scorecardresearch

Latest News

യുപി രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ; ഗോവ ഉത്തരാഘണ്ഡും ഗോവയും പോളിങ് ബൂത്തിലേക്ക്

ത്തർപ്രദേശിലെ 55 സീറ്റുകളിലേക്കാണ് തിങ്കളാഴ്ച രണ്ടാംഘട്ട വോട്ടെടുപ്പ്

election, poll, ie malayalam

ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പും ഉത്തരാഖണ്ഡിലെയും ഗോവയിലെയും ഒറ്റ ദിവസത്തെ വോട്ടെടുപ്പും നാളെ നടക്കും. നാളെ തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേക്കുള്ള പ്രചാരണം ശനിയാഴ്ച അവസാനിച്ചിരുന്നു.

ഉത്തർപ്രദേശിലെ 55 സീറ്റുകളിലേക്കാണ് തിങ്കളാഴ്ച രണ്ടാംഘട്ട വോട്ടെടുപ്പ്. കൂടാതെ ഉത്തർഖണ്ഡിലെ 70 നിയമസഭാ സീറ്റുകളിലും ഗോവയിലെ 40 മണ്ഡലങ്ങളിലും തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കും. മാർച്ച് 10 ന് വോട്ടെണ്ണൽ നടക്കും.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Assembly polls goa uttarakhand 2nd phase up