Latest News

ബിജെപിക്ക് തിരിച്ചടി; അജിത് പവാറിനുള്ള പിന്തുണ പിൻവലിച്ച് എംഎൽഎമാർ

കുതിരക്കച്ചവടത്തിന് സാധ്യതകള്‍ ഉള്ളതിനാല്‍ കോണ്‍ഗ്രസ്, എന്‍സിപി എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റുകയാണ്

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. അജിത് പവാറിനൊപ്പമുള്ള എന്‍സിപി എംഎല്‍എമാരെ കൂടെചേര്‍ത്ത് സര്‍ക്കാര്‍ രൂപീകരിച്ച ബിജെപിക്ക് തിരിച്ചടി നേരിടാന്‍ സാധ്യത. നേരത്തെ അജിത് പവാറിനൊപ്പമുണ്ടായിരുന്ന എംഎല്‍എമാരില്‍ ചിലര്‍ എന്‍സിപിയിലേക്ക് തിരിച്ചുപോയതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഒന്‍പത് എംഎല്‍എമാരാണ് അജിത് പവാറിനുള്ള പിന്തുണ പിന്‍വലിച്ചിട്ടുണ്ട്.

അതേസമയം, അജിത് പവാറിനെ എന്‍സിപി നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തുനിന്ന് നീക്കി. അജിത് പവാറിന് പകരം ജയന്ത് പാട്ടീലിനെ നിയമസഭാ കക്ഷി നേതാവായി എന്‍സിപി തിരഞ്ഞെടുത്തു.

കുതിരക്കച്ചവടത്തിന് സാധ്യതകള്‍ ഉള്ളതിനാല്‍ കോണ്‍ഗ്രസ്, എന്‍സിപി എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റുകയാണ്. കോണ്‍ഗ്രസ് എംഎല്‍എമാരെ ജയ്പൂരിലേക്ക് കൊണ്ടുപോകും. എന്‍സിപി എംഎല്‍എമാരുടെ യോഗം പൂര്‍ത്തിയായ ശേഷം അവരെയും റിസോര്‍ട്ടിലേക്ക് മാറ്റിയിട്ടുണ്ട്.

Read Also: ഗവര്‍ണര്‍ രാഷ്ട്രീയക്കാരനെ പോലെ പ്രവര്‍ത്തിച്ചു; ശിവസേന സുപ്രീം കോടതിയില്‍

അതേസമയം, ബിജെപിയുടെ സർക്കാർ രൂപീകരണത്തിനെതിരെ ശിവസേന സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി രാഷ്ട്രീയക്കാരനെ പോലെ പ്രവര്‍ത്തിച്ചെന്നാണ് ശിവസേനയുടെ ആരോപണം. കേന്ദ്രത്തില്‍ ഭരണത്തിലിരിക്കുന്നവരുടെ ഇംഗിതത്തിനനുസരിച്ച് ഗവര്‍ണര്‍ പ്രവര്‍ത്തിച്ചെന്നും ശിവസേന ആരോപിച്ചു. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപി സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും ശിവസേന സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്നും ശിവസേന ആവശ്യപ്പെട്ടു.

സർക്കാർ രൂപീകരണത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഉടൻ തന്നെ പരിഗണിക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. അടിയന്തരമായി നിയമസഭ വിളിച്ചു ചേർക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ഇന്നു തന്നെ പരിഗണിക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. അങ്ങനെ പരിഗണിക്കുകയാണെങ്കിൽ മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങൾ തുടരും.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: At least nine mlas who were with ajit swear loyalty to sharad pawar maharashtra drama

The moderation of comments is automated and not cleared manually by malayalam.indianexpress.com