ല​ക്‌നൗ: ഉത്തർപ്രദേശിലെ ഷാംലിയിൽ വാതകചോർച്ച. പ​ഞ്ച​സാ​ര മി​ല്ലി​ൽ ഉണ്ടായ വാതകചോർച്ചയെ തുടർന്ന് സമീപത്തുള്ള സ്കൂളിലെ നൂറോളം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലരുടേയും നില ഗുരുതരമാണ്.

സ​ര​സ്വ​തി ശി​ശു മ​ന്ദി​ർ പ​ബ്ലി​ക് സ്കൂ​ളി​ന് സ​മീ​പ​മാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ചി​ല കു​ട്ടി​ക​ൾ​ക്ക് ക​ണ്ണി​ൽ നീ​റ്റ​ലും മ​റ്റ് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​യും അ​നു​ഭ​വ​പ്പെ​ട്ടു. ഇ​വ​രെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി. ജി​ല്ലാ മ​ജി​സ്ട്രേ​റ്റും എ​സ്പി​യും അ​ട​ക്ക​മു​ള്ള​വ​ർ സ്കൂ​ളി​ൽ എ​ത്തിയിട്ടുണ്ട്.

സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. പ​ഞ്ച​സാ​ര മി​ല്ലി​ന്‍റെ ഉ​ട​മ​സ്ഥ​ൻ ഒ​ളി​വി​ലാ​ണ്. സംഭവത്തിൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook