ന്യൂഡൽഹി: ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചിരുന്ന മുൻ പ്രധാനമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ അടൽ ബിഹാരി വാജ്‌പേയിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായും സന്ദര്‍ശിച്ചു.

വാജ്പേയിയെ തിങ്കളാഴ്‌ച രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്‌ടർമാരുടെ ഉപദേശപ്രകാരമാണ് ആശുപത്രിയിൽ​ കൊണ്ടുപോയതെന്ന് അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നുളള ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.

സാധാരണഗതിയിലുളള​ പരിശോധനകൾക്കായി ഡോക്‌ടർമാരുടെ നിർദേശപ്രകാരം ഇന്ന് എഐഐ​എംഎസ്സിൽ പ്രവേശിപ്പിച്ചു. എയിംസ് ഡയറക്‌ടർ ഡോ.രൺദീപ് ഗുലേറിയയുടെ മേൽനോട്ടത്തിലാണ് മുൻ പ്രധാനമന്ത്രിയുടെ ആരോഗ്യപരിശോധനകൾ നടക്കുന്നതെന്നും ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കുന്നു.

93 വയസ്സുളള​ മുൻപ്രധാനമന്ത്രി  പ്രായത്തിന്റെ അവശതയും ആരോഗ്യപരവുമായ കാരണങ്ങളാൽ കഴിഞ്ഞ കുറച്ചുകാലമായി രാഷ്ട്രീയത്തിൽ സജീവമായി രംഗത്തില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ