സി‍ഡ്‍നി: ഇരുപത്തിരണ്ട് വര്‍ഷം മുമ്പ് 13 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനെ ഓസ്ട്രേലിയന്‍ കോടതി കുറ്റവിമുക്തനാക്കി. മുന്‍ വത്തിക്കാന്‍ ട്രഷററും മാര്‍പ്പാപ്പയുടെ ഉപദേഷ്‍ടാവുമായിരുന്ന ജോര്‍ജ് പെല്‍ ഉടന്‍ ജയില്‍ മോചിതനാകും.

തനിക്ക് 13 വയസ്സുള്ള സമയത്തു മെൽബണിൽ ആർച്ച്ബിഷപ്പ് ആയിരുന്ന പെൽ തന്നെ പീഡിപ്പിച്ചെന്ന് 5 വർഷം മുൻപാണ് യുവാവ് പരാതി നൽകിയത്. കത്തോലിക്ക സഭയിൽ തന്നെ ബാലപീഡന കേസ് നേരിടുന്ന ഏറ്റവും ഉന്നതനാണ് പെൽ.

തനിക്ക് 13 വയസ്സുള്ളപ്പോള്‍ മെല്‍ബണില്‍ ആര്‍ച്ച് ബിഷപ്പായിരുന്ന പെല്‍ തന്നെ പീഡിപ്പിച്ചെന്നായിരുന്നു യുവാവിന്റെ പരാതി. 2018-ല്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പെല്‍ ജയിലിലായത് ചൊവ്വാഴ്‍ചയാണ് ഓസ്ട്രേലിയന്‍ ഹൈക്കോടതി പെല്ലിനെ കുറ്റവിമുക്തനക്കിയത്. താന്‍ കുറ്റക്കാരനല്ലെന്നായിരുന്നു പെല്‍ നിരന്തരം അവകാശപ്പെട്ടിരുന്നത്.

Read More: ചില രാജ്യങ്ങള്‍ക്ക്‌ മരുന്ന് നൽകും; ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ വിലക്കിൽ ഇളവുമായി ഇന്ത്യ

1997 ന്റെ തുടക്കത്തിൽ കുർബാന കഴിഞ്ഞശേഷം ആൺകുട്ടികളിലൊരാളെ ലൈംഗികമായി ആക്രമിച്ചതിനും പെൽ ശിക്ഷിക്കപ്പെട്ടിരുന്നു.

2018 ഡിസംബർ മാസത്തിലാണ് കോടതി കർദ്ദിദിനാൾ കുറ്റക്കാരനാണെന്നു കണ്ടെത്തുന്നത്. 1996 ൽ ആണ് കേസിന് ആധാരമായ സംഭവങ്ങൾ നടക്കുന്നത്. മെൽബണിൽ ആർച്ച് ബിഷപ്പായിരുന്ന സമയത്ത് രണ്ട് അൾത്താര ബാലന്മാരെ പെൽ ഭീഷണിപ്പെടുത്തി തന്റെ സ്വകാര്യ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും ബലം പ്രയോഗിച്ച് ലൈംഗികമായി ഉപദ്രവിച്ചുവെന്നുമാണ് കോടതി അന്ന് കണ്ടെത്തിയത്. ഇത്രയും നീണ്ട കാലത്തെ ജയിൽ ശിക്ഷ വിധിക്കപ്പെടുന്ന കത്തോലിക്ക സഭയിലെ ഏറ്റവും ഉയർന്ന സ്ഥാനത്തുള്ള പുരോഹിതനാണ് ജോർജ് പെൽ.

വത്തിക്കാനിലെ മൂന്നാമത്തെ ശക്തനായ കർദിനാളായിരുന്നു ജോർജ്ജ് പെൽ. വത്തിക്കാൻ ട്രഷററും പോപ്പിന്‍റെ ഉപദേഷ്ടാവുമായിരുന്ന ഇദ്ദേഹം. ലൈം​ഗികാതിക്രമ കേസിൽ ഉള്‍പ്പെട്ടതിന് പിന്നാലെ ജോർജ് പെല്ലിനെ സ്ഥാനഭ്രഷ്ടനാക്കിയിരുന്നു.

കത്തോലിക്ക സഭയ്ക്കുള്ളിലെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പോപ്പ് ഫ്രാന്‍സിസ് നേരത്തെ ശക്തമായ നിലപാട് എടുത്തിരുന്നു. ബാലപീഡകര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്ന് വത്തിക്കാനില്‍ കഴിഞ്ഞ വർഷം ചേര്‍ന്ന പ്രത്യേക സിന‍ഡ് തീരുമാനിച്ചു. ഇതിന് പിന്നാലെയായിരുന്നു പെല്ലിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കുട്ടികളില്‍ ഒരാള്‍ 2014ല്‍ അപകടത്തില്‍ മരിച്ചു. മറ്റൊരാള്‍ പെല്ലിനെതിരെ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

Read in English: Australian High Court quashes Cardinal Pell’s conviction on sex offences

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook