/indian-express-malayalam/media/media_files/uploads/2017/06/mukulmukul-rohatgi-l.jpg)
ന്യൂഡല്‍ഹി: അറ്റോണി ജനറല്‍ സ്ഥാനത്തെ കാലാവധി നീട്ടിക്കിട്ടാന്‍ താത്പര്യമില്ലെന്ന് മുകുള്‍ റോത്ഗി. എജിയായി തുടരാന്‍ താത്പര്യമില്ലെന്നും സ്വകാര്യ പ്രാക്ടീസിലേക്ക് തിരിച്ചു പോകാനാണ് തനിക്ക് ആഗ്രഹമെന്നും കാട്ടി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചതായും അദ്ദേഹം വ്യക്തമാക്കി.
വാജ്പേയി സര്‍ക്കാരിന് കീഴില്‍ അഞ്ച് വര്‍ഷവും മോദി സര്‍ക്കാരിന് കീഴില്‍ മൂന്ന് വര്‍ഷവും ജോലി ചെയ്തതായും സര്‍ക്കാരുമായി നല്ല ബന്ധമാണ് തനിക്ക് ഉളളതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതുകൊണ്ട് തന്നെയാണ് തന്റെ കാലാവധി നീട്ടരുതെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂണിൽ കാലാവധി കഴിയുമായിരുന്ന റോത്ഗിയുടെ സർവ്വീസ് കേന്ദ്രസർക്കാർ ഈയിടെ നീട്ടിനൽകിയിരുന്നു. 2014 ജൂൺ 19നാണ് മുകുൾ റോത്ഗി അറ്റോർണി ജനറലായി ചുമതല യേറ്റത്. 2002ലെ ഗുജറാത്ത് കലാപവും, ഗുജറാത്ത് വ്യാജ ഏറ്റുമുട്ടലും അടക്കം സുപ്രധാനമായ പല കേസുകളും റോത്ഗി വാദിച്ചിട്ടുണ്ട്. നിലവില്‍ സുപ്രീം കോടതിയ്ക്ക് മുന്നിലുള്ള മുത്തലാഖ് വിഷയമാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. 2012ലെ ഇറ്റാലിയന്‍ നാവികരുടെ കേസും, 2ജി അഴിമതിയും അദ്ദേഹമാണ് സര്‍ക്കാരിന് വേണ്ടി വാദിച്ചത്. ദില്ലി ഹൈക്കോടതി മുന്‍ ജഡ്ജി ആവദ് ബെഹരി രോത്ഗിയുടെ മകനാണ് അദ്ദേഹം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us