ചെന്നൈ: തെരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ ജനപ്രീതി നഷ്ടപ്പെട്ടതിന്റെ സൂചനയെന്ന് ചലചിത്രതാരം രജനീകാന്ത്. ബിജെപിക്ക് നേരത്തെ ഉണ്ടായിരുന്ന ജനപിന്തുണ ഇപ്പോൾ ഇല്ലെന്നും രജനീകാന്ത് വിശദമാക്കി. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയാണ് രജനീകാന്തിന്റെ പ്രസ്താവന. ചെന്നൈയില്‍ വിമാനത്താവളത്തിന് പുറത്തേക്ക് വരുമ്പോഴാണ് അദ്ദേഹം മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.

‘തിരഞ്ഞെടുപ്പ് ഫലത്തിലൂടെ പോവുകയാണെങ്കില്‍ ബിജെപിക്ക് ജനപ്രീതി നഷ്ടമായെന്ന് നമുക്ക് മനസ്സിലാകും,’ രജനീകാന്ത് പറഞ്ഞു. ബിജെപിയേയും മോദിയേയും പിന്തുണച്ച് രംഗത്ത് വന്നയാളാണ് രജനീകാന്ത് എന്നത് ശ്രദ്ധേയമാണ്. നേരത്തേ രാജ്യത്തെ ശക്തനായ ആളാണ് മോദിയെന്ന് രജനീകാന്ത് പറഞ്ഞിരുന്നു. ബിജെപി ആപല്‍ക്കരമാണെന്ന് പറയുന്നത് പ്രതിപക്ഷ പാര്‍ട്ടികളാണെന്നും,ജനങ്ങൾക്ക് ബിജെപി ആപത്താണൊ,അല്ലയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങൾ തന്നെയാണെന്നും രജനീകാന്ത് പറഞ്ഞിരുന്നു.

‘ബിജെപി ആപത്തായ പാർട്ടിയാണെന്നാണ് മറ്റ് പാർട്ടികൾ പറയുന്നത്.അങ്ങനെ വരുമ്പോൾ ബിജെപി അവർക്കല്ലെ ആപത്ത്.ജനങ്ങൾക്കല്ലല്ലോയെന്നും രജനീകാന്ത് ചോദിച്ചു. കോൺഗ്രസ് ലക്ഷ്യമിടുന്ന വിശാല ഐക്യത്തെ പറ്റിയുള്ള ചോദ്യത്തിന്,പത്ത് പേർ ചേർന്ന് ഒരാളെ എതിർക്കുകയാണെങ്കിൽ ആ ഒരാളായിരിക്കും കരുത്തനെന്നും,മോദി കരുത്തൻ തന്നെയാണെന്നും അദ്ദേഹം മറുപടി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ