Latest News

അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിന്റെ കാലാവധി നീട്ടി

കഴിഞ്ഞ വർഷം വേണുഗോപാലിന്റെ കാലാവധി അവസാനിച്ചിരുന്നു. എന്നാൽ കേന്ദ്രം ഒരു വർഷം കൂടി നീട്ടി നൽകി

kk venugopal, attorney general, ie malayalam
(Express File Photo by Tashi Tobgyal)

ന്യൂഡൽഹി: അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിന്റെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി. 2022 ജൂൺ 30 വരെയാണ് കാലാവധി നീട്ടി നൽകിയത്. കേന്ദ്രസർക്കാരിന്റേതാണ് തീരുമാനം. 2017 ജൂലൈ ഒന്നിനാണ് 15-ാമത് അറ്റോർണി ജനറലായി വേണുഗോപാൽ സ്ഥാനമേറ്റത്. മൂന്നു വർഷത്തേക്കായിരുന്നു നിയമനം.

കഴിഞ്ഞ വർഷം വേണുഗോപാലിന്റെ കാലാവധി അവസാനിച്ചിരുന്നു. പ്രായാധിക്യത്താൽ സ്ഥാനം ഒഴിയുകയാണെന്ന് വേണുഗോപാൽ അറിയിച്ചെങ്കിലും കേന്ദ്രസർക്കാർ ഒരു വർഷം കൂടി തൽസ്ഥാനത്ത് തുടരണമെന്ന് അഭ്യർത്ഥിച്ചു. ഈ അഭ്യർത്ഥന കണക്കിലെടുത്ത് അദ്ദേഹം വീണ്ടും അറ്റോർണി ജനറലായി ഒരു വർഷം കൂടി തുടരുകയായിരുന്നു. ഈ കാലാവധി അവസാനിക്കാന്‍ ഇരിക്കെയാണ് വീണ്ടും സര്‍ക്കാര്‍ കാലാവധി നീട്ടി നൽകിയത്.

Read More: ജമ്മു സ്ഫോടനം: ഡ്രോണുകൾ അയച്ചത് ഇന്ത്യയിൽ നിന്നെന്ന് സംശയം

ആർട്ടിക്കിൾ 370 വകുപ്പ് നീക്കം ചെയ്തതിനെതിരായ ഹർജികൾ, റഫാൽ ഇടപാട്, ആധാർ, കേന്ദ്രം കോവിഡ് 19 കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട ഹർജികൾ തുടങ്ങി സുപ്രധാന കേസുകളിൽ കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായത് വേണുഗോപാലാണ്. 2002 ൽ പത്മ ഭൂഷണും 2015 ൽ പത്മ വിഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Attorney general kk venugopal for one more year521840

Next Story
Coronavirus India Highlights: ‘ഡെൽറ്റ പ്ലസ് വകഭേദം വാക്സിൻ ഫലപ്രാപ്തിയെ ബാധിക്കുമെന്നതിന് തെളിവുകളില്ല’Black Fungus, ബ്ലാക്ക് ഫംഗസ്, indian doctors, Black Fungus cases in men, what is Black Fungus, എന്താണ് ബ്ലാക്ക് ഫംഗസ്, how to cure Black Fungus, Black Fungus cases in india, Black Fungus treatment, Black Fungus symptoms, ബ്ലാക്ക് ഫംഗസ് ലക്ഷണങ്ങൾ, ie malayalam,ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com