ഹൂസ്റ്റൺ: പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരിക്കൽ കൂടി ജനവിധി തേടുന്ന ഡോണൾഡ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ ബോട്ട് റാലിക്കിടെ അപകടം. പരേഡിനിടെ നിരവധി ബോട്ടുകള്‍ ടെക്സാസ് തടാകത്തില്‍ മുങ്ങിപ്പോയതായാണ് റിപ്പോര്‍ട്ടുകള്‍. നാലിൽ അധികം ബോട്ടുകൾ മുങ്ങിയെന്നാണ് വിവരം.

Read More: സുശാന്ത് സിങ്ങിന്റെ മരണം: നടി റിയയെ ഇന്ന് ചോദ്യം ചെയ്യും

ശനിയാഴ്ചയാണ് അപകടം നടന്നത്. നിരവധി പേരെ വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് രക്ഷപ്പെടുത്തിയെന്നും അവരിൽ ആർക്കും ഗുരുതരമായി പരുക്കേറ്റിട്ടില്ലെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. എത്ര ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തുവെന്ന് കൃത്യമായി കണക്കാന്‍ സാധിച്ചിട്ടില്ലെന്നും ട്രാവിസ് ലേക്ക് എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് വക്താവ് ക്രിസ്റ്റീന സ്റ്റെഡ്മാന്‍ വ്യക്തമാക്കി.

ട്രംപ് അനുകൂല പ്രകടനവുമായി നിരവധി ബോട്ടുകള്‍ തടാകത്തിലേക്ക് ഇറങ്ങിയിരുന്നു. എല്ലാ ബോട്ടുകളും ഒരുമിച്ച് ചലിക്കാന്‍ തുടങ്ങിയപ്പോള്‍ ഉണ്ടായ വലിയ തിരകളാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക സൂചന. ബോട്ട് ശക്തമായി ഇളകി മുങ്ങാന്‍ തുടങ്ങിയതോടെ ബോട്ടിലുണ്ടായിരുന്നവര്‍ തടാകത്തിലേക്ക് ചാടുകയായിരുന്നു. ഇവരെ രക്ഷപ്പെടുത്തി. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രദേശിക സമയം ശനിയാഴ്ച 12.15 ഓടെയായിരുന്നു സംഭവം.

ബോട്ടുകൾ മുങ്ങാൻ തുടങ്ങിയതോടെ അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി “നിരവധി” ആളുകളെ രക്ഷപ്പെടുത്തിയതായി ലേക് ട്രാവിസ് ഫയർ ഫൈറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബ്രാഡൻ ഫ്രെയിം ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു.

ഇവന്റിന്റെ ഫെയ്സ്ബുക്ക് പേജിലെ വിവരങ്ങൾ അനുസരിച്ച്, ബോട്ടുകൾ തടാകത്തിന് ചുറ്റും മണിക്കൂറിൽ 10 മൈൽ വേഗതയിൽ സഞ്ചരിക്കാൻ സജ്ജമാക്കിയിരുന്നു. നിരവധി അണികള്‍ പരേഡില്‍ ട്രംപ് അനുകൂല മുദ്രാവാക്യങ്ങളടങ്ങിയ പതാകയുമായി അണിനിരന്നു. ഇത്തരത്തിലുള്ള നൂറിലധികം റാലികളാണ് സംഘടിപ്പിക്കുന്നത്.

Read in English: At least 4 boats sink at pro-Trump boat parade on Texas’ Lake Travis

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook