scorecardresearch

സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരണം; സമിതിയിൽ ആർഎസ്എസ് ബന്ധമുള്ള 24 പേർ

സ്വദേശി ജാഗരൺ മാഞ്ചിന്റെ ദേശീയ സഹകൺവീനർ മുതൽ വിദ്യാഭാരതി മേധാവി വരെ അടങ്ങുന്ന, ആർഎസ്എസ് ബന്ധമുള്ള 24 അംഗങ്ങൾ പാഠ്യപദ്ധതിയുടെ പരിഷ്‌കരണത്തിൽ പ്രവർത്തിക്കുന്നതായി ഇന്ത്യൻ എക്സ്പ്രസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി

സ്വദേശി ജാഗരൺ മാഞ്ചിന്റെ ദേശീയ സഹകൺവീനർ മുതൽ വിദ്യാഭാരതി മേധാവി വരെ അടങ്ങുന്ന, ആർഎസ്എസ് ബന്ധമുള്ള 24 അംഗങ്ങൾ പാഠ്യപദ്ധതിയുടെ പരിഷ്‌കരണത്തിൽ പ്രവർത്തിക്കുന്നതായി ഇന്ത്യൻ എക്സ്പ്രസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി

author-image
WebDesk
New Update
education

Express photo by Amit Mehra

ന്യൂഡൽഹി: 2020ൽ ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) കൊണ്ടുവന്നപ്പോൾ, അത് വലിയ രീതിയെ പക്ഷപാതമായ ആക്രമണത്തിന് ഇടയായില്ല. പ്രത്യയശാസ്‌ത്രപരമായി വലിയ തോതിൽ അകന്നുനിൽക്കുന്ന അവപുതിയ പരിഷ്‌ക്കരണങ്ങൾക്കുള്ള പാത സജ്ജമാക്കി, അവയിൽ ചിലത് അടുത്തിടെ പുറത്തിറക്കുകയും ചെയ്തിരുന്നു. സർവ്വകലാശാല പ്രവേശനത്തിന് ഒരു പൊതു പ്രവേശനപരീക്ഷ എന്നത് മുതൽ നാല് വർഷത്തെ ബിരുദ പ്രോഗ്രാമുകളുടെ പ്രഖ്യാപനം വരെ അതിൽ ഉൾപ്പെടുന്നു.

Advertisment

എന്നാൽ ഒരിടത്ത് രാഷ്ട്രീയം സ്ഥാനം പിടിച്ചിരിക്കുകയാണ്. സ്കൂളുകൾക്കായുള്ള ദേശീയ പാഠ്യപദ്ധതിയുടെ ചട്ടക്കൂട് (എൻസിഎഫ്) പുനർരൂപീകരിക്കുന്നതിലാണത്. 2014ൽ മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ആദ്യമായാണ് ഇങ്ങനൊരു പുനർരൂപീകരണം. അതേസമയം, സ്വാതന്ത്ര്യം ലഭിച്ചതിന് അഞ്ചാമതാണ്.

സ്വദേശി ജാഗരൺ മാഞ്ചിന്റെ ദേശീയ സഹകൺവീനർ മുതൽ വിദ്യാഭാരതി മേധാവി വരെ അടങ്ങുന്ന, ആർഎസ്എസ് ബന്ധമുള്ള 24 അംഗങ്ങൾ പാഠ്യപദ്ധതിയുടെ പരിഷ്‌കരണത്തിൽ പ്രവർത്തിക്കുന്നതായി ഇന്ത്യൻ എക്സ്പ്രസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. അതിൽ തന്നെ ആർഎസ്എസുമായി ചേർന്ന് പ്രവർത്തിക്കുന്നവരും ഉൾപ്പെടുന്നു. പാഠ്യപദ്ധതിയുടെ പരിഷ്ക്കരണത്തിൽ പ്രവർത്തിക്കുന്ന 25 ഫോക്കസ് ഗ്രൂപ്പ് അംഗങ്ങളിൽ 17 പേരും ആർഎസ്എസ് അനുഭാവികളാണ്.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടത്തിയ അന്വേഷണത്തിൽ എൻസിആർടിയുടെ സാമൂഹ്യ ശാസ്ത്ര പാഠപുസ്തകങ്ങളിൽ നിന്ന് ഗുജറാത്ത് കലാപത്തെയും ജാതി വ്യവസ്ഥയെയും മുഗളന്മാരെയും സമകാലിക പ്രതിഷേധ പ്രസ്ഥാനങ്ങളെയും കുറിച്ചുള്ള പരാമർശങ്ങൾ ഉൾപ്പെടെ പ്രധാനപ്പെട്ട പലതും ഒഴിവാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തി.

Advertisment

അതേസമയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിയമിച്ച മുൻ ഐഎസ്ആർഒ ചെയർമാൻ കെ കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള 12 അംഗ സ്റ്റിയറിംഗ് കമ്മിറ്റിയാണ് പാഠ്യപദ്ധതി പരിഷ്കരണത്തിന് നേതൃത്വം നൽകുന്നത്.

പുതിയ പാഠ്യപദ്ധതിയാവും പുതിയ എൻസിആർടി പാഠപുസ്തകങ്ങളുടെ അടിത്തറ. ഫോക്കസ് ഗ്രൂപ്പുകൾ തയ്യാറാക്കുന്ന പേപ്പറുകളാണ് മാറ്റങ്ങളുടെ പാത നിശ്ചയിക്കുക. ഓരോ ഗ്രൂപ്പിലും 7-10 പേർ വീതം ഫോക്കസ് ഗ്രൂപ്പിനെ ഡിസംബർ 28 ന് ഒരു വിജ്ഞാപനത്തിലൂടെയാണ് എൻസിആർടി നിയമിച്ചത്.

ദേശിയ വിദ്യാഭ്യാസ നയത്തിന്റെ കാഴ്ചപ്പാടുകളുടെയും ശുപാർശകളുടെയും പശ്ചാത്തലത്തിൽ പാഠ്യപദ്ധതി, അധ്യാപന ഘടന എന്നിവയുമായി ബന്ധപ്പെട്ട് വ്യക്തമായ ധാരണ വികസിപ്പിക്കാനും ഓരോ ഘട്ടത്തിലും സ്വീകരിക്കേണ്ട നടപടികൾ വ്യകതക്കുകയുമാണ് ഗ്രൂപ്പുകൾ ചെയ്യേണ്ടത്.

ഇതിൽ പ്രതികരണം തേടിയപ്പോൾ, എൻസിഎഫുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും താൻ പ്രതികരിക്കാനില്ലെന്നാണ് കസ്തൂരിരംഗൻ പറഞ്ഞത്. "ഞങ്ങൾക്ക് നൽകിയിരിക്കുന്ന ചുമതലയോട് ഞങ്ങൾ പൂർണ്ണമായും നീതി പുലർത്തുകയും ന്യായവും വസ്തുനിഷ്ഠവും നിഷ്പക്ഷവുമായ ഒരു മാർഗരേഖ അവതരിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യും.", സമിതിയിലെ ഒരു മുതിർന്ന അംഗം പറഞ്ഞു.

ഫോക്കസ് ഗ്രൂപ്പിലെ ആർഎസ്എസ് ബന്ധമുള്ള അംഗങ്ങളും, ഇത് സംബന്ധിച്ച അവരോട് ചോദിച്ച ചോദ്യങ്ങളും പ്രതികരണങ്ങളും ഉൾപ്പെടെ വിശദമായ റിപ്പോർട്ട് ഇന്ത്യൻ എക്സ്പ്രസിൽ വായിക്കാം.

Bjp Rss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: