/indian-express-malayalam/media/media_files/uploads/2018/12/Rahul-Gandhi.jpg)
ന്യൂഡൽഹി: അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുളള തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ ഹൃദയം തകർന്ന നിലയിലാണ് ബിജെപി. ഹിന്ദി ഹൃദയ ഭൂമിയിലെ മൂന്ന് വലിയ സംസ്ഥാനങ്ങളിലാണ് ബിജെപിക്ക് ഭരണം നഷ്ടമായിരിക്കുന്നത്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ ഈ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുമായി 65 ലോക്സഭ സീറ്റുകളിൽ 62 ഉം നേടിയത് ബിജെപിയാണ്. എന്നാലിന്ന് അതല്ല സ്ഥിതി. ഏറ്റവും പുതിയ തിരഞ്ഞെടുപ്പ് ഫലം പ്രകാരം ഈ 62 ൽ പാതിയും ബിജെപിക്ക് നഷ്ടമാകും.
ശക്തമായ പോരാട്ടമാണ് രാജസ്ഥാനിലും മധ്യപ്രദേശിലും നടന്നത്. അതിനാൽ തന്നെ പരാജയം മാത്രമാണെന്നും ബിജെപിയെ ജനം കൈവിട്ടില്ലെന്നുമാണ് നേതാക്കൾ ആശ്വസിക്കുന്നത്. എന്നാൽ അടിത്തട്ടിൽ യാഥാർത്ഥ്യം അൽപം കൂടി പ്രയാസകരമാണെന്നാണ് വ്യക്തമാകുന്നത്.
രാജസ്ഥാനിലും മധ്യപ്രദേശിലുമായി ബിജെപിക്ക് നഷ്ടമായത് 180 ഓളം സീറ്റുകളാണ്. 2013 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 140 ഓളം സീറ്റുകളാണ് നഷ്ടമായത്.
അസംബ്ലി തിരഞ്ഞെടുപ്പ് പ്രകാരം ലോക്സഭയിൽ ആര് വിജയിക്കുമെന്നത് വ്യക്തമാക്കുന്ന ഭൂപടംകഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിന് ശേഷം ഒന്നൊന്നായി പരാജയപ്പെട്ട കോൺഗ്രസ്, ബിജെപിക്ക് 2019 തിരഞ്ഞെടുപ്പിന് മുൻപായി ശക്തമായ മുന്നറിയിപ്പാണ് നൽകുന്നത്. 2013 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 138 ശതമാനത്തിന്റെ വളർച്ചയാണ് മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേടിയത്. 163 മണ്ഡലങ്ങൾ അവർ പിടിച്ചെടുത്തു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകൾ പ്രകാരം ഛത്തീസ്‌ഗഡിലെ 11 ലോക്സഭ മണ്ഡലങ്ങളിൽ പത്തും കോൺഗ്രസ് നേടിയേക്കും. 2014 ൽ ആകെയുളള 25 ലോക്സഭ സീറ്റിലും വെന്നിക്കൊടി പാറിച്ച രാജസ്ഥാനിലെ ബിജെപി വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ 12 സീറ്റും നഷ്ടപ്പെടുത്തും. 2014 ൽ മധ്യപ്രദേശിൽ 27 സീറ്റ് നേടിയ അവർക്ക് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ 17 സീറ്റ് മാത്രമേ കിട്ടൂ.
എസ്‌പിയും ബിഎസ്‌പിയും കോൺഗ്രസും സഖ്യമായി മത്സരിച്ചാൽ ഉത്തർപ്രദേശിലും കനത്ത വെല്ലുവിളിയാകും പാർട്ടി നേരിടേണ്ടി വരിക. ബിജെപിയുടെ മറ്റൊരു സ്വാധീന കേന്ദ്രമായ കർണ്ണാടകയിൽ ബിജെപിക്ക് ജനതാദൾ (എസ്) - കോൺഗ്രസ് സഖ്യം വലിയ തലവേദനയാകും.
ഈ കണക്കുകൾ രാഷ്ട്രീയ യാഥാർത്ഥ്യങ്ങളിലേക്കാണ് വാതിൽ തുറക്കുന്നതെങ്കിലും ഇത് ഇങ്ങിനെ തന്നെയാകും നടക്കുകയെന്ന് പറയാനാവില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us