/indian-express-malayalam/media/media_files/2025/11/19/bengaluru-robbery-2025-11-19-20-20-38.jpg)
ബെംഗളൂരുവിൽ കവർച്ച നടന്ന സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ (എക്സ്പ്രസ് ഫൊട്ടൊ)
ബെംഗളൂരു: ബെംഗളൂരുവിൽ പട്ടാപ്പകൽ വൻ കൊള്ള. ജയനഗറിലെ എടിഎമ്മിലേക്ക് എത്തിച്ച ഏഴ് കോടി 11 ലക്ഷം രൂപയാണ് കവർന്നത്. പണവുമായി വന്ന വാൻ തടഞ്ഞ്, അതിലെ ജീവനക്കാരെയും തട്ടിക്കൊണ്ടുപോയാണ് കവർച്ച നടത്തിയിരിക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്കിന്റെ എടിഎമ്മിലേക്ക് പണവുമായി പോയ വാനാണ് ഒരു കൂട്ടം ആയുധധാരികളായ സംഘം കവർന്നത്.
ജയനഗറിലെ അശോക് പില്ലറിന് സമീപം പത്ത് മണിക്കായിരുന്നു സംഭവം. നികുതി ഉദ്യോഗസ്ഥരുടെ വേഷമണിഞ്ഞാണ് സംഘം കാശ് കവർന്നത്. പണവുമായി വന്ന വാനിന് കുറുകെ ഇന്നോവ കാർ നിർത്തിയിട്ട് നികുതി ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് ഇന്നോവയിൽ പണം നിറയ്ക്കുകയായിരുന്നു. രണ്ട് ജീവനക്കാരായിരുന്നു പണവുമായി വന്ന വാഹനത്തിലുണ്ടായിരുന്നത്.
Also Read:ഡൽഹിയിൽ സ്‌കൂൾ കായിക മത്സരങ്ങൾ വിലക്കി സുപ്രീം കോടതി; നടപടി വായുമലീനികരണത്തിന്റെ പശ്ചാത്തലത്തിൽ
ജീവനക്കാരോട് ആദായ നികുതി ഉദ്യോഗസ്ഥരാണെന്ന് വിശ്വസിപ്പിക്കാൻ വ്യാജ ഐഡി കാർഡുകൾ കാണിക്കുകയും ചെയ്തു. തുടർന്ന് രേഖകൾ പരിശോധിക്കാനെന്ന വ്യാജേന ജീവനക്കാരെ ഇന്നോവയിലേക്ക് കയറ്റി. സ്റ്റാഫുകളെ വിശ്വസിപ്പിക്കാനായി ചില പേപ്പറുകൾ ഒപ്പിട്ട് വാങ്ങുകയും ചെയ്തു. കുറച്ച് ദൂരം സഞ്ചരിച്ച ശേഷം ഡയറി സർക്കിളിൽ എത്തിയപ്പോൾ ജീവനക്കാരെ ബലം പ്രയോഗിച്ച് കാറിൽ നിന്ന് പുറത്താക്കുകയായിരുന്നു.
Also Read:ഡൽഹി സ്‌ഫോടനം; അൽഫലാ സർവകലാശാല ചെയർമാൻ അറസ്റ്റിൽ
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. സിസിടിവി ക്യാമറകൾ പരിശോധിച്ച് സംഘം ഏത് ദിശയിലേക്കാണ് പോയതെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
Read More: ബിഹാറിൽ മത്സരിക്കാതിരുന്നത് തെറ്റായി പോയെന്ന് പ്രശാന്ത് കിഷോർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us