scorecardresearch

Latest News
ടീസ്റ്റ സെതല്‍വാദിനെയും ആര്‍ ബി ശ്രീകുമാറിനെയും അറസറ്റ് ചെയ്ത് ഗുജറാത്ത് പൊലീസ്

സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ട റിയാസ് ഖാനെ മര്‍ദിച്ചവർ അറസ്റ്റില്‍

അഞ്ച് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു

Riyas Khan Attacked, റിയാസ് ഖാന് മർദനം, Covid 19, കോവിഡ് 19, Corona, കൊറോണ വെെറസ്, IE Malayalam, ഐഇ മലയാളം

ചെന്നൈ: സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ടതിന്‍റെ പേരില്‍ നടന്‍ റിയാസ് ഖാനെ മര്‍ദിച്ച സംഭവത്തിൽ അഞ്ച് പേര്‍ അറസ്റ്റിൽ. ചെന്നൈയിലെ വീടിനു മുമ്പിലൂടെ കൂട്ടംചേര്‍ന്ന് പോയവരെ ബോധവത്കരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നടന് മര്‍ദനമേറ്റത്. വീടിനുമുന്നില്‍വച്ച് പന്ത്രണ്ടംഗസംഘമാണ് റിയാസിനെ ആക്രമിച്ചത്. മൂന്ന് പേരെ ആളന്തൂർ പൊലീസ് നേരത്തേ തന്നെ അറസ്റ്റ് ചെയ്തിരുന്നു.

കൂട്ടംകൂടി പുറത്തിറങ്ങിയവരെ താൻ പിൻതിരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്നായിരുന്നു റിയാസ് ഖാൻ പറഞ്ഞത്. സാമൂഹിക അകലം പാലിക്കണമെന്നും നിരോധനാജ്ഞ ഉള്ളതിനാൽ കൂട്ടം കൂടി പോകുന്നത് ശരിയല്ലെന്നും താൻ അവരെ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുകയായിരുന്നു.

“ഞാൻ അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, ഞാൻ പറയുന്നതൊന്നും അവർ മനസിലാക്കിയില്ല. എന്നോട് തർക്കിക്കാൻ മാത്രമായി അവർ സംസാരിക്കുകയായിരുന്നു. പിന്നീട് എന്റെ മുന്നിലേക്ക് അവർ നടന്നുവന്നു. മുന്നിലേക്ക് വരരുതെന്ന് അവരോട് ഞാൻ പറഞ്ഞു. അവർ മുന്നിലേക്ക് വരുന്നതുകണ്ട് ഞാൻ പിന്നിലേക്ക് നീങ്ങി. അവർ തർക്കിക്കാൻ നിൽക്കുകയായിരുന്നു. തങ്ങൾക്ക് കൊറോണ വെെറസ് രോഗം വരില്ലെന്ന് അവർ പറഞ്ഞു. ആ സംഘത്തിലെ ഒരുത്തൻ എന്നെ ചാടി അടിക്കാൻ വന്നു. തലയ്‌ക്കിട്ട് അടിക്കാനാണ് അവർ നോക്കിയത്. ഞാൻ മാറിയതുകൊണ്ട് ഷോൾഡറിലാണ് അടി കൊണ്ടത്. അപ്പുറത്തെ വീട്ടിൽ നിന്നിരുന്ന ഒരാൾ കണ്ട് അദ്ദേഹമാണ് പൊലീസിനെ വിളിച്ചത്.” റിയാസ് ഖാന്റെ വാക്കുകൾ.

കോവിഡ് പ്രതിരോധത്തിനായി സാമൂഹിക അകലം പാലിക്കണമെന്ന് ആവശ്യപ്പെട്ട് സിനിമാ താരങ്ങൾ രംഗത്തുണ്ട്. സർക്കാർ സംവിധാനങ്ങൾക്കൊപ്പം ചേർന്ന് സൂപ്പർ താരങ്ങളടക്കം കോവിഡ് പ്രതിരോധത്തിനായി പ്രവർത്തിക്കുന്നുണ്ട്. ഇതിനിടയിലാണ് ഒരു സിനിമാ താരത്തിനു ആളുകളിൽ നിന്ന് മർദനമേറ്റത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Attack against actor riyaz khan five arrested