scorecardresearch

അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ്: ആദ്യ ഘട്ടം നവംബര്‍ 7ന്, ഫലം ഡിസംബര്‍ 3ന്

വോട്ടെണ്ണല്‍ ഡിസംബര്‍ മൂന്നിനാണ്.

വോട്ടെണ്ണല്‍ ഡിസംബര്‍ മൂന്നിനാണ്.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
election commission of india|ECI|assam

ന്യൂഡല്‍ഹി: മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍. രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടം നവംബര്‍ ഏഴിനും രണ്ടാം ഘട്ടം നവംബര്‍ 17നുമാണ് നടക്കുന്നത്. വോട്ടെണ്ണല്‍ ഡിസംബര്‍ മൂന്നിനാണ്.

Advertisment

ആദ്യ ഘട്ടത്തില്‍ നവംബര്‍ ഏഴിന് മിസോറമിലും ഛത്തിസ്ഗഡിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഛത്തിസ്ഗഡില്‍ രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നവംബര്‍ 17ന് നടക്കും. ഛത്തീസ്ഗഢിലെ രണ്ടാംഘട്ടത്തിനൊപ്പമാകും മധ്യപ്രദേശിലെ വോട്ടെടുപ്പ്. രാജസ്ഥാനില്‍ ഒറ്റഘട്ടമായി നവംബര്‍ 23ന് നടക്കും. ഏറ്റവും ഒടുവില്‍ വോട്ടെടുപ്പ് നടക്കുന്ന തെലങ്കാനയില്‍ നവംബര്‍ 30നാണ് വോട്ടെടുപ്പ്. ന്യൂഡല്‍ഹി ആകാശവാണിയുടെ രംഗ് ഭവന്‍ ഓഡിറ്റോറിയത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് തീയതികള്‍ പ്രഖ്യാപിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) അംഗങ്ങള്‍ ഇന്ന് യോഗം ചേരും, തിരഞ്ഞെടുപ്പിനുള്ള പാര്‍ട്ടിയുടെ തന്ത്രങ്ങള്‍ അജണ്ടയില്‍ ഇടംപിടിക്കാന്‍ സാധ്യതയുണ്ട്. ഈ സംസ്ഥാനങ്ങളില്‍ പ്രാഥമിക എതിരാളികള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. അധികാരത്തിലില്ലാത്ത മധ്യപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍, വൈദ്യുതി മുതല്‍ പൊതുഗതാഗതം വരെയുള്ള സൗജന്യങ്ങള്‍ ഉള്‍പ്പെടെ നിരവധി വാഗ്ദാനങ്ങള്‍ പാര്‍ട്ടി പ്രഖ്യാപിച്ചു. കഴിഞ്ഞയാഴ്ച ജാതിവിവരങ്ങള്‍ പുറത്തുവിട്ട ബിഹാറിന് പിന്നാലെ രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ജാതി സര്‍വേ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വന്നാല്‍ ഛത്തീസ്ഗഡില്‍ ജാതി സര്‍വേ നടത്തുമെന്ന് പ്രിയങ്ക ഗാന്ധിയും പ്രഖ്യാപിച്ചിരുന്നു.

Advertisment

ലോക്സഭ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ബിജെപിക്കും, പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നിര്‍ണായകമാണ്. നിലവിലെ സാഹചര്യത്തില്‍ പ്രതിപക്ഷ ഇന്ത്യ മുന്നണി ഒരുമിച്ച് നില്‍ക്കുമോയെന്നതും പ്രധാനമാണ്.

Election Commision Of India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: