scorecardresearch

പാകിസ്‍താനില്‍ ഷിയാ പള്ളിക്ക് സമീപം കാര്‍ ബോംബ് സ്ഫോടനം; 22 പേര്‍ കൊല്ലപ്പെട്ടു

സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ പള്ളിയിലേക്കുള്ള സ്ത്രീകളുടെ പ്രവേശനകാവടത്തിന് സമീപത്ത് വച്ച് പൊട്ടിത്തെറിക്കുകയായിരുന്നു

സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ പള്ളിയിലേക്കുള്ള സ്ത്രീകളുടെ പ്രവേശനകാവടത്തിന് സമീപത്ത് വച്ച് പൊട്ടിത്തെറിക്കുകയായിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
പാകിസ്‍താനില്‍ ഷിയാ പള്ളിക്ക് സമീപം കാര്‍ ബോംബ് സ്ഫോടനം; 22 പേര്‍ കൊല്ലപ്പെട്ടു

People and security officials gather at the site of a bombing in Karachi, Pakistan, Friday, March 20, 2015. A bomb planted on a motorcycle outside a Shiite mosque in Pakistan's largest city on Friday killed a few people and wounded several, police said, in the latest attack on a religious site in the country. (AP Photo/Fareed Khan)

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ ബോംബ് സ്‌ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ 70ഓളം പേര്‍ക്ക് പരുക്കേറ്റു. അഫ്ഗാന്‍ അതിര്‍ത്തിയോട് അടുത്ത് കിടക്കുന്ന നഗരമായ പരചിനാറില്‍ ഷിയാ പള്ളിക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ പള്ളിയിലേക്കുള്ള സ്ത്രീകളുടെ പ്രവേശനകാവടത്തിന് സമീപത്ത് വച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.

Advertisment

സ്‌ഫോടനത്തിന് പിന്നിലുള്ളവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പാക് പ്രധാനമന്ത്രിയായ നവാസ് ഷെരീഫ് പറഞ്ഞു. തീവ്രവാദം പാകിസ്താനില്‍ നിന്ന് തുടച്ചുനീക്കുന്ന പ്രവൃത്തിയില്‍ നിന്നും പിന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. അതിനാല്‍ മരണസംഖ്യ ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Blast Pakistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: