scorecardresearch

ജന്മദിനാഘോഷത്തിനിടെ യുഎസിൽ വെടിവെയ്പ്പ്; നാല് മരണം, 10 പേർക്ക് പരിക്ക്

ഒരു കുട്ടിയുടെ പിറന്നാൾ ആഘോഷത്തിനായി ഒരു ബാങ്ക്വറ്റ് ഹാളിൽ നടന്ന കുടുംബസംഗമത്തിനിടെയാണ് സംഭവം

ഒരു കുട്ടിയുടെ പിറന്നാൾ ആഘോഷത്തിനായി ഒരു ബാങ്ക്വറ്റ് ഹാളിൽ നടന്ന കുടുംബസംഗമത്തിനിടെയാണ് സംഭവം

author-image
WebDesk
New Update
crime

പ്രതീകാത്മക ചിത്രം

സ്റ്റോക്ക്ടൺ: കലിഫോർണിയയിലെ സ്റ്റോക്ക്ടണിൽ ഒരു ജന്മദിനാഘോത്തിനിടെ നടന്ന വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

Advertisment

Also Read:വെനസ്വേലയുടെ വ്യോമാതിർത്തി പൂർണ്ണമായും അടച്ചിടുമെന്ന് ട്രംപ്; നിർണായക നീക്കം

ഒരു കുട്ടിയുടെ പിറന്നാൾ ആഘോഷത്തിനായി ഒരു ബാങ്ക്വറ്റ് ഹാളിൽ നടന്ന കുടുംബസംഗമത്തിനിടെയാണ് സംഭവം. വെടിവെപ്പിൽ ഏകദേശം 14 പേർക്ക് വെടിയേറ്റതായി സാൻ ജോക്വിൻ കൗണ്ടി ഷെരീഫിന്റെ ഓഫീസ് സ്ഥിരീകരിച്ചു. പരിക്കേറ്റവരെ പ്രാദേശിക ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Also Read:ജോ ബൈഡന്റെ ഓട്ടോപെൻ ഉത്തരവുകൾ റദ്ദാക്കുമെന്ന് ട്രംപ്; എന്താണ് പുതിയ വിവാദം ? അറിയാം വിശദമായി

Advertisment

ഞായറാഴ്ച അമേരിക്കൻ പ്രാദേശിക സമയം വൈകിട്ട് ആറുമണിയോടെയാണ് ലൂസൈൽ അവന്യൂവിലെ 1900 ബ്ലോക്കിന് സമീപം വെടിവെപ്പ് നടന്നതായി പോലീസിന് റിപ്പോർട്ട് ലഭിച്ചത്.

Also Read:മൂന്നാം ലോകരാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം സ്ഥിരമായി നിര്‍ത്തിവെക്കും; കടുത്ത നടപടിയുമായി ട്രംപ്

ബോധപൂർവ്വമുള്ള ആക്രമം ആണെന്നാണ് പ്രാഥമിക സൂചനയെന്ന് ഷെരീഫ് ഓഫീസ് അറിയിച്ചു. സംഭവത്തിൽ ഇതുവരെ ആരെയും പിടികൂടിയിട്ടില്ല. സംഭവത്തെക്കുറിച്ചുള്ള വിവരങ്ങളോ വീഡിയോ ദൃശ്യങ്ങളോ ലഭിക്കുന്നവർ മുന്നോട്ട് വരണമെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു. പ്രതികളെ കണ്ടെത്താനും ഇരകൾക്കും അവരുടെ പ്രിയപ്പെട്ടവർക്കും നീതി ഉറപ്പാക്കാനും സമൂഹത്തിന്റെ സഹായം അത്യാവശ്യമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Read More:ഗ്രീൻ കാർഡിനായുള്ള അഭിമുഖത്തിനിടെ അറസ്റ്റ്; യുഎസിൽ അസാധാരണ നടപടികൾ

Shot Dead Us

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: