Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

പത്മാവതി വിവാദം കൈവിടുന്നു? ചിത്രത്തിനെതിരെ പ്രതിഷേധിച്ച് രാജസ്ഥാനിൽ ഒരാൾ തൂങ്ങി മരിച്ചതായി റിപ്പോർട്ടുകൾ

‘പ്രതീകാത്മകമായുള്ള പ്രതിഷേധമില്ല, കോലം കത്തിക്കിലില്ല, പദ്മാവതിക്ക് വേണ്ടി ഞങ്ങള്‍ കൊല്ലും’ എന്ന് മൃതദേഹത്തിന് സമീപത്തെ കല്ലിൽ എഴുതി വെച്ചിട്ടുണ്ട്

Padmavati

ബിക്കാനീർ: ദീപിക പദുക്കോണ്‍, ഷാഹിദ് കപൂര്‍, രണ്‍വീര്‍ സിങ് തുടങ്ങിയവരെ കേന്ദ്ര കഥാപാത്രമാക്കി സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ ചിത്രം പത്മാവതിയുമായി ബന്ധപ്പെട്ടുള്ള വിവാദം കൂടുതൽ രൂക്ഷമാകുന്നു. സംഘ്പരിവാര്‍ സംഘടനകള്‍ ചിത്രത്തിനെതിരേ കൊലവിളികള്‍ നടത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ ഇതുമായി ബന്ധപ്പെട്ട് ഒരാള്‍ തൂങ്ങി മരിച്ചു. രാജസ്ഥാനിലെ നഹര്‍ഗാര്‍ഹ് കോട്ടയില്‍ പത്മാവതി പരാമര്‍ശങ്ങള്‍ എഴുതിവെച്ച ശേഷം ഒരാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

പ്രതീകാത്മകമായുള്ള പ്രതിഷേധമില്ല, കോലം കത്തിക്കിലില്ല, പദ്മാവതിക്ക് വേണ്ടി ഞങ്ങള്‍ കൊല്ലും- എന്ന് മൃതദേഹത്തിന് സമീപത്തെ കല്ലിൽ എഴുതി വെച്ചിട്ടുണ്ട്. എന്നാൽ ഇത് കൊലപാതകമാണോ അത്മഹത്യയാണോ എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ചേതൻ എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

രജപുത്ര കര്‍ണി സേനയാണ് പത്മാവതിക്കെതിരേ ശക്തമായി രംഗത്തു വന്നിരിക്കുന്നത്. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ചിത്രത്തിന് പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കുണ്ട്. ചിത്രത്തില്‍ പത്മാവതിയുടെ വേഷം ചെയ്യുന്ന ദീപികയുടെ തലവെട്ടുന്നവര്‍ക്ക് ബിജെപി നേതാവ് പത്തുകോടി രൂപ ഇനാം പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു. ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്ന ദിവസം ഭാരത് ബന്ദ് നടത്തി ചിത്രത്തെ തകര്‍ക്കാനും ശ്രമമുണ്ടായിരുന്നു.

ചിത്രം ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ സംഘപരിവാര്‍ സംഘടനകളുടെ നിരന്തര ആക്രമണങ്ങളെ തുടര്‍ന്ന് റിലീസിങ്ങ് നിര്‍മാതാക്കള്‍ മാറ്റിവെക്കുകയായിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: At jaipur fort dead body found with sign referring to padmavati

Next Story
എസ് ദുര്‍ഗ: കേന്ദ്രത്തിന്റെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചുsanal kumar sasidharan, sexy durga, iffr, rotterdam award, iffr 2017, IFFR Hivos Tiger Award
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express