/indian-express-malayalam/media/media_files/uploads/2018/11/Blast-1.jpg)
മൊഗാദിഷു: സൊമാലിയയിൽ അടുത്തടുത്ത് രണ്ട് കാർ ബോംബുകൾ പൊട്ടിത്തെറിച്ച് 17 പേർ മരിച്ചു. ക്രിമിനൽ അന്വേഷണ വകുപ്പിന്റെ ആസ്ഥാന കെട്ടിടത്തിന് സമീപം ഇന്ന് വൈകുന്നേരമാണ് ആക്രമണം നടന്നത്. രണ്ട് കാറുകളിലായെത്തിയ ചാവേറുകളാണ് പൊടുന്നനെ പൊട്ടിത്തെറിച്ചത്.
വൈകിട്ട് ഹോട്ടൽ സഹാഫിക്ക് സമീപമാണ് ആദ്യ കാർ എത്തിയത്. സംശയം തോന്നിയ ഉടൻ ഹോട്ടൽ കെട്ടിടത്തിലെ സുരക്ഷ ജീവനക്കാർ വെടിയുതിർത്തു. ഈ സമയത്താണ് കാർ പൊട്ടിത്തെറിച്ചത്. സമീപത്തുണ്ടായിരുന്ന സിഐഡികളും പൊടുന്നനെ കാറുകളെ ലക്ഷ്യമാക്കി വെടിയുതിർത്തു.
BREAKING: A heavy twin bomb blast rocked the #CIDHQ in Mogadishu. Gun shootings erupted and still can be heard. #Somalia. pic.twitter.com/r6zeN6Iyd0
— Mustapha.oa (@musdafahaji) November 9, 2018
ഈ സംഭവം നടന്ന് സ്ഥലം ശാന്തമായപ്പോഴാണ് രണ്ടാമത്തെ കാർ ഇവിടേക്ക് പാഞ്ഞെത്തിയത്. സുരക്ഷ ഉദ്യോഗസ്ഥർക്ക് സാഹചര്യം മനസിലാകും മുൻപ് തന്നെ ആക്രമണം നടന്നു. 17 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.