Latest News
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ തുടരും
യൂറോ കപ്പില്‍ തുര്‍ക്കിയെ സ്വിറ്റ്സര്‍ലന്‍ഡ് കീഴടക്കി, ജയം 3-1 ന്

കോവിഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കാളിയായിരിക്കെ മരിച്ചയാൾക്ക് വാക്സിൻ നൽകിയിരുന്നില്ലെന്ന് വിശദീകരണം

ബ്രസീലിലെ ക്ലിനിക്കൽ ട്രയലിൽ പങ്കാളിയായിരുന്ന വ്യക്തിയാണ് മരിച്ചത്

Covid vaccine trial, AstraZeneca covid trial, coronavirus vaccine news, covid vaccine trial news, covid vaccine trial death, indian express world news, ie malayalam

ബ്രസീലിൽ ആസ്ട്രാസെനെക വാക്സിനിന്റെ ക്ലിനിക്കൽ ട്രയലിൽ പങ്കാളിയായിരിക്കെ മരിച്ച വോളന്റിയർക്ക് വാക്സിനിന്റെ ഡോസ് നൽകിയിരുന്നില്ലെന്ന് വിഷയത്തെക്കുറിച്ച് അറിയാവുന്ന വ്യക്തി പറഞ്ഞതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. തന്റെ വിവരങ്ങൾ വ്യക്തമാക്കരുതെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം വോളന്റിയറുടെ മരണം സംബന്ധിച്ച പരാമർശം നടത്തിയത്.

സന്നദ്ധപ്രവർത്തകന്റെ മരണത്തെക്കുറിച്ച് തിങ്കളാഴ്ച വിവരം ലഭിച്ചതായും ക്ലിനിക്കൽ ട്രയലിന്റെ സുരക്ഷ വിലയിരുത്തുന്ന ഒരു അന്താരാഷ്ട്ര സമിതിയിൽ നിന്ന് ഭാഗിക റിപ്പോർട്ട് ലഭിച്ചതായും ബ്രസീലിന്റെ ആരോഗ്യ അതോറിറ്റിയായ അൻ‌വിസ അറിയിച്ചു. ക്ലിനിക്കൽ ട്രയൽ തുടരണമെന്ന് ആ സമിതി നിർദ്ദേശിച്ചതായും അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു.

Read More: കോവിഡ് വാക്സിൻ ഭൂരിഭാഗവും നിർമിക്കുക ഇന്ത്യയിലെന്ന് ബിൽഗേറ്റ്സ് ഫൗണ്ടേഷൻ

ക്ലിനിക്കൽ ട്രയലുമായി ബന്ധപ്പെട്ട നിയമങ്ങൾ കാരണവും, അതിന്റെ രഹസ്യ സ്വഭാവം സംരക്ഷിക്കേണ്ടതിനാലും വ്യക്തിഗതമായ കേസുകളിൽ അഭിപ്രായം പറയാൻ കഴിയില്ലെന്ന് ആസ്ട്രാസെനെക പറഞ്ഞു. ഓക്സ്ഫോർഡ് സർവകലാശാലയുമായി ചേർന്നാണ് ആസ്ട്രാസെനെക വാക്സിൻ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്.വാക്സിൻ ട്രയലിനെക്കുറിച്ച് സ്വതന്ത്രമായതും ശ്രദ്ധാപൂർവ്വമുള്യളതുമായ അവലോകനം നടത്തിയെന്നും സുരക്ഷയെക്കുറിച്ച് ആശങ്കകളൊന്നുമില്ലെന്നും ഓക്സ്ഫോർഡ് സർവകലാശാലാ വാർത്താ വിനിമയ വിഭാഗം മേധാവി സ്റ്റീഫൻ റൂസ് പ്രസ്താവനയിൽ പറഞ്ഞു. ക്ലിനിക്കൽ ട്രയൽ തുടരാൻ ബ്രസീലിലെ നിരീക്ഷകർ ശുപാർശ ചെയ്തിട്ടുണ്ടെന്നും റൂസ് പറഞ്ഞു.

അതേസമയം, യുഎസിൽ വാക്സിനുകളുടെ ക്ലിനിക്കൽ ട്രയൽ ഒരു മാസത്തിലേറെയായി നിർത്തിവച്ചിരിക്കുകയാണ്. സെപ്റ്റംബറിൽ യുകെയിൽ ക്ലിനിക്കൽ ട്രയലിൽ പങ്കെടുക്കുന്നയാൾക്ക് ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ആഗോള തലത്തിൽ ഓക്സ്ഫോർഡ് വാക്സിനിന്റെ പരീക്ഷണം നിർത്തിവച്ചിരുന്നു. എന്നാൽ പിന്നീടുള്ള ആഴ്ചകളിൽ ഇന്ത്യ, യുകെ, ബ്രസീൽ, ജപ്പാൻ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ പരീക്ഷണം പുനരാരംഭിച്ചു. വാക്സിൻ പരീക്ഷണങ്ങളിൽ താൽക്കാലികമായ നിർത്തിവയ്ക്കലുകൾ സാധാരണമാണെങ്കിലും, യുകെയിൽ നടന്ന കാര്യങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുന്നതിനായി ആസ്ട്രാസെനെക്കയ്ക്കും ഓക്സ്ഫോർഡിനവും മേൽ സമ്മർദ്ദം ഉയരുന്നുണ്ട്.

Read More: Explained: കൊറോണ വൈറസ് വിവിധ പ്രതലങ്ങളിൽ എത്രകാലം നിലനിൽക്കും?

ബ്രസീലിലെ ക്ലിനിക്കൽ ട്രയലിൽ പങ്കാളിയായിരുന്ന വ്യക്തി മരിച്ചത് സംബന്ധിച്ച വിശദ വിവരങ്ങൾ അസ്ട്രാസെനെക്കയിൽ നിന്ന് ആവശ്യപ്പെട്ടതായി ജാപ്പനീസ് ആരോഗ്യ മന്ത്രാലയം ചീഫ് കാബിനറ്റ് സെക്രട്ടറി കട്സുനോബു കറ്റോ പറഞ്ഞു. ജപ്പാനിൽ ശരിയായ രീതിയിൽ വാക്സിൻ പരീക്ഷണം നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രാലയം കമ്പനികളുമായി തുടർന്നും ബന്ധപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

യു‌എസിലെ ക്ലിനിക്കൽ ട്രയൽ നിർത്തിവച്ചത് ലോകത്ത് ഏറ്റവും മുന്നേറ്റം പ്രകടിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്സിനുകളിലൊന്നായ ഓക്സ്ഫോർഡ്- ആസ്ട്രാ സെനക വാക്സിനിനെക്കുറിച്ച് ആശങ്കകൾ ഉയർത്തുകയും ഒരു വാക്സിൻ വികസിപ്പിക്കുമ്പോൾ ഗവേഷകർ നേരിടുന്ന പ്രതിബന്ധങ്ങളെ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. മറ്റൊരു വാക്സിൻ നിർമ്മാതാവായ ജോൺസൺ & ജോൺസൺ ഈ മാസം ആദ്യം ക്ലിനിക്കൽ ട്രയൽ താൽക്കാലികമായി നിർത്തിവച്ചിരുന്നു. പഠനത്തിൽ പങ്കാളിയായ ഒരാൾക്ക് രോഗാവസ്ഥ വന്നതിനെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് അത്.

യുഎസിലെ ക്ലിനിക്കൽ ട്രയൽ ഈ വർഷം പുനരാരംഭിക്കുമെന്നാണ് കരുതപ്പെടുന്നതെന്നാണ് ആസ്ട്രാസെനെക അറിയിച്ചത്.

Read More: Deceased AstraZeneca trial volunteer didn’t receive vaccine

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Astrazeneca covid vaccine trial

Next Story
സൗജന്യ കോവിഡ് വാക്‌സിന്‍ ബിഹാറിൽ മാത്രമോ ? വെട്ടിലായി ബിജെപിbjp vaccine promise, covid vaccine promise bjp, model code of conduct, bihar elections model code of conduct, bihar assembly elections 2020, indian express
The moderation of comments is automated and not cleared manually by malayalam.indianexpress.com