scorecardresearch

"സന്തോഷത്തോടെ മരിക്കാൻ അനുമതി തരണം" പ്രസിഡന്റിനോട് വൃദ്ധ ദമ്പതികൾ

"ഒരുമിച്ചു ജീവിക്കാൻ അവകാശമുണ്ടെങ്കിൽ മരിക്കാനും അത് വേണം ഒരാൾ മരിച്ചാൽ തനിച്ചാകും"

"ഒരുമിച്ചു ജീവിക്കാൻ അവകാശമുണ്ടെങ്കിൽ മരിക്കാനും അത് വേണം ഒരാൾ മരിച്ചാൽ തനിച്ചാകും"

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Narayan Lavate (88) and Iravati Lavate (78) are hopeful that the President of India will respond to their plea seeking permission for active euthanasia

മുംബൈ : ജീവിതാസ്തമയത്തിൽ, ചായുന്ന പോക്കുവെയിലിനെ മറച്ചു പെട്ടന്ന് പെയ്തൊഴിയുന്ന ഒരു മഴ പോലെ മരണം എത്തിയാലോ..

Advertisment

മരണത്തിന് ജീവിതത്തെ കുറിച്ച് എന്തറിയാം.?

അടരാനാഗ്രഹിക്കാതെ പരസ്പരം ചേർന്നിരിക്കുന്ന മരങ്ങൾ പോലെയുള്ള ഈ ഭാര്യഭർത്തൃ ബന്ധത്തെ അടർത്തിമാറ്റി ഒരാളെ കൊണ്ടുപോകുമ്പോൾ , മരണം മാത്രമല്ലെ ചിരിക്കൂ..

ഇണയകന്ന കൂട്ടിൽ തനിച്ചവുന്ന പക്ഷി അടുത്ത അസ്തമയവും പോക്കുവെയിലും മഴയും കാത്തു എത്ര നാൾ?

അത് കൊണ്ടാണ് ഒരുമിച് ഭൂമിയും,അതിന്റെ പ്രകൃതി പകുത്തു നൽകിയ സന്തോഷ ഭരിതമായ ജീവിതവും നന്ദിയോടെ സ്മരിച് ശാന്തമായി അകന്നു പോകണം എന്ന് അവർ ആഗ്രഹിക്കുന്നത്...78 വയസ്സായ നാരായൺ ലാവാതെയും 68 വയസ്സായ ഐരാവതി ലാവാതെയും

Advertisment

ഈ വിട പറച്ചലിനെ എന്ത് പേരിട്ടും വിളിയ്ക്കാം.. ആത്‍മഹത്യ.. ദയാവധം .. പക്ഷെ, ഈ വൃദ്ധ ദമ്പതികൾക്ക് ഒരു കൂടുമാറ്റമാണ്. മരണത്തിനപ്പുറം ജീവിതമുണ്ടെങ്കിൽ ഒന്നിച്ച്, ഏതു നിഗൂഢതയെ അതിനു ശേഷം വരിക്കാനെങ്കിലും ഒന്നിച്ച്യ

മുംബൈ നിവാസികളായ നാരായൺ ലാവാതെയും ഭാര്യ ഐരാവതി ലാവാതെയും ഒരു മരണത്തെ തങ്ങളുടെ സന്തോഷപൂർണമായ ജീവിതത്തിലേക്ക് ക്ഷണിക്കുകയാണ്കാ.ത്തിരിക്കുകയാണ്. അതിനായി ദയാവധത്തിന് ഒരുങ്ങിയിരിക്കുന്നു. അതിന് പ്രസിഡന്റിന്റെ അനുമതി വേണം. ദയാവധമില്ലെങ്കിലും ആത്‍മഹത്യ ചെയ്യുമ്പോൾ ഒരു ഡോക്ടറുടെ സഹായം വേണം.

സന്തോഷമാണ് ഒരുമിച്ചു മരിയ്ക്കാൻ ആഗ്രഹിക്കുന്നതിന്റെ കാരണം.രണ്ടുപേർക്കും അനാരോഗ്യമില്ല. 78 വയസ്സായ നാരായണും 68 വയസ്സായ ഐരാവതയും ഇതുവരെ ഏറ്റവും സന്തോഷ പ്രദമായ ജീവിതമാണ് നയിച്ചത്. അത് കൊണ്ടാണ് ഒരുമിച്ചു പറന്നകലാൻ ആഗ്രഹിക്കുന്നത്. മരണം വന്നു ഒരാളെ ആദ്യം കൊണ്ടു പോവകുമ്പോൾ അത് വലിയ വേദനയാകും ജീവിച്ചിരിക്കുന്ന ആൾക്ക്.

ഒരു ഡോക്റ്ററുടെ നേതൃത്വത്തിൽ ജീവിതത്തിൽ നിന്നും ഒരുമിച്ച് കൈ പിടിച്ചു പോകാൻ ഈ ദമ്പതികൾ വഴികളന്വേഷിച്ചു തുടങ്ങിയിട്ട് നാളേറെയായി. നിയമത്തിന്റെ നൂലാമാലകളാണെങ്ങും. സ്വിറ്റ്സർലൻഡ് ആസ്ഥാനമായ ഡിഗ്നിറ്റാ എന്ന സംഘടനയിലെ അംഗങ്ങളാണ് ഇരുവരും. സ്വിറ്റസർലണ്ടിൽ ഒരു വ്യക്തിക്ക് മരണം തിരഞ്ഞെടുക്കാം.അതിനു ഈ സംഘടനാ സഹായിക്കും. നിയമപരമായ വഴികൾ പറഞ്ഞു തരും.

സ്വിറ്റസർലണ്ടിലേക്കു പോകുവാൻ ഇരാവതിക്കു പാസ്സ്പോർട്ടുണ്ട് .നാരായണതില്ല. "അദ്ദേഹമില്ലാതെ എനിക്ക് മരിക്കാനാകുമോ?" ഐരാവതി ചോദിക്കുന്നു.

ജീവിതം സന്തോഷപൂർവം വെടിയാനുള്ള ആശയം സ്റ്റേറ്റ് ട്രാൻസ്‌പോർട് ഓഫീസറായി വിരമിച്ച നാരായണിന്റെതായിരുന്നു. കെ ഇ എം ആശുപത്രിയിൽ മരണത്തെ കാത്തു അനേക വർഷം കിടക്കയിൽ കഴിഞ്ഞ നഴ്‌സ് അരുണ ഷാൻബാഗിന്റെ ജീവിതം നാരായൺ പിന്തുടർന്നിരുന്നു. ആശിച്ചുകൊണ്ട് മരണം തിരഞ്ഞെടുക്കുന്നതിലേക്കുള്ള നിയമത്തിന്റെ വഴികൾ അന്വേഷിക്കുന്നത് നാരായൺ വിരമിച്ച കാലത്ത്‌ - 1989 ൽ ആരംഭിച്ചതാണ്. ഇവിടെയല്ലെങ്കിൽ വേറെ ഏതു രാജ്യമുണ്ട് മരണം സമ്മാനിക്കുന്നതായി. അദ്ദേഹം തിരയുകയായിരുന്നു

"ദയാവധത്തെക്കുറിച്ചു പരാമർശിക്കുന്ന ബിൽ പാർലമെന്ററിൽ അവതരിപ്പിക്കപ്പെട്ടിരുന്നു.പക്ഷെ അത് ഗുരുതര രോഗം ബാധിച്ചവർക്കുള്ളതാണ്. മാത്രമല്ല അത് നിഷ്‌ക്രിയമായ ദയാവധമാണ്. ഞങ്ങൾക്ക് വേണ്ടത് ബോധപൂർവ്വമുള്ള മരണമാണ്.".

അതിന്റെ കൈപിടിച്ച് രഥയാത്ര അനുഭവിച്ചു പോകണം ഇരുവർക്കും.

Read in English

ഒരുമിച്ചു ജീവിക്കാൻ അവകാശമുണ്ടെങ്കിൽ ഒരുമിച്ചു മരിക്കാനും അവകാശം വേണം..ഞങ്ങൾ ഇതുവരെ സംതൃപ്തമായാണ് ജീവിച്ചത്." നാരായൺ പറഞ്ഞു.

ആര്യൻ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ കീഴിലുള്ള ഒരു സ്‌കൂളിൽ നിന്നും 1997 ലാണ് ഐരാവതി വിരമിച്ചത്. "എനിക്ക് വയസ്സായി.ഒന്ന് വേഗത്തിൽ നടക്കാൻ പോലും കഴിയില്ല എനിക്ക് കിട്ടുന്ന പെൻഷൻ തന്നെ ധാരാളം മതി ഞങ്ങൾക്ക് രണ്ടുപേർക്കും ജീവിക്കാൻ .പക്ഷെ ഒരു അസുഖം വന്നു കിടപ്പിലാകും വരെ എന്തിനു ജീവിക്കണം? " ഇരാവതി ചോദിക്കുന്നു.

ദയാവധവുമായി ബന്ധപ്പെട്ട ബില്ലിന്റെ കരട് ഇരുവരും വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾക്കും, മുൻ നിയമ മന്ത്രി രാം ജത് മലാനിക്കും നൽകിയിട്ടുണ്ട്.

ഇവരുടെ ദക്ഷിണ മുംബൈയിലെ ഗ്രാൻറ് റോഡിലുള്ള ഒറ്റ മുറി വീട്ടിലുള്ള മര കട്ടിലിന് താഴെ ദയാവധവുമായി ബന്ധപ്പെട്ട അനേകം ഫയലുകളുടെ കെട്ടുകളുണ്ട്. അലമാരകളിൽ നിറയുന്നത് വിവിധ നിയമ പുസ്തകങ്ങളും.

2016 ലാണ് ഇരുവരും ദയാവധം ആഗ്രഹിക്കുന്നവരെ പിന്തുണയ്ക്കുന്ന സംഘടനയായ ഡിഗ്നിറ്റാസിൽ അംഗങ്ങളാകുന്നത്. "എന്നാൽ എന്രെ പാസ്പോർട്ട് അധികൃതർ പുതുക്കി തരുന്നേയില്ല." നാരായൺ പരാതിപ്പെടുന്നു.

ഇതേതുടർന്ന് ഡിസംബർ 21 ന് ഇരുവരും ചേർന്ന് പ്രസിഡന്റ്റ് രാം നാഥ് കോവിന്ദിന് സന്തോഷത്തോടെ മരിക്കാനുള്ള തങ്ങളുടെ ആഗ്രഹം നടത്തി തരണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതി.

"രോഗം വന്ന് കിടന്ന് നരകിക്കാൻ ഞങ്ങളെ നിർബന്ധിക്കരുത്."കത്തിൽ ഇരുവരും അപക്ഷിക്കുന്നു. "സ്വയമോ അല്ലെങ്കിൽ സമൂഹത്തിനോ ഞങ്ങളെ കൊണ്ട് ഒരു ഗുണവുമില്ല. ഞങ്ങൾ ജീവിക്കുന്നതിലൂടെ പ്രകൃതി വിഭവങ്ങൾ പാഴാകുകയുമാണ് " ജീവിച്ചിരിക്കാൻ ആഗ്രഹമില്ലാത്തതിന്റെ കാരണങ്ങൾ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഗുരുതരാവസ്ഥയിൽ യന്ത്രങ്ങളുടെ സഹായത്താൽ ജീവൻ നിലനിർത്തുന്നവർക്കു അത് നിറുത്തലാക്കാൻ The Medical Management of Patients with Terminal Illness - withdrawal of Medical Life support Bill ൽ വ്യവസ്ഥയുണ്ട്. പക്ഷെ ജീവിച്ചിരിക്കുമ്പോൾ സ്വന്തമിഷ്ടപ്രകാരം അത് സാധ്യമല്ല.

ദി സൊസൈറ്റി ഓഫ് റൈറ്റ് ടു ഡൈ വിത്ത് ഡിഗ്നിറ്റി എന്ന സംഘടനയാണ് വൃദ്ധ ദമ്പതികളോട് ഡിഗ്നിറ്റാസ് എന്ന സംഘടയെക്കുറിച്ചു പറഞ്ഞത്.

വൃദ്ധരിൽ നിന്നും,ഗുരുതര രോഗം ബാധിച്ചവരിൽ നിന്നും തങ്ങൾക്കു ഒരു പാട് ഫോൺ കോളുകൾ ലഭിക്കാറുണ്ടെന്ന് സംഘടനയുടെ ജോയിന്റ് സെക്രട്ടറി സുരേന്ദ്ര ദെലിയ പറഞ്ഞു.

മരിക്കാനുള്ള ആഗ്രഹത്തെക്കുറിച്ചും, ദയാവധത്തെ കുറിച്ചും നാരായണും ഐരാവതിയും ബന്ധുക്കളോട് സംസാരിച്ചപ്പോൾ അവർ അതിനെ എതിർത്തു.

"അവർക്കെല്ലാം കുട്ടികളും ഉത്തരവാദിത്തങ്ങളും ഉണ്ട്. ഞങ്ങൾക്ക് അതൊന്നും ഇല്ല ". നാരായൺ പറയുന്നു.

Death Old Age

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: