ന്യൂഡൽഹി: ഉത്തരാഖണ്ഡിലെയും ഗോവയിലെയും ഒറ്റ ദിവസത്തെ തെരഞ്ഞെടുപ്പിനും ഉത്തർപ്രദേശിലെ രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിനുമുള്ള പ്രചാരണം ശനിയാഴ്ച അവസാനിച്ചു. ഫെബ്രുവരി പതിനാലിനാണ് വോട്ടെടുപ്പ്.
വികസനം ഉറപ്പാക്കാൻ കേന്ദ്രത്തിലും സംസ്ഥാനത്തും ഒരേ പാർട്ടി അധികാരത്തിലിരിക്കണമെന്ന് പറഞ്ഞ് ഇരട്ട എഞ്ചിൻ സർക്കാരിലേക്ക് പോകണമെന്ന് ബിജെപി നേതാക്കൾ വോട്ടർമാരോട് ഈ സംസ്ഥാനങ്ങളിൽ ആവശ്യപ്പെടുമ്പോൾ, കോൺഗ്രസും എഎപിയും പോലുള്ള പ്രതിപക്ഷ പാർട്ടികൾ വിലക്കയറ്റം, കർഷക പ്രതിഷേധം, ഭിന്നിപ്പിക്കൽ അജണ്ട തുടങ്ങിയ വിഷയങ്ങളിൽ ബിജെപിയെ ലക്ഷ്യമിടുന്നു.
ഉത്തർപ്രദേശിലെ 55 സീറ്റുകളിലേക്കാണ് തിങ്കളാഴ്ച രണ്ടാംഘട്ട വോട്ടെടുപ്പ്. കൂടാതെ ഉത്തർഖണ്ഡിലെ 70 നിയമസഭാ സീറ്റുകളിലും ഗോവയിലെ 40 മണ്ഡലങ്ങളിലും തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കും. മാർച്ച് 10 ന് വോട്ടെണ്ണൽ നടക്കും.