scorecardresearch

ഓഗസ്റ്റ് 14 വിഭജന ഭീതി അനുസ്മരണ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി

"ജനങ്ങളുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും സ്മരണയ്ക്കായി, ഓഗസ്റ്റ് 14 വിഭജന ഭീതി അനുസ്മരണ ദിനമായി ആചരിക്കും, ”പ്രധാനമന്ത്രി പറഞ്ഞു

"ജനങ്ങളുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും സ്മരണയ്ക്കായി, ഓഗസ്റ്റ് 14 വിഭജന ഭീതി അനുസ്മരണ ദിനമായി ആചരിക്കും, ”പ്രധാനമന്ത്രി പറഞ്ഞു

author-image
WebDesk
New Update
Opposition leaders letter to PM Modi, India covid news, India free vaccination, Indian express, Indian express news, കോവിഡ്, സെൻട്രൽ വിസ്റ്റ, മോദി, latest news malayalam, malayalam news, news malayalam, malayalam latest news, ie malayalam

ന്യൂഡൽഹി: രാജ്യത്ത് ഓഗസ്റ്റ് 14 വിഭജന ഭീതി അനുസ്മരണ ദിനമായി ഓർക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം നാളെ സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരുങ്ങവെയാണ് പ്രധാനമന്ത്രി ഈ കാര്യം പറഞ്ഞത്. വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാനാകില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആ കാലഘട്ടത്തിലെ ജനങ്ങളുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും ഓർമ്മയ്ക്കായി ഓഗസ്റ്റ് 14 വിഭജന ഭീതി അനുസ്മരണ ദിനമായി ഓർക്കുമെന്ന് പ്രഖ്യാപിച്ചു.

Advertisment

"വിഭജനത്തിന്റെ വേദനകൾ ഒരിക്കലും മറക്കാനാവില്ല. മനസ്സലിവില്ലാതെ വിദ്വേഷവും അക്രമവും കാരണം നമ്മുടെ ദശലക്ഷക്കണക്കിന് സഹോദരിമാരും സഹോദരങ്ങളും പലായനം ചെയ്യപ്പെടുകയും അനേകർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. നമ്മുടെ ജനങ്ങളുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും സ്മരണയ്ക്കായി, ഓഗസ്റ്റ് 14 വിഭജന ഭീതി അനുസ്മരണ ദിനമായി ആചരിക്കും, ”പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

"വിഭജനത്തിന്റെ ഭീതി അനുസ്മരണ ദിനം സാമൂഹിക വിഭജനം, പൊരുത്തക്കേട് എന്നിവയുടെ വിഷം നീക്കം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഓർമ്മിപ്പിക്കട്ടെ, ഐക്യത്തിന്റെയും സാമൂഹിക ഐക്യത്തിന്റെയും മനുഷ്യ ശാക്തീകരണത്തിന്റെയും ആത്മാവിനെ കൂടുതൽ ശക്തിപ്പെടുത്തുക," എന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Read More: സ്വാതന്ത്ര്യദിനാഘോഷത്തിനൊരുങ്ങി രാജ്യം

Narendra Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: