ലിബിയ: ദക്ഷിണ ലിബിയയിലെ ബ്രാക് അൽ ഷരീഫ് വിമാനത്താവളത്തിൽ നടന്ന ആക്രമണത്തിൽ 141 പേർ കൊല്ലപ്പെട്ടു. ലിബിയൻ വിമത നേതാവ് ഖലിഫ ഹഫ്താറിന്റെ സംഘടനയായ ലിബിയൻ നാഷണൽ ആർമിക്കു നേരെയായിരുന്നു ആക്രമം.

പരേഡ് കഴിഞ്ഞ് മടങ്ങുകയായിരുന്ന നിരായുധരായ സൈനികർക്കു നേരേയായിരുന്നു ആക്രമണമുണ്ടായത്. മരിച്ചവരിൽ സൈനികർക്കൊപ്പം സാധാരണക്കാരും ഉൾപ്പെടുന്നു.

പരേഡിനു ശേഷം മടങ്ങുകയായിരുന്ന നിരായുധരായ സൈനികർക്കു നേരേയായിരുന്നു ആക്രമണം നടന്നത്. ഐക്യരാഷ്ട്ര സഭയുടെ പിന്തുണയുള്ള ഗവൺമെന്റ് ഓഫ് നാഷണൽ അക്കോർഡ് (ജിഎൻഎ)​ആണ് ആക്രമത്തിനു പിന്നിലെന്ന് എൽ.എൻ.എ ആരോപിച്ചു.

തങ്ങള്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് ജി.എൻ.എ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഉത്തരവാദികളെ കണ്ടെത്തും വരെ പ്രതിരോധമന്ത്രിയെ അന്വേഷ വിധേയമായി സസ്പെന്‍ഡ് ചെയ്തതായും ജിഎന്‍എ അറിയിച്ചു.

2011ല്‍ നീണ്ടകാലത്തെ ഭരണത്തിന് ശേഷം മുഹമ്മര്‍ ഗദ്ദാഫി കൊല്ലപ്പെട്ടതിന് പിന്നാലെ ലിബിയ സംഘര്‍ഷത്തിലേക്ക് വഴുതിവീഴുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ