scorecardresearch
Latest News

അമരീന്ദർ സിങ്ങിനെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കാനുള്ള കാരണം പറഞ്ഞ് രാഹുൽ

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഫത്തേഗഡ് സാഹിബിൽ ഒരു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ

Congress, Rahul Gandhi, AICC, BJP, RSS, Jyotiraditya Scindia, Jitin Prasada, Narayan Rane, Social media worker Congress, Congress meet, ie malayalam

മുൻ കോൺഗ്രസ് നേതാവ് ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനെതിരെ രാഹുൽ ഗാന്ധി. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഫത്തേഗഡ് സാഹിബിൽ ഒരു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ. അമരീന്ദർ സിങ്ങിനെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കിയതിനെക്കുറിച്ചും രാഹുൽ തന്റെ പ്രസംഗത്തിൽ പറഞ്ഞു.

“എന്തുകൊണ്ടാണ് അമരീന്ദർ സിങ്ങിനെ പുറത്താക്കിയത്? ഇതെല്ലാം ആഭ്യന്തര കാര്യങ്ങളാണ്, പക്ഷേ ഞാൻ ഇന്ന് നിങ്ങളോട് പറയും. പഞ്ചാബിലെ പാവപ്പെട്ട ജനങ്ങളുടെ വൈദ്യുതി ബില്ലുകൾ എഴുതിത്തള്ളാൻ വിസമ്മതിച്ചതിനാലാണ് അദ്ദേഹത്തെ പുറത്താക്കിയത്,” രാഹുൽ പറഞ്ഞു.

അതേസമയം, ഉത്തർപ്രദേശിലെയും ബിഹാറിലെയും ‘ഭയ്യ’മാർ എന്ന പരാമർശത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശിച്ചു. ഗുരു ഗോവിന്ദ് സിംഗും ഗുരു രവിദാസും പഞ്ചാബിന് പുറത്ത് ജനിച്ചവരാണെന്നും മോദി പറഞ്ഞു.

ഫെബ്രുവരി 20ന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി അബോഹറിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യത്തെ സംസ്ഥാനത്ത് അധികാരത്തിലെത്തിക്കണമെന്ന് മോദി വോട്ടർമാരോട് അഭ്യർത്ഥിച്ചു. കോൺഗ്രസ് കർഷകരെ വഞ്ചിക്കുകയാണെന്നും ധാന്യങ്ങൾ റെക്കോർഡ് വാങ്ങൽ നടത്തിയത് ബിജെപി സർക്കാരാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

Also Read: ‘പഞ്ചാബിനെയും പഞ്ചാബികളെയും അപകീർത്തിപ്പെടുത്തുന്നു,’ ബിജെപിക്കെതിരെ മൻമോഹൻ സിങ്

അതേസമയം, “സംസ്ഥാനത്ത് തടസ്സമുണ്ടാക്കുന്ന ചില വ്യക്തികളെ മാത്രം ഉദ്ദേശിച്ചുള്ള” തന്റെ പ്രസ്താവന “വളച്ചൊടിച്ചതാണ്” എന്ന് പഞ്ചാബ് മുഖ്യമന്ത്രി ചന്നി വ്യാഴാഴ്ച പറഞ്ഞു. “യുപിയിൽ നിന്നും ബിഹാറിൽ നിന്നുമുള്ള എന്റെ സഹോദരങ്ങളും സഹോദരിമാരും പഞ്ചാബ് കെട്ടിപ്പടുക്കുന്നതിൽ സംഭാവന ചെയ്തിട്ടുണ്ട്. ഞങ്ങൾ തലമുറകളായി ഒരുമിച്ചാണ്, എല്ലാവരേയും എന്റെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ ഞാൻ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു, ”അദ്ദേഹം ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Assembly elections 2022 updates punjab uttar pradesh uttarakhand punjab goa manipur prime minister narendra modi