കനത്ത മഴ: മഹാരാഷ്ട്രയില്‍ മണ്ണിടിച്ചിലില്‍ 36 മരണം

റായ്ഗഡ് ജില്ലയിലെ മഹാദേവ് താലൂക്കിലെ തലിയേ ഗ്രാമത്തില്‍ 32 പേര്‍ മരിച്ചു

Maharashtra flood, Raigad landslide, Maharashtra monsoon, Raigad landslide 32 killed, Poladpur landslide, Mumbai news, Mumbai latest news, ie malayalam
പ്രതീകാത്മക ചിത്രം

മുംബൈ: കനത്ത മഴ തുടരുന്ന മഹാരാഷ്ട്രയില്‍ രണ്ടിടങ്ങളിലുണ്ടായ മണ്ണിടിച്ചിലില്‍ 36 പേര്‍ മരിച്ചു. റായ്‌റായ്ഗഡ് ജില്ലയിലെ മഹാദേവ് താലൂക്കിലെ തലിയേ ഗ്രാമത്തില്‍ 32 പേര്‍ മരിച്ചു. മുപ്പത്തി അഞ്ചോളം വീടുകള്‍ മണ്ണിനടിയിലാണ്.

നിരവധി പേരെ കാണാതാകുകയോ അപകടത്തില്‍പ്പെട്ട വീടുകളില്‍ കുടുങ്ങിക്കിടക്കുകയോ ചെയ്യുകയാണെന്നു സംശയിക്കപ്പെടുന്നുണ്ട്. പൂനെയില്‍നിന്ന് 50 കിലോ മീറ്ററോളം അകലെയാണു റായ്ഗഡ്.

പോലാഡ്പുരാണ് മണ്ണിച്ചിടിലുണ്ടായ മറ്റൊരു സ്ഥലം. ഇവിടെ നാലു പേര്‍ മരിച്ചു. മണ്ണിടിച്ചിൽ ഭീഷണി നിലനിക്കുന്ന പ്രദേശമാണിത്.

ദേശീയ-സംസ്ഥാന ദുരന്തനിവാരണ സംഘങ്ങള്‍ ഈ പ്രദേശങ്ങളിലേക്കു കുതിച്ചിട്ടുണ്ട്. അതേസമയം, കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിനു തടസം സൃഷ്ടിക്കുകയാണ്. അവശിഷ്ടങ്ങൾക്കിടയിൽനിന്ന് 32 മൃതദേഹങ്ങൾ കണ്ടെടുത്തതായി റായ്ഗഡ് ജില്ലാ കലക്ടർ നിധി ചൗധരി പറഞ്ഞു.

ജില്ലയിലെ 110 ഗ്രാമങ്ങൾ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നവയാണെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്ക്. ഇവയിൽ 20 എണ്ണത്തിൽ അതീവ അപകട സാധ്യത നിലനിൽക്കുന്നുണ്ട്.

റായ്ഗഡിലെ വെള്ളപ്പൊക്ക പ്രദേശത്തിന്റെ ഹെലികോപ്റ്റർ ദൃശ്യം/എക്‌സ്‌പ്രസ് ഫൊട്ടോ

മഹാരാഷ്ട്രയിലെ വെള്ളപ്പൊക്ക മേഖലകളിലെ രക്ഷാപ്രവര്‍ത്തനത്തിനായി നാവികസേന ഏഴു സംഘങ്ങളെയും ഹെലികോപ്റ്ററുകളും അയച്ചിട്ടുണ്ട്. നാവികസേനാ സംഘങ്ങള്‍ രത്നഗിരി, റായ്ഗഡ് ജില്ലകളിലേക്കാണു പുറപ്പെട്ടത്.

കൊങ്കണ്‍ മേഖല ഉള്‍പ്പെടെയുള്ള മഹാരാഷ്ട്രയുടെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴ തുടരുകയാണ്. അടുത്ത രണ്ട് ദിവസം പടിഞ്ഞാറന്‍ തീരത്ത് വ്യാപകമായി ശക്തമായതോ അതിശക്തമായതോ ആയ മഴ തുടരാനാണ് സാധ്യത. തുടര്‍ന്ന് മഴയുടെ തീവ്രത കുറഞ്ഞേക്കും.

മുംബൈ നഗരത്തില്‍ ഇന്ന് നേരിയ തോതില്‍ മഴ തുടര്‍ന്നു. ഇന്നു രാവിലെ എട്ടരയ്ക്ക് അവസാനിച്ച 24 മണിക്കൂറില്‍, ഐഎംഡിയുടെ സാന്റാക്രൂസ് നിരീക്ഷണ കേന്ദ്രത്തില്‍ 19.4 മില്ലിമീറ്ററും കൊളാബയില്‍ 12.8 മില്ലിമീറ്ററും പൂണെ നഗരത്തിലെ പഷാനില്‍ 12.2 മില്ലി മീറ്ററും മഴ രേഖപ്പെടുത്തി.

Also Read: എന്റെ ഫോണും ചോര്‍ത്തി, അമിത് ഷാ രാജിവയ്ക്കണം: രാഹുല്‍ ഗാന്ധി

രാജ്യത്തിന്റെ കിഴക്കന്‍, മധ്യ ഭാഗങ്ങളില്‍ അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മുതല്‍ കനത്ത മഴ ലഭിക്കുമെന്നാണ് അന്തീരക്ഷ നിരീഷണ വകുപ്പി(ഐഎംഡി)ന്റെ ഏറ്റവും പുതിയ കാലാവസ്ഥാ ബുള്ളറ്റിനില്‍ പറയുന്നത്.

ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിനും ഇന്ന് കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു. 25, 26 തീയതികളില്‍ ഈ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. 26 മുതല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായി മഴ വര്‍ധിക്കുമെന്നും ഐഎംഡി പ്രവചിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: At least 36 killed in two landslides maharashtra

Next Story
എന്റെ ഫോണും ചോര്‍ത്തി, അമിത് ഷാ രാജിവയ്ക്കണം: രാഹുല്‍ ഗാന്ധിrahul gandhi, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com