മുതലകള്‍ക്ക് ജീവനുളള പട്ടിക്കുഞ്ഞിനെ എറിഞ്ഞ് കൊടുത്ത് യുവാവിന്റെ ക്രൂരത. ഓസ്ട്രേലിയയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി. 36 സെക്കന്റ് ദൈര്‍ഘ്യമുളള വീഡിയോയില്‍ പ്രത്യക്ഷപ്പടുന്ന യുവാവ് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
വെളുത്ത ടീഷര്‍ട്ടും ഷോര്‍ട്ട്സും ധരിച്ചിരിക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ആരാണെന്നും വ്യക്തമല്ല. തടാകത്തിന് അടുത്തേക്ക് പട്ടിയേയും കൊണ്ട് വരുന്ന യുവാവ് വെളളത്തിലേക്ക് ഇതിനെ വലിച്ചെറിയുകയായിരുന്നു. കഴുത്തിന് പിടിച്ച് വെളളത്തിലേക്ക് എറിയുമ്പോള്‍ നായക്കുഞ്ഞ് കരഞ്ഞ് പിടയുന്നതും കാണാം. നീന്തി കരയ്ക്ക് കയറാന്‍ നായ ശ്രമിക്കുന്നുണ്ടെങ്കിലും നിമിഷങ്ങള്‍ക്കം ഇതിനെ മുതല ജീവനോടെ വായ്ക്കുളളിലാക്കി.
യുവാവിന്റെ ക്രൂരതയുടെ ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. ക്രൂരത ചെയ്തയാളെ തിരിച്ചറിയാന്‍ കഴിയുന്നത് വരെ ഷെയര്‍ ചെയ്യാന്‍ ആഹ്വാനം ചെയ്താണ് വീഡിയോ പ്രചരിക്കുന്നത്. യുവാവിനെതിരെ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
2016ല്‍ തമിഴ്നാട്ടില്‍ നിന്നും സമാനമായ വീഡിയോ പ്രചരിച്ചിരുന്നു. അന്ന് യുവാവ് നായയെ കെട്ടിടത്തിന് മുകളില്‍ നിന്ന് പട്ടിക്കുഞ്ഞിനെ താഴേക്ക് എറിയുന്ന വീഡിയോ ആണ് പകര്‍ത്തിയത്. ഇയാളേയും വീഡിയോ പകര്‍ത്തിയ വിദ്യാര്‍ത്ഥിയേയും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.