ധാക്ക: ബംഗ്ലാദേശില്‍ ദുബായില്‍ നിന്നുളള വിമാനം റാഞ്ചാനുളള ശ്രമം വിഫലമാക്കിയതായി റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് ചിറ്റഗോങ്ങിലെ ഷാ അമാനത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി ഇറക്കി. ബിമന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സിന്റെ ധാക്കയില്‍ നിന്ന് ദുബായിലേക്കുളള വിമാനമാണ് റാഞ്ചാന്‍ ശ്രമം നടന്നത്.

അക്രമി വിമാനത്തിലെ ഒരു ജീവനക്കാരനെ വെടിവെച്ചതായും യാത്രക്കാരെ മുഴുവന്‍ വിമാനത്തില്‍ നിന്ന് ഒഴിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഫ്ലൈറ്റ് ബി.ജി 147 എന്ന വിമാനമാണ് റാഞ്ചാന്‍ ശ്രമിച്ചത്. അക്രമി ഇപ്പോഴും വിമാനത്തില്‍ ഉളളതായാണ് വിവരം. വൈകിട്ട് 5.15ഓടെയാണ് ചിറ്റഗോങ് വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി ഇറക്കിയത്.

ഇതിന് പിന്നാലെ റാപിഡ് ആക്ഷന്‍ ബറ്റാലിയന്‍ സ്ഥലത്തെത്തി വിമാനം വളഞ്ഞ് യാത്രക്കാരെ പുറത്തിറക്കി. സംഭവത്തെ തുടര്‍ന്ന് ഇന്ത്യയിലെ വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കി. ഇന്ത്യയില്‍ നിന്നുളള വിമാനം പാക്കിസ്ഥാനിലേക്ക് റാഞ്ചുമെന്ന ഫോണ്‍ ഭീഷണിയെ തുടര്‍ന്നും സുരക്ഷ ശക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ