ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ ഭരിക്കുന്ന ബിജെപിക്ക് ആസ്തിയില്‍ 22 ശതമാനത്തിന്റെ വര്‍ധനവ്. 2017-18 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പുറത്തുവിട്ടപ്പോഴാണ് ബിജെപിയുടെ ആസ്തിയിലുള്ള വര്‍ധനവ് പുറത്തുവന്നത്. ദേശീയ പദവിയുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ കോണ്‍ഗ്രസിനും എന്‍സിപിക്കും മാത്രമാണ് ആസ്തിയില്‍ കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. സിപിഎം അടക്കമുള്ള മറ്റെല്ലാ ദേശീയ പാര്‍ട്ടികള്‍ക്കും മുന്‍ വര്‍ഷത്തേക്കാള്‍ ആസ്തി വര്‍ധിച്ചിട്ടുണ്ട്. 2016-17 സാമ്പത്തിക വര്‍ഷവും 2017-18 സാമ്പത്തിക വര്‍ഷവും തമ്മിലുള്ള വ്യത്യാസമാണ് റിപ്പോര്‍ട്ടിലുള്ളത്. അസോസിയേന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) ആണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
Read Also: എന്താണ് മോട്ടോർ വാഹന ഭേദഗതി ബിൽ? എന്തെല്ലാമാണ് മാറ്റങ്ങൾ
ഏഴ് ദേശീയ രാഷ്ട്രീയ പാര്‍ട്ടികളുടെ കണക്കാണ് എഡിആര്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ ബിജെപിക്ക് 22 ശതമാനം ആസ്തി വര്‍ധിച്ചിട്ടുണ്ട്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ബിജെപിയുടെ ആസ്തി 1213.13 കോടി ആയിരുന്നു. ഇത് 22.27 ശതമാനം വര്‍ധിച്ച് 1483.35 കോടിയിലേക്ക് എത്തി. അതേസമയം, ഏറെ കാലം കേന്ദ്ര ഭരണത്തിലുണ്ടായിരുന്ന കോണ്‍ഗ്രസിന് ആസ്തിയില്‍ കുറവുണ്ടായി. 15.26 ശതമാനമാണ് ആസ്തിയില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ കോണ്‍ഗ്രസിന് 854.75 കോടിയായിരുന്നു ആസ്തി. ഇത് 2017-18 വര്‍ഷത്തിലേക്ക് എത്തിയപ്പോള്‍ 724.35 കോടി ആയി കുറഞ്ഞു.
കോണ്‍ഗ്രസിനെ കൂടാതെ ആസ്തിയില്‍ കുറവ് രേഖപ്പെടുത്തിയ മറ്റൊരു പാര്‍ട്ടി എന്‍സിപിയാണ്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ എന്‍സിപിയുടെ ആസ്തി 11.41 കോടിയായിരുന്നു. 2017-18 ലേക്ക് എത്തിയപ്പോള്‍ ഇത് 16.39 ശതമാനം കുറഞ്ഞ് 9.54 കോടിയായി.
Read Also: ചരിത്ര തീരുമാനം; 200 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ബില്‍ ഇല്ല
സിപിഎമ്മിനും സിപിഐക്കും ആസ്തിയില്‍ വര്‍ധനവുണ്ടായി. സിപിഎമ്മിന് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ആസ്തിയായി ഉള്ളത് 482.1 കോടിയാണ്. 2016-17 വര്‍ഷത്തില്‍ ഇത് 463.76 കോടിയായിരുന്നു. ഏകദേശം 20 കോടിയോളം രൂപയുടെ വര്‍ധനവാണ് സിപിഎമ്മിന്റെ ആസ്തിയിലുണ്ടായത്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ സിപിഐക്ക് 10.88 കോടിയായിരുന്നു ആസ്തി. ഇത് 2017-18 വര്‍ഷത്തിലേക്ക് എത്തിയപ്പോള്‍ 11.49 കോടിയായി.