന്ന താമസ സൗകര്യങ്ങൾ ഉണ്ടെങ്കിൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ തേടിപ്പോകരുതെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തങ്ങളുടെ മന്ത്രാലയത്തിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ സൗകര്യങ്ങൾ സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. ബുധനാഴ്ച ചേർന്ന കേന്ദ്ര കാബിനറ്റ് യോഗത്തിന് ശേഷമാണ് മന്ത്രിമാരുടെ മാത്രം പ്രത്യേക യോഗം വിളിച്ച് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

2019 ലോക്സഭ തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ അഴിമതി ആരോപണങ്ങൾ നേരിടാത്ത മന്ത്രിസഭയെന്ന പ്രതിച്ഛായ നിലനിർത്തണമെന്ന ആവശ്യമാണ് പ്രധാനമന്ത്രി മുന്നോട്ട് വച്ചത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ അടക്കം സർക്കാർ സൗകര്യങ്ങൾ ഒന്നും ദുരുപയോഗം ചെയ്യരുതെന്ന കർശന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ