ഓസ്ട്രേലിയയിൽ മലയാളി വൈദികന് കുത്തേറ്റു. ഫാ. ടോമി കളത്തൂർ മാത്യുവാണ് പള്ളിയിൽവെച്ച് ആക്രമണത്തിന് ഇരയായത്. കഴുത്തിന് കുത്തേറ്റ വൈദികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കൻ മെൽബണിലെ ഫോക്ൻറിലുള്ള ദേവാലയത്തിൽ പ്രാർഥനയ്ക്ക് ഇടെയായിരുന്നു വൈദികന് നേരെ അക്രമം ഉണ്ടായത്.

ഞായറാഴ്ച കുർബാനയ്ക്കായി ഒരുക്കങ്ങൾ നടക്കുന്നതിനിടെ അക്രമി വൈദികനടുത്തേക്ക് എത്തുകയായിരുന്നു. ഇന്ത്യക്കാരനാണോ എന്ന് ചോദിച്ച ശേഷമാണ് വൈദികനെ കുത്തിയത് എന്നാണ് വിവരം. അറുപത് വയസിനു മുകളിലുള്ള വ്യക്തിയാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് നൽകുന്ന സൂചന

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ