കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ലു​ണ്ടാ​യ ചാ​വേ​ർ സ്ഫോ​ട​ന​ത്തി​ൽ 26 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ആക്രമണത്തിൽ 18 പേ​ർ​ക്ക് പ​രുക്കേ​റ്റിട്ടുണ്ട്. പേ​ർ​ഷ്യ​ൻ പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നി​ടെ​യാ​ണ് സ്ഫോ​ട​നം നടന്നത്. കാ​ബൂ​ളി​ൽ സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു സമീപത്ത് നടന്ന പരിപാടിക്കിടയിലേക്ക് എത്തിയ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു.

ആക്രമണത്തിന്റെ​ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്. ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ നഗരത്തിൽ വലിയ സുരക്ഷയായിരുന്നു സൈന്യം ഒരുക്കിയിരുന്നത്. എന്നിട്ടും ചാവേർ ആക്രമണം തടയാൻ സൈന്യത്തിന് കഴിഞ്ഞില്ല.

അ​പ​ക​ട​ത്തി​ൽ പ​രുക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൊല്ലപ്പെട്ടവരെല്ലാം ചെറുപ്പക്കാരാണ്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook