scorecardresearch
Latest News

ദേശീയഗാനത്തിനു എഴുന്നേറ്റുനില്‍ക്കാത്ത കുടുംബത്തെ തിയറ്ററിൽനിന്നു പുറത്താക്കി കന്നഡ നടിയും സംഘവും

ദേശീയ ഗാനത്തിനു എഴുന്നേറ്റുനില്‍ക്കാതിരുന്ന കുടുംബത്തെ പാക്കിസ്ഥാനി ഭീകരവാദികളെന്ന് വിളിച്ചാണ് തിയറ്റിലുണ്ടായിരുന്നവര്‍ ചോദ്യം ചെയ്‌തത്

ദേശീയഗാനത്തിനു എഴുന്നേറ്റുനില്‍ക്കാത്ത കുടുംബത്തെ തിയറ്ററിൽനിന്നു പുറത്താക്കി കന്നഡ നടിയും സംഘവും

ബെംഗളൂരു: സിനിമാ തിയറ്ററില്‍ ദേശീയഗാനത്തിന്റെ സമയത്ത് എഴുന്നേറ്റുനില്‍ക്കാതിരുന്ന കുടുംബത്തിനു നേരെ നടിയുടെ നേതൃത്വത്തിൽ ഭീഷണി. കന്നഡ അഭിനേതാക്കളായ ബി.വി.ഐശ്വര്യ, അരുണ്‍ ഗൗഡ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഭീഷണിപ്പെടുത്തൽ. കുടുംബത്തിനുനേരെ വളരെ മോശമായ രീതിയിലാണ് തിയറ്റിലുണ്ടായിരുന്നവര്‍ പ്രതികരിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Read Also: സിങ്കപെണ്ണാവാൻ നയൻതാരയല്ലാതെ മറ്റാരാണ് യോഗ്യ? ‘ബിഗിൽ’ ചർച്ചകളിൽ നിറയുമ്പോൾ

ദേശീയഗാനത്തിനു എഴുന്നേറ്റുനില്‍ക്കാതിരുന്ന കുടുംബത്തെ പാക്കിസ്ഥാനി ഭീകരവാദികളെന്ന് വിളിച്ചാണ് നടി ഉൾപ്പെട്ട സംഘം ചോദ്യം ചെയ്‌തത്. എഴുന്നേറ്റുനില്‍ക്കാന്‍ കഴിയില്ലെങ്കില്‍ പുറത്തിറങ്ങിപ്പോകാനായിരുന്നു കുടുംബത്തോട് പ്രതിഷേധക്കാരുടെ ആവശ്യം.

നടി ബി.വി.ഐശ്വര്യ തന്നെ ഇതിന്റെ വീഡിയോ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് വീഡിയോ ഡെലീറ്റ് ചെയ്തു. ബെംഗളൂര്‍ മല്ലേശ്വരത്ത് പിവിആര്‍ ഒറിയോണ്‍ മാളിലാണ് സംഭവം നടക്കുന്നത്. ധനുഷ്-മഞ്ജു വാരിയര്‍ ചിത്രം അസുരനാണ് തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത്.

ദേശീയഗാനത്തിനു എഴുന്നേറ്റുനില്‍ക്കണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് വ്യക്തി സ്വാതന്ത്ര്യമല്ലെന്നായിരുന്നു നടി ഉൾപ്പെട്ട സംഘത്തിന്റെ നിലപാട്. എന്നാൽ ഇതൊരു സിനിമ മാത്രമാണെന്നും പ്രശ്‌നമാണെങ്കില്‍ പോയി കേസ് കൊടുക്കൂയെന്നും കുടുംബത്തിലെ ഒരു സ്ത്രീ പറയുന്നുണ്ട്. തങ്ങള്‍ കേസ് കൊടുക്കുമെന്നാണ് പ്രതിഷേധക്കാര്‍ ഇതിനു മറുപടി നല്‍കിയത്.

ഇതിനിടയില്‍ ഇവരോട് ഒരു യുവാവ് നിങ്ങള്‍ പാക്കിസ്ഥാനി ഭീകരരാണോയെന്ന് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. പ്രതിഷേധത്തിനൊടുവിൽ, ദേശീയഗാനത്തിന് എഴുന്നേറ്റുനിൽക്കാതിരുന്ന കുടുംബത്തെ പ്രതിഷേധക്കാർ എല്ലാവരും ചേർന്ന് തിയറ്ററിൽ നിന്നു പുറത്താക്കുകയും ചെയ്‌തു.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Attack against family for not standing during national anthem video