Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

കാബൂൾ സർവ്വകലാശാലയിൽ അക്രമണം; 25 വിദ്യാർഥികൾ കൊല്ലപ്പെട്ടു

നിരവധി പേർക്ക് അക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്

കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂൾ സർവ്വകലാശാലയിൽ ഭീകരാക്രമണം. സംഭവത്തിൽ 25 വിദ്യാർഥികൾ കൊല്ലപ്പെട്ടതായി ആദ്യ റിപ്പോർട്ടുകൾ. നിരവധി പേർക്ക് അക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ ഇറാനിയൻ അംബാസിഡർ പങ്കെടുത്ത ഒരു പുസ്തക പ്രദർശന ചടങ്ങിനിടെയാണ് അക്രമണമുണ്ടായത്.

യൂണിവേഴ്‌സിറ്റി ഗേറ്റിലാണ് ആദ്യം ആക്രമണമുണ്ടായത്. ഇവിടെ സ്‌ഫോടനം നടത്തുകയും പിന്നീട് കാമ്പസില്‍ കടന്ന ഭീകരര്‍ വിദ്യാര്‍ഥികള്‍ക്കുനേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. പിന്നീട് ഇവര്‍ ഏതാനും വിദ്യാര്‍ഥികളെയും അധ്യാപകരെയും ബന്ധികളാക്കി. പോലീസുമായി മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഇവരെ മോചിപ്പിച്ചത്.

മൂന്ന് പേരാണ് അക്രമണം നടത്തിയതെന്ന് മന്ത്രാലയ വക്താവ് താരിഖ് അരിയാൻ അറിയിച്ചു. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഇവർ കൊല്ലപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. അക്രമികളിൽ ഒരാള്‍ ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Attack on afghan university death toll

Next Story
ബാബറി മസ്ജിദ് കേസിൽ വിധി പറഞ്ഞ മുൻ ജഡ്ജിക്ക് സുരക്ഷ നീട്ടില്ല: സുപ്രീം കോടതിUnnao, Unnao Rape Case,ഉന്നാവോ പീഡനക്കേസ്, Unnao Rape Victim,ഉന്നാവോ പീഡനക്കേസ് ഇര, supreme court, Unnao Accident, Unnao, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express