സാൻഗ്ലി: മഹാരാഷ്ട്രയിലെ സാൻഗ്ലിയിൽ ട്രക്ക് മറിഞ്ഞ് മൂന്നു സ്ത്രീകളടക്കം 10 പേർ മരിച്ചു. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടാസ്ഗോൺ- കവാത്തെ മഹാക്കൽ ഹൈവേയിൽ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കർണാടകയിൽ നിന്നും മഹാരാഷ്ട്രയിലെ കാരാടിലേക്ക് ടൈലുമായി വരികയായിരുന്ന ട്രക്കാണ് നിയന്ത്രണംവിട്ടു മറിഞ്ഞത്.

’10 പേര്‍ ഇതുവരെ മരിച്ചിട്ടുണ്ട്. അഞ്ച് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ടൈലുകള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നും സംശയമുണ്ട്. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരം ആയത് കൊണ്ട് തന്നെ മരണസംഖ്യ ഉയരുമോ എന്ന ആശങ്കയുണ്ട്’ സാന്‍ഗ്ലി ജില്ലാ പൊലീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ