/indian-express-malayalam/media/media_files/2025/12/14/brown-university-ai-photo-2025-12-14-07-26-25.jpg)
എഐ നിർമിത ചിത്രം
ഡൽഹി: അമേരിക്കയിലെ റോഡ് ഐലൻഡിലെ ബ്രൗൺ സർവകലാശാലയിൽ ശനിയാഴ്ചയുണ്ടായ വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെടുകയും എട്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സർവകലാശാലയിലെ എൻജിനീയറിങ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് അക്രമം നടന്നതെന്ന് മേയർ അറിയിച്ചു.
വാർഷിക പരീക്ഷകളുടെ രണ്ടാം ദിവസമാണ് സംഭവം. പരിക്കേറ്റ എട്ടുപേരുടെയും നില ഗുരുതരമാണെങ്കിലും, അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തെത്തുടർന്ന് സർവകലാശാലയിൽ മുന്നറിയിപ്പ് നൽകുകയും, വിദ്യാർത്ഥികളോടും ജീവനക്കാരോടും സുരക്ഷിതമായി തുടരാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
Also Read: ട്രംപിന്റെ താരിഫ് ഭീഷണി; ചൈനീസ് പ്രൊഫഷണലുകൾക്ക് വിസ ചട്ടങ്ങളിൽ ഇളവ് നൽകി ഇന്ത്യ
ബാറസ് ആൻഡ് ഹോളി എന്ന ഏഴു നിലകളുള്ള എൻജിനീയറിങ് കെട്ടിട സമുച്ചയത്തിനു സമീപമാണ് വെടിവെപ്പ് നടന്നത്. 100-ലധികം ലബോറട്ടറികളും നിരവധി ക്ലാസ് മുറികളും പ്രവർത്തിക്കുന്ന കെട്ടിടമാണിത്.
Also Read: യുഡിഎഫിൽ വിശ്വാസം അർപ്പിച്ച ജനങ്ങൾക്ക് സല്യൂട്ട്; ഉത്തരവാദിത്തമുള്ള ഭരണമാണ് കേരളം ആഗ്രഹിക്കുന്നത്: രാഹുൽ ഗാന്ധി
അക്രമിയെ കസ്റ്റഡിയിൽ എടുത്തതായി ആദ്യം വിവരങ്ങൾ പുറത്തുവന്നിരുന്നുവെങ്കിലും, ഇത് വാസ്തവമല്ലെന്നും പൊലീസ് തിരച്ചിൽ തുടരുകയാണെന്നും പിന്നീട് സർവകലാശാല അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ പ്രൊവിഡൻസ് കൗൺസിൽ അംഗം ജോൺ ഗോൺസാൽവ്സ് ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി. താൻ ബ്രൗൺ സർവകലാശാലയിലെ പൂർവ്വ വിദ്യാർത്ഥിയാണെന്നും, മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Read More: കേരള രാഷ്ട്രീയത്തിലെ നിർണായക നിമിഷം; തിരുവനന്തപുരത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us