ലണ്ടൻ: മ്യാന്മർ നേതാവ് ഓങ് സാൻ സൂചിക്ക് ഓക്സ്ഫഡ് നൽകിയ ബഹുമതി പിൻവലിക്കാൻ തീരുമാനം. സൂചിയുടെ ജനാധിപത്യ പോരാട്ടങ്ങൾ മാനിച്ച് ഓക്സ്ഫഡ് സിറ്റി കൗണ്‍സിൽ 1997ൽ സമ്മാനിച്ച “ഫ്രീഡം ഓഫ് ഓക്സ്ഫഡ്’ ആണ് തിരിച്ചെടുക്കുന്നത്.
രോഹിൻഗ്യ അഭയാർഥികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ സൂചിക്കെതിരേ വിമർശനമുയർന്ന സാഹചര്യത്തിലാണ് ഓക്സ്ഫർഡ് സിറ്റി കൗണ്‍സിലിന്‍റെ നടപടി. നവംബർ 27ന് ബഹുമതി പിൻവലിച്ച തീരുമാനം പ്രാബല്യത്തിൽവരും.
സംഭവത്തിൽ സൂചിയുടെ നിലപാടുകൾ അന്താരാഷ്ട്ര തലത്തിൽ തന്നെ വിമർശിക്കപ്പെട്ടിരുന്നു.