ന്യൂഡല്‍ഹി: ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാംപുവിന്റെ വില്‍പ്പന നിര്‍ത്തി വെക്കാന്‍ നിര്‍ദ്ദേശം. കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് (എന്‍സിപിസിആര്‍) ആണ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

വില്‍പ്പന നിര്‍ത്തിവെക്കാനും കടകളിലുള്ള സ്റ്റോക്ക് നീക്കം ചെയ്യാനും ബാലാവകാശ കമ്മീഷന്‍ ഉത്തരവില്‍ പറയുന്നുണ്ട്. ജയ്പൂരിലെ ഡ്രഗ്ഗ് ടെസ്റ്റ് ലാബില്‍ നടത്തിയ പരിശോധനയില്‍ ഷാംപുവിന് ഗുണ നിലവാരമില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഷാംപുവില്‍ ഫോര്‍മല്‍ ഡിഹൈഡിന്റെ സാന്നിധ്യം കണ്ടെത്തി.

ഷാംപുവില്‍ ആസ്ബറ്റോസ്, കാര്‍സിനോജനിക് എന്നിവയുടെ സാന്നിധ്യം ഉണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അഞ്ച് സംസ്ഥാനങ്ങളോട് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. രാജസ്ഥാന്‍, ആന്ധ്രാ പ്രദേശ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, അസം എന്നിവടങ്ങളില്‍ നിന്നുമാണ് ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെട്ടത്.

രാജസ്ഥാനില്‍ നിന്നുമുള്ള റിപ്പോര്‍ട്ടാണ് ലഭിച്ചത്. ഇതോടെയാണ് ഉത്തരവിട്ടത്. ബാക്കി നാലിടങ്ങളിലെ റിപ്പോര്‍ട്ട് ലഭിക്കാന്‍ ബാക്കിയുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook