Latest News

വോട്ടിങ് മെഷിനുകളിൽ ബിജെപി ക്രമക്കേട് നടത്തിയെന്ന് മായാവതിയുടെ ആരോപണം

പരമ്പരാഗതമായ രീതിയില്‍ ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറകണമെന്ന് മായാവതിയുടെ വെല്ലുവിളി

mayavathi

ലക്‌നൗ: ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ബിഎസ്‍‌പി നേതാവ് മായാവതിയുടെ ആരോപണം. വോട്ടിങ് മെഷിനുകളിൽ ക്രമക്കേട് നടന്നിട്ടുണ്ട് ​എന്നും ഏത് ബട്ടണമർത്തിയാലും ബിജെപിക്ക് വോട്ട് ലഭിക്കുന്ന തരത്തിൽ ക്രമീകരിച്ചതാണെന്ന് മായാവതി ആരോപിച്ചു. മുസ്‍ലിം സ്ഥാനാര്‍ഥികളില്ലാത്ത മുസ്‍ലിം ഭൂരിപക്ഷ മേഖലകളില്‍ ബിജെപിക്കുണ്ടായ നേട്ടം പരിശോധിക്കണം. ഉത്തര്‍പ്രദേശിലെ ഫലം അംഗീകരിക്കാനാകില്ലെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

2012ലും ഇത്തരത്തില്‍ വോട്ടിങ് മെഷിനുകളില്‍ കൃത്രിമത്വം നടന്നിരുന്നു. പരമ്പരാഗതമായ രീതിയില്‍ ബാലറ്റ് പേപ്പറിലൂടെ തിരഞ്ഞെടുപ്പ് നടത്താന്‍ തയാറകണമെന്ന് അവര്‍ വെല്ലുവിളിച്ചു. വോട്ടിങ് യന്ത്രത്തിലെ ക്രമക്കേട് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനും ബിഎസ്പി പരാതി നല്‍കിയതായാണ് അറിയുന്നത്.

യുപിയിൽ ബിജെപി വൻ മുന്നേറ്റമാണ് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ നടത്തിയത്. എസ്‌പി-കോൺഗ്രസ് സഖ്യം രണ്ടാം സ്ഥാനത്തേക്ക് പോയി. ബിഎസ്‌പിക്ക് മൂന്നാം സ്ഥാനത്ത് എത്താൻ മാത്രമേ കഴിഞ്ഞുളളൂ. മോദി തരംഗമാണ് യുപിയിലെങ്ങും അലയടിച്ചത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Assembly elections results 2017 uttar pradesh assembly elections 2017mayawati says evm tampered bjp tampered evms fresh polling by ballot papers muslim up elections uttar pradesh uttar pradesh electio

Next Story
ഒരു മുത്തശ്ശിക്കഥയല്ല, ഇതു പ്രീതിയുടെ കഥpreethi sankar, once upon a time, story teller, stories, kids, stories
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express