scorecardresearch

കർണാടകയിൽ ബസ് ട്രക്കിൽ ഇടിച്ച് തീപിടിച്ചു; 10 മരണം

ബെംഗളൂരുവിൽ നിന്നും ശിവമോഗയിലേക്ക് പോവുകയായിരുന്ന സ്ലീപ്പർ കോച്ച് ബസാണ് അപകടത്തിൽപ്പെട്ടത്

ബെംഗളൂരുവിൽ നിന്നും ശിവമോഗയിലേക്ക് പോവുകയായിരുന്ന സ്ലീപ്പർ കോച്ച് ബസാണ് അപകടത്തിൽപ്പെട്ടത്

author-image
WebDesk
New Update
fire accident

അപകട സ്ഥലത്തെ ദൃശ്യം

ചിത്രദുർഗ: കർണാടകയിലെ ചിത്രദുർഗയിൽ കണ്ടെയ്നർ ലോറിയും സ്ലീപ്പർ ബസും കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു. വ്യാഴാഴ്ച പുലർച്ചെ ദേശീയപാത 48-ൽ ഹിരിയൂർ താലൂക്കിലെ ഗോർലത്തു ഗ്രാമത്തിന് സമീപമാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.

Advertisment

Also Read: ബിജെപിയുടെ സംഭാവനകളിൽ വ്യക്തികളിൽ നിന്നുള്ളത് 6% താഴെ; കോൺഗ്രസിന് 26 ശതമാനം: റിപ്പോർട്ട് പുറത്ത്

ബെംഗളൂരുവിൽ നിന്നും ശിവമോഗയിലേക്ക് പോവുകയായിരുന്ന സ്ലീപ്പർ കോച്ച് ബസാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന ട്രക്കുമായി ബസ് കൂട്ടിയിടിക്കുകയും നിമിഷങ്ങൾക്കകം ബസിലേക്ക് തീ പടരുകയുമായിരുന്നു. അപകടസമയത്ത് ഭൂരിഭാഗം യാത്രക്കാരും ഉറക്കത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

Also Read: 'ഐ ലവ് യു' പറയുന്നതും കൈപിടിച്ചു വലിക്കുന്നതും സ്ത്രീത്വത്തെ അപമാനിക്കൽ: ഛത്തീസ്ഗഢ് ഹൈക്കോടതി

ഒൻപത് യാത്രക്കാർ അത്ഭുതകരമായി ബസിൽ നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. പരുക്കേറ്റവരെ ഹിരിയൂരിലെയും ചിത്രദുർഗയിലെയും വിവിധ ആശുപത്രികളിൽ പ്രവേശിച്ചു. ഇവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. അതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനയും പോലീസും ചേർന്നാണ് തീയണച്ചത്. 

Also Read: ദേശീയ ഗുസ്തി ചാമ്പ്യൻഷിപ്പ്: ഒഡീഷയിൽ നിന്നുള്ള താരങ്ങൾക്ക് ട്രെയിൻ ശുചിമുറിക്കരികിൽ ദുരിതയാത്ര

ബസ് പൂർണമായും കത്തിയമർന്ന നിലയിലാണ്. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം വെന്തുപോയതിനാൽ ഡി.എൻ.എ പരിശോധന അടക്കമുള്ള നടപടികൾ വേണ്ടിവരുമെന്ന് പോലീസ് അറിയിച്ചു. അമിതവേഗതയാണോ അതോ ഡ്രൈവർ ഉറങ്ങിപ്പോയതാണോ അപകടകാരണമെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. സംഭവത്തിൽ കർണാടക സർക്കാർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.

Read More: എച്ച്-1ബി വിസയിൽ വൻ മാറ്റം: ലോട്ടറി സമ്പ്രദായം ഒഴിവാക്കി ട്രംപ് ഭരണകൂടം; ഉയർന്ന ശമ്പളമുള്ളവർക്ക് മുൻഗണന

Bus Accident

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: