scorecardresearch

ദിനംപ്രതി ആയിരത്തോളം കേസുകൾ, കോവിഡിൽ ഇതുവരെ റെയിൽവേയ്ക്ക് നഷ്ടമായത് 1,952 ജീവനക്കാരെ

ഇതുവരെ, 113 സ്റ്റേഷൻ മാസ്റ്റേഴ്സ് കോവിഡ് ബാധിച്ച് മരിച്ചു, അവരിൽ ഭൂരിഭാഗവും ഈ വർഷമുണ്ടായ രണ്ടാം തരംഗത്തിലാണെന്ന് ഓൾ ഇന്ത്യൻ സ്റ്റേഷൻ മാസ്റ്റേഴ്സ് അസോസിയേഷൻ (AISMA) വ്യക്തമാക്കി

ഇതുവരെ, 113 സ്റ്റേഷൻ മാസ്റ്റേഴ്സ് കോവിഡ് ബാധിച്ച് മരിച്ചു, അവരിൽ ഭൂരിഭാഗവും ഈ വർഷമുണ്ടായ രണ്ടാം തരംഗത്തിലാണെന്ന് ഓൾ ഇന്ത്യൻ സ്റ്റേഷൻ മാസ്റ്റേഴ്സ് അസോസിയേഷൻ (AISMA) വ്യക്തമാക്കി

author-image
WebDesk
New Update
railway, ie malayalam

ന്യൂഡൽഹി: കോവിഡ് ബാധിച്ച് സ്റ്റേഷൻ മാസ്റ്റർമാരടക്കം 1,952 ജീവനക്കാർ ഇതുവരെ മരിച്ചതായി ഇന്ത്യൻ റെയിൽവേ. ഇപ്പോൾ ദിവസവും 1,000 ത്തോളം ജീവനക്കാർക്ക് കോവിഡ് ബാധിക്കുന്നതായി റിപ്പോർട്ടുളളതായി റെയിൽവേ മന്ത്രാലയം അറിയിച്ചു.

Advertisment

''റെയിൽവേ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കുമായി നിലവിൽ 4,000 കിടക്കകളുണ്ട്. എത്രയും പെട്ടെന്ന് ജീവനക്കാർ കോവിഡിൽനിന്നും സുഖം പ്രാപിക്കാനാണ് ഞങ്ങളുടെ ശ്രമം. കഴിഞ്ഞ മാർച്ച് മുതൽ ഇന്നലെവരെ കോവിഡ് -19 മൂലം 1,952 റെയിൽ ജീവനക്കാർ മരിച്ചു,'' റെയിൽവേ ബോർഡ് ചെയർമാൻ സുനീത് ശർമ്മ പറഞ്ഞു.

''റെയിൽ‌വേ മറ്റേതൊരു സംസ്ഥാനത്തിൽ നിന്നോ പ്രദേശങ്ങളിൽ നിന്നോ വ്യത്യസ്തമല്ല, ഞങ്ങൾക്കിടയിലും കോവിഡ് കേസുകളുണ്ട്. ഞങ്ങൾക്ക് ചരക്കുനീക്കം നടത്തണം, ഒപ്പം യാത്രക്കാരെയും. ദിവസവും 1,000 ത്തോളം കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. ഞങ്ങൾ കിടക്കകളുടെ എണ്ണം വർധിപ്പിച്ചു, റെയിൽ ആശുപത്രികളിൽ ഓക്സിജൻ പ്ലാന്റുകൾ നിർമ്മിച്ചു. ഞങ്ങളുടെ ജീവനക്കാരെ ഞങ്ങൾ പരിപാലിക്കുന്നു,'' അദ്ദേഹം പറഞ്ഞു.

ഇതുവരെ, 113 സ്റ്റേഷൻ മാസ്റ്റേഴ്സ് കോവിഡ് ബാധിച്ച് മരിച്ചു, അവരിൽ ഭൂരിഭാഗവും ഈ വർഷമുണ്ടായ രണ്ടാം തരംഗത്തിലാണെന്ന് ഓൾ ഇന്ത്യൻ സ്റ്റേഷൻ മാസ്റ്റേഴ്സ് അസോസിയേഷൻ (AISMA) വ്യക്തമാക്കി. റെയിൽവേ സുരക്ഷാ ഫോഴ്‌സിന് ഇതുവരെ 50 പേരെ നഷ്ടപ്പെട്ടു.

Advertisment

ജീവനക്കാർക്ക് വാക്സിനേഷൻ നൽകുന്നതിലാണ് നിലവിലെ ശ്രദ്ധയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നിരവധി സോണുകളിലും ഡിവിഷനുകളിലും സംസ്ഥാന സർക്കാരുകളുമായി ഏകോപിപ്പിച്ച് സ്റ്റാഫുകൾക്ക് ബാച്ചുകളായി കുത്തിവയ്പ് നൽകാനുളള ശ്രമം തുടരുകയാണ്. ''ഞങ്ങളുടെ എല്ലാ സ്റ്റാഫുകൾക്കും പ്രതിരോധ കുത്തിവയ്പ് നൽകുകയാണ് ഞങ്ങളുടെ മുൻഗണന. സംസ്ഥാന സർക്കാരുകളുമായി ഞങ്ങൾ നിരന്തരം ബന്ധപ്പെടുന്നുണ്ട്,'' ഡൽഹി ഡിവിഷണൽ റെയിൽവേ മാനേജർ എസ്.സി.ജെയിൻ പറഞ്ഞു.

മുൻ‌നിര തൊഴിലാളികൾക്ക് വാക്സിനേഷൻ നൽകി തുടങ്ങിയപ്പോൾ തന്നെ റെയിൽ‌വേ മെഡിക്കൽ സ്റ്റാഫുകൾക്കും ആർ‌പി‌എഫ് ഉദ്യോഗസ്ഥർക്കും വാക്സിനേഷൻ നൽകി. പക്ഷേ, ടിക്കറ്റ് ചെക്കർ, സ്റ്റേഷൻ മാസ്റ്റേഴ്സ്, ഡ്രൈവർമാർ, ഗാർഡുകൾ തുടങ്ങിയ വിഭാഗക്കാരെ ആ ഡ്രൈവിൽ ഉൾപ്പെടുത്തിയിരുന്നില്ല.

Indian Railway Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: