കശ്മീർ ഉപതിരഞ്ഞെടുപ്പ്: സംഘർഷങ്ങളിൽ എട്ടു മരണം, സമീപകാല ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ്

ശ്രീനഗർ ലോക്‌സഭാ മണ്ഡലത്തിൽ സമീപകാല ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ്ങാണുണ്ടായത് 6.5%

kashmir, election

ശ്രീനഗർ: കശ്മീരിൽ ഉപതിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷങ്ങളിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ ഉൾപ്പെടെ എട്ടുപേർ കൊല്ലപ്പെട്ടു. മുന്നൂറോളം നാട്ടുകാർക്കും നൂറോളം അർധസൈനിക പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റിട്ടുണ്ട്. ശ്രീനഗർ ലോക്‌സഭാ മണ്ഡലത്തിൽ സമീപകാല ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ്ങാണുണ്ടായത് 6.5%. 2014ലെ തിരഞ്ഞെടുപ്പിൽ ശ്രീനഗറിൽ 26% പോളിങ് രേഖപ്പെടുത്തിയിരുന്നു. വിഘടനവാദി സംഘടനകൾ തിരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന് ഇവിടെ ആഹ്വാനം ചെയ്തിരുന്നു.

നാലു സ്ഥലങ്ങളിലായുണ്ടായ വെടിവയ്പിൽ ആറു പ്രതിഷേധക്കാർ കൊല്ലപ്പെട്ടു. വൈകുന്നേരത്തോടെ പരുക്കേറ്റ് ചികിൽസയിലായിരുന്ന രണ്ടു പേർ കൂടി മരിച്ചതായി റിപ്പോർട്ടുണ്ട്. ഗന്ധർബാലിലെ പൊലീസ് സ്റ്റേഷൻ പെട്രോൾ ബോംബുകൾ ഉപയോഗിച്ച് പ്രതിഷേധക്കാർ കത്തിച്ചു. ചിലയിടങ്ങളിൽ പോളിങ് ബൂത്തിനും വാഹനങ്ങൾക്കും അക്രമാസക്തരായ ജനക്കൂട്ടം തീയിട്ടു. പലയിടത്തും വ്യാപകമായ കല്ലേറുമുണ്ടായി. പോളിങ് തുടങ്ങുന്നതിനു മുന്നോടിയായി നിരവധി ഇടങ്ങളിൽ ഇന്റർനെറ്റ് നിരോധിച്ചിരുന്നു.

ബദ്ഗാം, ഗന്ധർബാൽ, ശ്രീനഗർ ജില്ലകൾ അടങ്ങിയതാണു ലോക്‌സഭാ മണ്ഡലം. ബദ്ഗാം ജില്ലയിലാണ് അക്രമങ്ങൾ കൂടുതലായും ഉണ്ടായത്. അക്രമത്തെതുടർന്ന് ബദ്ഗാമിലെ 70% പോളിങ് ബൂത്തുകൾ ഉദ്യോഗസ്ഥർ ഉപേക്ഷിച്ചുപോയി. ഉച്ചയ്ക്കുശേഷം 118 പോളിങ് ബൂത്തുകൾ പൂട്ടി. നാഷനൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം സ്ഥാനാർഥി ഫാറൂഖ് അബ്ദുല്ലയും ഭരണകക്ഷിയായ പിഡിപിയുടെ അഹമ്മദ് ഖാനും തമ്മിലായിരുന്നു പ്രധാന മൽസരം.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: At least 8 killed in srinagar poll violence voter turnout 6 5 per cent

Next Story
പണം എറിഞ്ഞ് വോട്ട് പിടുത്തം; ആർകെ നഗറിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി
The moderation of comments is automated and not cleared manually by malayalam.indianexpress.com
X