Assembly Election Result of Chhattisgarh, Rajasthan, Mizoram, MP and Telangana: ദേശീയ രാഷ്ട്രീയത്തിന്റെ തന്നെ ഗതി നിർണ്ണയിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുളള നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേട്ടമുണ്ടാക്കി. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ രാജസ്ഥാനിലും മധ്യപ്രദേശിലും ശക്തമായ മത്സരം കാഴ്ചവച്ച കോൺഗ്രസ് ഛത്തീസ്ഗഡിൽ ഭരണം പിടിച്ചു. രാവിലെ എട്ട് മണിക്ക് എല്ലാ സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ ആരംഭിച്ചു.
രാജസ്ഥാനിൽ കടുത്ത ഭരണ വിരുദ്ധ വികാരമുണ്ടെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കോൺഗ്രസിന് വലിയ മുന്നേറ്റം സാധ്യമായില്ല. അതേസമയം ഛത്തീസ്ഗഡിലെ പ്രവചനങ്ങൾ തെറ്റിച്ച് കോൺഗ്രസ് ഭൂരിപക്ഷം സ്വന്തമാക്കി. മധ്യപ്രദേശിൽ ആർക്കാണ് ഭരണം ലഭിക്കുകയെന്നത് ഇനിയും പറയാറായിട്ടില്ല.
2019 ലെ പൊതുതിരഞ്ഞെടുപ്പിലെ സഖ്യങ്ങളെയും മുന്നണികളെയും രൂപീകരിക്കുന്നതിൽ നിർണ്ണായക സ്വാധീനം ഈ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തിനുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. 2019ലെ പൊതുതിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്നാണ് ഈ പഞ്ച സംസ്ഥാന തിരഞ്ഞെടുപ്പിനെ കണക്കാക്കുന്നത്.
മധ്യപ്രദേശ്, രാജസ്ഥാൻ, തെലുങ്കാന, ഛത്തീസ്ഗഡ്, മിസ്സോറാം എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ബി ജെ പി യാണ് ഭരണകക്ഷി. തെലുങ്കാനയിൽ ഭരണ കക്ഷിയായ തെലുങ്കാന രാഷ്ട്രീയ സമിതിയും (ടി ആർ എസ്) മിസ്സോറാമിൽ പ്രതിപക്ഷത്തായിരുന്ന മിസോറാം നാഷണൽ ഫ്രണ്ടും അധികാരം പിടിച്ചു.
Read in English: Election Results 2018 LIVE updates:
മധ്യപ്രദേശിൽ ആകെയുളള 230 സീറ്റിലും രാജസ്ഥാനിൽ 200 സീറ്റിലും ഛത്തീസ്ഗഡിൽ 90 സീറ്റിലും മിസോറാമിൽ 40 സീറ്റിലും തെലങ്കാനയിൽ 119 സീറ്റിലേക്കുമാണ് മത്സരം.
Rajasthan, Madhya Pradesh, Mizoram, Telangana, Chhattisgarh Election 2018 LIVE Updates:
10.05 pm: 10.05 pm: ‘കോണ്ഗ്രസിനേയും കെ ചന്ദ്രശേഖര റാവുവിനേയും മിസോ നാഷണല് ഫ്രണ്ടിനേയും അഭിനന്ദിക്കുന്നു. ബിജെപി പ്രവര്ത്തകരുടെ പ്രയത്നത്തെ ഞാന് അഭിനന്ദിക്കുന്നു. വിജയവും പരാജയവും ജീവിതത്തിന്റെ അവിഭാജ്യഘടകമാണ്. ജനങ്ങളെ സേവിക്കാനായും രാജ്യത്തിന്റെ വികസനത്തിനായും ഇനിയും മുന്നോട്ട് പോവും’- മോദി
The family of BJP Karyakartas worked day and night for the state elections. I salute them for their hardwork.
Victory and defeat are an integral part of life.
Today’s results will further our resolve to serve people and work even harder for the development of India.
— Narendra Modi (@narendramodi) December 11, 2018
10.03 pm: ‘നിങ്ങളെ സേവിക്കാന് അവസരം തന്നതിന് ചത്തീസ്ഗഡിലേയും മധ്യപ്രദേശിലേയും രാജസ്ഥാനിലേയും ജനങ്ങളോട് ഞാന് നന്ദി പറയുന്നു. ഈ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ക്ഷേമത്തിനായി ബിജെപി സര്ക്കാര് അഹോരാത്രം പ്രവര്ത്തിച്ചിട്ടുണ്ട്’- മോദി
10.00 pm: ജനവിധി താഴ്മയോടെ അംഗീകരിക്കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ജനവിധി അംഗീകരിക്കുന്നതായി അറിയിച്ചത്
The family of BJP Karyakartas worked day and night for the state elections. I salute them for their hardwork.
Victory and defeat are an integral part of life.
Today’s results will further our resolve to serve people and work even harder for the development of India.
— Narendra Modi (@narendramodi) December 11, 2018
09.55 pm:
The whole nation congratulates and thanks the voters of Chhattisgarh, Rajasthan and Madhya Pradesh for saving the Constitution and the Constitutional values of India.
— P. Chidambaram (@PChidambaram_IN) December 11, 2018
09.45 pm: മിസോറാമിൽ തിരഞ്ഞെടുപ്പിൽ വിജയിച്ച മിസോ നാഷ്ണൽ ഫ്രണ്ട് നേതാക്കൾ സർക്കാർ രൂപികരിക്കുന്നതിനായി ഗവർണർ കുമ്മനം രാജശേഖരനെ കണ്ടു
09.40 pm:
Raipur: Congress distributes ‘laddus’ equal to the weight of Satnami sect guru Baldas, who joined the party recently. #ChhattisgarhElections2018 pic.twitter.com/gLQ5Vk518G
— ANI (@ANI) December 11, 2018
09.30 pm: “ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളെ അവഗണിക്കുകയും അവരെ വര്ഗീയമായി ചേരിതിരിക്കുവാന് ഭരണാധികാരം ദുര്വിനിയോഗിക്കുകയും ചെയ്യുന്നതിനോട് ജനങ്ങള് ക്ഷമിക്കില്ല എന്ന യാഥാര്ത്ഥ്യമാണ് ഈ ജനവിധിയില് നിന്നുളള പാഠം,” പിണറായി വിജയൻ
09.10 pm: കോൺഗ്രസ് പ്രവർത്തകരുടെ ആഘോഷം
09.00 pm: രാജസ്ഥാനിൽ ജയിച്ച സിപിഎം പ്രവർത്തകരുടെ ആഘോഷം
08.50 pm: രാജസ്ഥാനിൽ 185 മണ്ഡലങ്ങളിലെ അന്തിമ ഫലം പുറത്ത് വരുമ്പോൾ 87 മണ്ഡലങ്ങളിൽ കോൺഗ്രസും 72 മണ്ഡലങ്ങളിൽ ബിജെപിക്കും വിജയം. കോൺഗ്രസ് 12 മണ്ഡലങ്ങളിൽ മുന്നിട്ട് നിൽക്കുമ്പോൾ ഒരു മണ്ഡലത്തിൽ മാത്രമാണ് ബിജെപിയുടെ കുതിപ്പ്.
08.40 pm: മധ്യപ്രദേശിൽ ഒപ്പത്തിനൊപ്പം മത്സരിച്ച് ബിജെപിയും കോൺഗ്രസും. ഫലം വന്ന 76 മണ്ഡലങ്ങളിൽ ബിജെപി 39 മണ്ഡലങ്ങളിൽ ജയിച്ചപ്പോൾ 35 മണ്ഡലങ്ങളിൽ മാത്രമാണ് കോൺഗ്രസിന് ജയം. എന്നാൽ ലീഡ് ചെയ്യുന്ന മണ്ഡലങ്ങളുടെ എണ്ണത്തിൽ കോൺഗ്രസ് ആണ് മുന്നിൽ. 78 മണ്ഡലങ്ങളിൽ കോൺഗ്രസ് മുന്നിട്ട് നിൽക്കുമ്പോൾ 71 മണ്ഡലങ്ങളിലാണ് ബിജെപിക്ക് ലീഡ്.
08.30 pm: ഛത്തീസ്ഗഡിൽ അന്തിമ ഫലം വന്ന 22 മണ്ഡലങ്ങളിൽ 19ലും കോൺഗ്രസിന് വിജയം
08.20 pm: രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനത്തിൽ നിന്നും
— Sonia Gandhi (@_SoniaGandhi) December 11, 2018
08.15 pm:
#AssemblyElections2018: It is going to be very difficult for PM Modi, BJP in 2019 elections, says Rahul Gandhi//t.co/RiCXRavIgF
— The Indian Express (@IndianExpress) December 11, 2018
08.00 pm: ഒടുവിൽ വിവരം കിട്ടുമ്പോൾ 111 സീറ്റുകളിൽ വീതം കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം
07.50 pm: ” കോൺഗ്രസിനെ പിന്തുണച്ച എല്ലാവർക്കും നന്ദി. ഇത് സാധാരണക്കാരന്റെയും കർഷകന്റെയും വിജയമാണ്. മിസോറാമിലും തെലുങ്കാനയിലും വിജയിച്ചവർക്ക് അഭിനന്ദനങ്ങൾ. വലിയ ഉത്തരവാദിത്വമാണ് കോൺഗ്രസിന് ഇപ്പോൾ ഉള്ളത്. ഇത് വലിയ മാറ്റത്തിനുള്ള സമയമാണ് “രാഹുൽ
07.45 pm: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പത്രസമ്മേളനം നടത്തുന്നു.
07.30 pm: രാജസ്ഥാനിൽ 138 മണ്ഡലങ്ങളിലെ അന്തിമ ഫലം പുറത്ത് വരുമ്പോൾ 69 മണ്ഡലങ്ങളിൽ കോൺഗ്രസും 51 മണ്ഡലങ്ങളിൽ ബിജെപിക്കും വിജയം. കോൺഗ്രസ് 29 മണ്ഡലങ്ങളിൽ മുന്നിട്ട് നിൽക്കുമ്പോൾ 23 മണ്ഡലങ്ങളിലാണ് ബിജെപിയുടെ കുതിപ്പ്.
07.20 pm: മധ്യപ്രദേശിൽ ഒപ്പത്തിനൊപ്പം മത്സരിച്ച് ബിജെപിയും കോൺഗ്രസും. ഫലം വന്ന 29 മണ്ഡലങ്ങളിൽ ബിജെപി 15 മണ്ഡലങ്ങളിൽ ജയിച്ചപ്പോൾ 13 മണ്ഡലങ്ങളിൽ മാത്രമാണ് കോൺഗ്രസിന് ജയം. എന്നാൽ ലീഡ് ചെയ്യുന്ന മണ്ഡലങ്ങളുടെ എണ്ണത്തിൽ കോൺഗ്രസ് ആണ് മുന്നിൽ. 98 മണ്ഡലങ്ങളിൽ കോൺഗ്രസ് മുന്നിട്ട് നിൽക്കുമ്പോൾ 95 മണ്ഡലങ്ങളിലാണ് ബിജെപിക്ക് ലീഡ്.
07.10 pm: ഛത്തീസ്ഗഡിൽ നാല് മണ്ഡലങ്ങളിലെ അന്തിമ ഫലം വരുമ്പോൾ നാലിലും കോൺഗ്രസിന് ജയം. 63 മണ്ഡലങ്ങളിൽ കോൺഗ്രസ് ലീഡ് ചെയ്യുമ്പോൾ 17 മണ്ഡലങ്ങളിൽ മാത്രമാണ് ബിജെപിക്ക് ലീഡ്
07.00 pm: രാജസ്ഥാനിൽ രണ്ട് മണ്ഡലങ്ങളിൽ സിപിഎമ്മിന് ജയം. ഹനുമാൻഗഡ് ജില്ലയിലെ ഭദ്ര മണ്ഡലത്തിൽ നിന്ന് ബൽവാൻ പൂനിയയും, ശ്രീ ദങ്കർഗഡ് മണ്ഡലത്തിൽ നിന്ന് ഗിർധരിലാലുമാണ് വ്യക്തമായ ലീഡോടെ രാജസ്ഥാൻ നിയമസഭയിലേക്ക് എത്തിയത്.
06.50 pm:
#Results2018 | Yogi Adityanath, the man in a saffron robe, has emerged as one of the star campaigners for the BJP in the last few elections. But his speeches in this election making a strong Hindutva pitch failed to get any results.
Watch now: //t.co/mfggWwyabH pic.twitter.com/Gv7DI173rv
— The Indian Express (@IndianExpress) December 11, 2018
06.45 pm: രാജസ്ഥാനിൽ 109 മണ്ഡലങ്ങളിലെ അന്തിമ ഫലം പുറത്ത് വരുമ്പോൾ 56 സീറ്റുകളിൽ കോൺഗ്രസിന് ജയം
06.40 pm:
Democracy has won!
Thank you India, you have chosen love over hate, peace over violence & truth over lies.
This victory is yours. #CongressWinsBIG pic.twitter.com/8d9JjsQuKP
— Congress (@INCIndia) December 11, 2018
06.35 pm: മിസോറാം വോട്ടിങ് ശതമാനം
06.30 pm: :ഛത്തീസ്ഗഡ് വോട്ടിങ് ശതമാനം
06.25 pm: മധ്യപ്രദേശ് വോട്ടിങ് ശതമാനം
06.20 pm: രാജസ്ഥാൻ വോട്ടിങ് ശതമാനം
06.15 pm: തെലുങ്കാന വോട്ടിങ് ശതമാനം
06.12 pm:
#MizoramElections2018 | Congress lost its only northeast bastion as the MNF regained power after 10 years.
Mizoram Chief Minister and Congress candidate Lal Thanhwala couldn’t save either of the seats he contested in.#Results2018
Watch now: //t.co/aUzUdzHYfb pic.twitter.com/eWEfzA6j22
— The Indian Express (@IndianExpress) December 11, 2018
06.07 pm:
#ChattisgarhElections2018 | As the trends suggest a return of Congress in Chhattisgarh after 15 years, party workers gather to celebrate the victory.#Results2018
Watch now: //t.co/DOsZWAOqEB pic.twitter.com/JuAoBHTo7M
— The Indian Express (@IndianExpress) December 11, 2018
06.02 pm: രാജസ്ഥാനിൽ കോൺഗ്രസിന് ലീഡ് കുറയുന്നു. ഏറ്റവും ഒടുവിൽ വിവരം കിട്ടുമ്പോൾ 98 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് മുന്നിട്ടു നിൽക്കുന്നത്.
05.58 pm: തെലുങ്കാനയിൽ 50 മണ്ഡലങ്ങളിലെ അന്തിമ ഫലം വരുമ്പോൾ 36 സീറ്റുകളിൽ ടിആർഎസിന് ജയം
05.53 pm: കോൺഗ്രസിന്റെ നീണ്ട പത്ത് വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് എംഎൻഎഫ് മിസോറാമിൽ അധികാരത്തിലെത്തുന്നത്
05.51 pm: രാജസ്ഥാനിൽ സിപിഎമ്മിന് ഒരിടത്ത് ജയം. ഒരു സീറ്റിൽ മുന്നിൽ
05.50 pm:
Raman Singh: I don’t see how this will affect the performance of the party in the state during national elections next year.
Track live updates: //t.co/EXWLQNd9AK
— The Indian Express (@IndianExpress) December 11, 2018
05.40 pm: cമിസോറാമിൽ അധികാരത്തിലെത്തിയ എംഎൻഎഫ് പ്രവർത്തകരുടെ ആഹ്ലാദപ്രകടനം
05.30 pm: രാജസ്ഥാനിലെ എട്ട് സ്വതന്ത്ര എംഎൽഎമാരുമായി ചർച്ച നടത്തി
05.15 pm: രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനും അശോക് ഗെഹ്ലോട്ടിനും ജയം
05.05 pm: മിസോറാമിൽ വോട്ടെണ്ണൽ പൂർത്തിയായി. 40ൽ 26 സീറ്റുകൾ നേടി മിസോറാം നാഷ്ണൽ ഫ്രണ്ട് അധികാരത്തിലേക്ക്. കോൺഗ്രസ് 5 സീറ്റിലേക്ക് ഒതുങ്ങിയപ്പോൾ, എട്ട് സ്വതന്ത്രർ നിയമസഭയിലേക്ക് എത്തി. ബിജെപിക്ക് ഒരു സീറ്റ്.
04.40 pm: രാജസ്ഥാനിൽ കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് രാഷ്ട്രീയ ലോക് ദൾ
04.30 pm:
Chhattisgarh Congress state President Bhupesh Baghel and Congress General Secretary in charge PL Punia @IndianExpress pic.twitter.com/DGsy5kwqTc
— Dipankar Ghose (@dipankarghose31) December 11, 2018
04.20 pm: മിസോറാമിൽ വോട്ടെണ്ണൽ അന്തിമ ഘട്ടത്തിൽ. 40ൽ 38 മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 26ലും എംഎൻഎഫിന് ജയം
04.10 pm:
#TelanganaElections2018 | Why the Telangana poll result should worry the BJP’s ambition in southern India. #Results2018
Watch now: //t.co/LISJuOGBim pic.twitter.com/VR0oESCkj1
— The Indian Express (@IndianExpress) December 11, 2018
04.05 pm: തെലുങ്കാനയുടെ ജനവിധി അംഗീകരിക്കുന്നതായി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നയ്ഡു
04.00 pm: തെലുങ്കാനയിൽ വോട്ടിങ് ആകെ വോട്ടിന്റെ 47.3 ശതമാനവും ടിആർഎസിന്
03.55 pm: മധ്യപ്രദേശ് തിരഞ്ഞെടുപ്പ്: വോട്ടിങ് ശതമാനത്തിൽ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം
03.50 pm: മിസോറാമിൽ എംഎൻഎഫിന് 37.6 ശതമാനം വോട്ട്, കോൺഗ്രസിന് 30.2 ശതമാനം വോട്ടും
03.45 pm: ബിഎസ്പി എംഎൽഎമാരെ ഡൽഹിയിലേക്ക് വിളിപ്പിച്ച് മായാവതി
03.40 pm:
#RajasthanElections2018 LIVE | Ashok Gehlot takes major lead in Sardarpura constituency //t.co/nNMyj6JJVX pic.twitter.com/o1c7i0IRSG
— The Indian Express (@IndianExpress) December 11, 2018
03.35 pm: തെലുങ്കാനയിൽ അന്തിമ ഫലം വന്ന ഏഴിൽ ആറ് മണ്ഡലങ്ങളിലും ടിആർഎസിന് വിജയം
03.30 pm: തെലുങ്കാനയിൽ കനത്ത് തിരിച്ചടി നേരിട്ട സാഹചര്യത്തിൽ വോട്ടിങ്ങ് മെഷ്യനുകളിൽ കൃത്രിമം നടന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്ത്
03.20 pm:
Celebrations, disappointments at party offices as results pour in
SEE PHOTOS | //t.co/BuLMzq7JLQ pic.twitter.com/mlmz2O175B
— The Indian Express (@IndianExpress) December 11, 2018
03.10 pm: രാജസ്ഥാനിൽ നാല് സീറ്റുകളിൽ ബിജെപിക്ക് വിജയം
03.00 pm: മധ്യപ്രദേശിൽ വീണ്ടും കോൺഗ്രസ് മുന്നിട്ട് നിൽക്കുന്നു. 113 സീറ്റുകളിൽ കോൺഗ്രസ് മുന്നിട്ട് നിൽക്കുന്നത്
2.50 pm: മിസോറാമിൽ 31 മണ്ഡലങ്ങളിലെ അന്തിമ ഫലം വരുമ്പോൾ എംഎൻഎഫ് 20 മണ്ഡലങ്ങളിൽ വിജയിച്ചു. അഞ്ച് മണ്ഡലങ്ങൾ കോൺഗ്രസ് സ്വന്തമാക്കിയപ്പോൾ, അഞ്ചിടത്ത് ജയം സ്വതന്ത്രർക്കൊപ്പമാണ്
2.45 pm: മധ്യപ്രദേശ് സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി മത്സരിപ്പിച്ച ഏക മുസ്ലിം സ്ഥാനാർത്ഥി പിന്നിൽ.
2.40 pm: മിസോറാമിൽ ഭരണകക്ഷിയായിരുന്ന കോൺഗ്രസിന് ഇക്കുറി ആകെ ലഭിച്ചത് അഞ്ച് സീറ്റ്. 40 അംഗ സഭയിൽ 25 ലും എംഎൻഎഫ് ആണ് വെന്നിക്കൊടി പാറിച്ചത്. എട്ട് സീറ്റിൽ സ്വതന്ത്രരും ഒരു സീറ്റിൽ ബിജെപിയും ആണ് മുന്നിൽ.
2.34 pm: രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച സിപിഎം സ്ഥാനാർത്ഥികൾ. ഭദ്ര മണ്ഡലത്തിൽ നിന്നുളള എംഎൽഎ ബൽവന്ദ് പൂനിയയും ശ്രീ ദുങ്കർഗഡിൽ നിന്നുളള ഗിരിധരിലാലും.

ബൽവൻ പൂനിയ

ഗിരിധരിലാൽ
2.20 pm: ഛത്തീസ്ഗഡിൽ 15 വർഷത്തിന് ശേഷം ആദ്യമായി കോൺഗ്രസ് അധികാരത്തിലെത്തിയിരിക്കുന്നു. മുൻപ് കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന അജിത് ജോഗി ഇക്കുറി ജനത കോൺഗ്രസ് ഛത്തീസ്ഗഡ് എന്ന സ്വന്തം പാർട്ടിയുണ്ടാക്കിയാണ് ബിഎസ്പിക്ക് ഒപ്പം മത്സരിച്ചത്. ഇവർ തീർത്തും നിലംപരിശായി. അതിന് പുറമെ ഭരണകക്ഷിയായിരുന്ന ബിജെപിക്ക് വെറും 15 സീറ്റിലാണ് ലീഡ് നേടാനായത്. കോൺഗ്രസ് 61 സീറ്റിൽ ഇപ്പോഴും മുന്നേറുകയാണ്. 83 അംഗ സഭയാണ് ഛത്തീസ്ഗഡിലേത്.
2.15 pm: റായ്പൂരിൽ ഛത്തീസ്ഗഡ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഓഫീസിന് മുന്നിൽ വിജയം ആഘോഷിക്കുന്ന പ്രവർത്തകർ
#WATCH: Celebrations outside Congress office in Raipur, Chhattisgarh. Congress is leading on 60 out of 90 seats in the state. #AssemblyElections2018 pic.twitter.com/8Bgf0Wu0Gv
— ANI (@ANI) December 11, 2018
2.08 pm: രാജസ്ഥാനിൽ നില കോൺഗ്രസ് മെച്ചപ്പെടുത്തി. ഇപ്പോൾ നൂറ് സീറ്റിലാണ് മുന്നേറുന്നത്. ബിഎസ്പിക്ക് നാല് സീറ്റിൽ ലീഡുണ്ട്. അതിനാൽ തന്നെ ബിഎസ്പി പിന്തുണയോടെ സർക്കാരുണ്ടാക്കാനാവും കോൺഗ്രസിന്റെ ശ്രമം. ബിജെപിക്ക് സംസ്ഥാനത്ത് 73 സീറ്റുകളിലാണ് ഇപ്പോൾ ലീഡുളളത്. ഒരു സീറ്റ് അവർ വിജയിച്ചിട്ടുണ്ട്.
2.05 pm: മധ്യപ്രദേശിൽ ബിജെപി വീണ്ടും അധികാരത്തിലേക്ക് എന്നതാണ് ഏറ്റവും പുതിയ വിവരം. തുടർച്ചയായി ലീഡുയർത്തിയ അവരിപ്പോൾ 112 സീറ്റുകളിലാണ് മുന്നിലുളളത്. കേവലഭൂരിപക്ഷത്തിന് അവർക്ക് നാല് സീറ്റ് മാത്രം മതി. അതേസമയം കോൺഗ്രസിന് 108 സീറ്റും ബിഎസ്പിക്ക് മൂന്ന് സീറ്റും ഉണ്ട്. നാല് പേർ സ്വതന്ത്രരാണ്. ആര് ഭരിക്കും എന്നറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും.
1.59 pm: ഓരോ സംസ്ഥാന നിയമസഭയിലേക്കും നടന്ന തിരഞ്ഞെടുപ്പിൽ ഏത് സീറ്റിൽ ആരാണ് ജയിച്ചതെന്ന് അറിയാം ഇന്ത്യൻ എക്സ്പ്രസിലൂടെ. ഇവിടെ ക്ലിക് ചെയ്യൂ
1.55 pm: രാജസ്ഥാനിൽ വീണ്ടും കോൺഗ്രസ് 101 സീറ്റിൽ ലീഡ് നേടി. എന്നാൽ മധ്യപ്രദേശിൽ ബിജെപി 111 സീറ്റിൽ മുന്നിലുണ്ട്. കോൺഗ്രസിന് 109 സീറ്റിലാണ് മുന്നേറാനായത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക ഫലസൂചന പ്രകാരമുളള കണക്ക്.
1.50 pm: മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച എംഎൻഎഫ് പ്രവർത്തകർ ഐസ്വാളിലെ പാർട്ടി ആസ്ഥാനത്ത് ആഘോഷത്തിൽ
#WATCH: Celebration outside Mizo National Front (MNF) office in Aizawl. The party has won 14 seats out of 40 & is leading on 9 seats in Mizoram. #AssemblyElections2018 pic.twitter.com/zJwcZKLbRh
— ANI (@ANI) December 11, 2018
1.45 pm: ഛത്തീസ്ഗഡിൽ ഭരണം പിടിച്ച കോൺഗ്രസ് പ്രവർത്തകരുടെ ആഹ്ലാദനൃത്തം
Congress Bhawan in Raipur @IndianExpress pic.twitter.com/PEglZUmqZI
— Dipankar Ghose (@dipankarghose31) December 11, 2018
1.42 pm: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കിയതിൽ ആഘോഷിക്കുന്ന ബംഗാളിലെ കോൺഗ്രസ് പ്രവർത്തകർ
West Bengal: Congress workers celebrate in Kolkata #AssemblyElections2018 pic.twitter.com/eY6vgxt0Jg
— ANI (@ANI) December 11, 2018
1.40 pm: രാജസ്ഥാനിൽ ആയിരത്തിൽ താഴെ വോട്ടിന് ലീഡ് ചെയ്യുന്നവരിൽ ഒൻപത് പേർ ബിജെപി സ്ഥാനാർത്ഥികളും ആറ് പേർ കോൺഗ്രസ് സ്ഥാനാർത്ഥികളുമാണ്. രണ്ട് സ്വതന്ത്രരും ഒരു ബിഎസ്പി സ്ഥാനാർത്ഥിയും കുറഞ്ഞ വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. അതിൽ തന്നെ നൂറിൽ താഴെ വോട്ടിന് ലീഡ് ചെയ്യുന്ന മൂന്ന് സ്ഥാനാർത്ഥികളുണ്ട്.
1.35 pm: രാജസ്ഥാൻ നിയമസഭ തിരഞ്ഞെടുപ്പിൽ 18 സീറ്റുകളിൽ 1000 ത്തിൽ താഴെയാണ് വോട്ട്. ഈ സീറ്റുകൾ ബിജെപിയും കോൺഗ്രസും ആണ് ലീഡ് ചെയ്യുന്നത്. ലീഡ് മാറിമറിയുന്നതും ഈ സീറ്റുകളിലെ വാശിയേറിയ പോരാട്ടം മൂലമാണ്.
1.31 pm: ബിജെപിയുടെ തെറ്റായ നയങ്ങളാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തിന് കാരണമെന്ന് സമാജ്വാദി പാർട്ടി നേതാവ് രാംഗോപാൽ യാദവ്.
1.30 pm: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി കൂടിക്കാഴ്ചയ്ക്കായി ഡൽഹിയിലെ 10, ജൻപഥിലുളള സോണിയ ഗാന്ധിയുടെ വസതിയിലെത്തി.
1.20 pm: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ തിരിമറി നടന്നെന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കൾ തെലങ്കാനയിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് പരാതി നൽകി
1.10 pm: അഞ്ച് സംസ്ഥാനങ്ങളിലേക്കും നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച പാർട്ടി എംഎൽഎ മാരെ ബിഎസ്പി അദ്ധ്യക്ഷ മായാവതി ഡൽഹിയിലേക്ക് വിളിപ്പിച്ചു. മധ്യപ്രദേശിലും രാജസ്ഥാനിലും ആര് ഭരിക്കണം എന്ന് തീരുമാനിക്കാനുളള അവസരമാണ് മായാവതിക്ക് ലഭിച്ചിരിക്കുന്നത്.
1.00 pm: മധ്യപ്രദേശിൽ ബിജെപി തന്നെ അധികാരത്തിലെത്തിയേക്കുമെന്നാണ് കരുതപ്പെടുന്നത്. ലീഡ് നില മാറിമറിഞ്ഞപ്പോൾ ഏറെ പിന്നിലായിരുന്ന അവർ ഇപ്പോൾ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായേക്കുമെന്ന നിലയിലായി. ഇപ്പോൾ അവർക്ക് 111 സീറ്റുകളിൽ ലീഡുണ്ട്. കോൺഗ്രസിന് 108 സീറ്റുകളാണ്. അതേസമയം ലീഡ് നിലയിൽ ഇപ്പോഴും വലിയ മാറ്റങ്ങളുണ്ടാകുന്നുണ്ട്. ഇഞ്ചോടിഞ്ച് ഫൈറ്റ് എന്നാണ് വ്യക്തമാക്കുന്നത്.
12.55 pm: മധ്യപ്രദേശിൽ ഓരോ പാർട്ടികൾക്കും ലഭിച്ച വോട്ടിന്റെ കണക്ക് നോക്കുക. ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് ബിജെപിക്കാണ്. കോൺഗ്രസ് രണ്ടാം സ്ഥാനത്തുണ്ട്.
MP is swinging so goddamn wildly! Now both INC & BJP are at 109.
But vote share of BJP is more than INC. pic.twitter.com/2Zm2V41fwH
— Meghnad (@Memeghnad) December 11, 2018
12.50 pm: മധ്യപ്രദേശിൽ ബിഎസ്പി പിന്തുണക്കുന്നവർക്ക് മാത്രമേ സർക്കാരുണ്ടാക്കാൻ സാധിക്കൂ. 110 സീറ്റാണ് കോൺഗ്രസിനുളളത്. ബിഎസ്പിക്ക് അഞ്ച് സീറ്റുണ്ട്. 230 അംഗ സഭയിൽ ഭൂരിപക്ഷം തികയ്ക്കാൻ പിന്നെയും ഒരു സീറ്റ് കൂടി വേണം. ബിജെപിക്ക് 105 സീറ്റിലാണ് ലീഡുളളത്. സമാജ്വാദി പാർട്ടി, ബഹുജൻ സംഘർഷ് ദൾ എന്നിവർക്ക് ഓരോ സീറ്റും ഗോന്ദാവന ഗന്ദന്ത്ര പാർട്ടിക്ക് രണ്ടും സീറ്റിലാണ് ലീഡുളളത്. ഇവർ കൂടി വിജയിക്കുകയാണെങ്കിൽ സർക്കാരുണ്ടാക്കാൻ കോൺഗ്രസിന് കഠിനാധ്വാനം നടത്തേണ്ടി വരും.
12.40 pm: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന അസംബ്ലി തെരഞ്ഞെടുപ്പിലെ വിധി മോദി സർക്കാരിനെതിരായ വിധിയെഴുത്തല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്.
12.30 pm: രാജസ്ഥാനിൽ കോൺഗ്രസിന് കേവലഭൂരിപക്ഷം ലഭിച്ചേക്കില്ല. ഇപ്പോൾ 94 സീറ്റുകളിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. 80 സീറ്റുകളിൽ ബിജെപിയുണ്ട്. ഏറെയും സ്വതന്ത്രരാണ് വിജയിച്ചിരിക്കുന്നത്. ബിഎസ്പി, ആർഎൽപി എന്നിവർക്ക് മൂന്ന് സീറ്റുകൾ വീതവും സിപിഎമ്മിന് രണ്ട് സീറ്റും ഉണ്ട്. ലീഡ് ചെയ്യുന്നവരിൽ 14 പേർ സ്വതന്ത്രരാണ്.
12.20 pm: “തോൽക്കുന്ന പാർട്ടികൾ എപ്പോഴും പറയുന്നതാണ് വോട്ടിങ് മെഷീനിൽ തിരിമറിയെന്ന്,” തെലങ്കാനയിലെ ടിആർഎസ് നേതാവും എംപിയുമായ കെ കവിത. വോട്ടിങ് മെഷീനിൽ തിരിമറി നടന്നിട്ടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ വ്യക്തമാക്കിയതാണെന്നും അവർ പറഞ്ഞു.
K Kavitha, TRS MP: The losing party always says the EVMs have been tampered with, this is absolutely false. Even the CEC in a press meeting yesterday said that it is not possible to tamper EVMs. People have given victory to TRS, what Congress is claiming is false. pic.twitter.com/tKsvrVdZ0u
— ANI (@ANI) December 11, 2018
12.15 pm: നീണ്ട 15 വർഷത്തിന് ശേഷം ഛത്തീസ് ഗഡിൽ കോൺഗ്രസ് ഭരണത്തിലേറുന്ന സാഹചര്യമാണ്. ഇപ്പോഴത്തെ ലീഡ് നില ഇതാണ് സൂചിപ്പിക്കുന്നത്.
12.10 pm: മധ്യപ്രദേശിൽ ഇപ്പോഴത്തെ ലീഡ് നില ഇങ്ങിനെ
12.00 noon: അഞ്ച് റൗണ്ടുകൾ അവശേഷിക്കെ മധ്യപ്രദേശിൽ ബിജെപി തിരിച്ചെത്തി. 114 സീറ്റുകളിൽ ഇപ്പോൾ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. കോൺഗ്രസ് 107 സീറ്റുകളിലാണ് മുന്നേറുന്നത്.
11.50 am: മിസോറാമിൽ മുഖ്യമന്ത്രി ലാൽ തനവാല ചാംപായി സൗത്ത് സീറ്റിൽ തോറ്റു.
11.46 am: ധോഡ് മണ്ഡലത്തിൽ സിപിഎമ്മിന്റെ സ്ഥാനാർത്ഥി പേമ റാം നാലായിരത്തോളം വോട്ടുകൾക്ക് പിന്നിലാണ്. നേരത്തെ മൂന്നാം സ്ഥാനത്തായിരുന്ന പേമ റാം പിന്നീട് നില മെച്ചപ്പെടുത്തി മുന്നിലേക്ക് കയറുകയായിരുന്നു. എങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥി പരാശ്രം മോർദിയയെ ഇതുവരെ മറികടക്കാനായിട്ടില്ല.
11.45 am: രാജസ്ഥാനിലെ ഭദ്ര മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥി ബൽവൻ പൂനിയ 10000 ത്തിലേറെ വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.
11.40 am: ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് തകർച്ചയിൽ നിന്ന് കരകയറി. താഴ്ന്ന 500 പോയിന്റ് തിരികെ കയറി.
11.33 am: രാജസ്ഥാനിൽ കോൺഗ്രസ് മുന്നേറ്റം വ്യക്തമായതോടെ സച്ചിൻ പൈലറ്റിന്റെ ചിത്രങ്ങളുമായി ആഹ്ലാദ പ്രകടനം നടത്തുന്ന പ്രവർത്തകർ
#Rajasthan Congress leads on 108 seats , has majority to form Govt ; BJP : 76 .. Celebrations break outside Congress headquarters in Delhi #Results2018 @RahulSi90179878 pic.twitter.com/vPNtevPPcF
— Rahul Singh (@RahulSi90179878) December 11, 2018
11.30 am: ഛത്തീസ്ഗഡിൽ കോൺഗ്രസ് ആസ്ഥാനത്തേക്ക് കൂടുതൽ നേതാക്കളെത്തുന്നു. ഇവിടെ സുരക്ഷ കർശനമാക്കി
The signs are good for the Congress in Chhattisgarh. At Rajiv Bhavan more and more leaders arriving. Police being beefed up @IndianExpress pic.twitter.com/e9bHyO5vNA
— Dipankar Ghose (@dipankarghose31) December 11, 2018
11.25 am: രാജസ്ഥാനിൽ കാര്യങ്ങൾ അത്ര ശുഭകരമല്ല കോൺഗ്രസിന് എന്ന് വ്യക്തമാക്കുന്നതാണ് കണക്കുകൾ. അവിടെ 140 സീറ്റുകളിൽ കോൺഗ്രസ് മുന്നേറുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പുറത്തുവരുന്ന ഫലങ്ങൾ ആ കുതിപ്പ് ശരിവയ്ക്കുന്നതല്ല. 199 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 99 സീറ്റിലാണ് കോൺഗ്രസ് ഇപ്പോൾ മുന്നിലുളളത്.
11.20 am: സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ട്രെന്റ് കോൺഗ്രസ് സർക്കാർ രൂപീകരിക്കുന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് സച്ചിൻ പൈലറ്റ്. കഴിഞ്ഞ തവണ തങ്ങൾക്ക് വെറും 21 സീറ്റാണ് ഉണ്ടായിരുന്നത്. എന്നാൽ ഇക്കുറി ശക്തമായ തിരിച്ചുവരവ് നടത്തിയെന്നും കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായ സച്ചിൻ പൈലറ്റ്.
Sachin Pilot, Congress: Trends make it clear that Congress is forming Govt in #Rajasthan with full majority, we had 21 seats last time. We should wait for the final numbers. Congress leadership and MLAs will decide who will get what role pic.twitter.com/H4yvc5JEeK
— ANI (@ANI) December 11, 2018
11.15 am: മധ്യപ്രദേശിൽ കോൺഗ്രസിന് സർക്കാരുണ്ടാക്കാൻ ബിഎസ്പി പിന്തുണ പ്രഖ്യാപിച്ചു
11.12 am: ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നിന്നുളള ദൃശ്യം. മൂന്ന് സംസ്ഥാനങ്ങളിലും ഭരണം നഷ്ടപ്പെടുമെന്നായതോടെ പാർട്ടി ആസ്ഥാനം ആളൊഴിഞ്ഞ നിലയിലായി
11.10 am: ഛത്തീസ്ഗഡിന്റെ തലസ്ഥാനമായ റായ്പൂരിൽ ബിജെപി ഓഫീസിനകത്ത് മ്ലാനത
11.06 am: വോട്ട് നില ഇപ്പോൾ… രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് സീറ്റ് നില
11.03 am: മധ്യപ്രദേശിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നുളള ചിത്രങ്ങൾ
11.01 am: ഛത്തീസ്ഗഡിൽ ജനതാ കോൺഗ്രസ് നേതാവും മുൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുമായ അജിത് ജോഗി മർവാഹി മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു.
11.00 am: സദുൽപുർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി കൃഷ്ണ പൂനിയ ഇപ്പോൾ ലീഡ് ചെയ്യുന്നുണ്ട്.
10.55 am: രാജസ്ഥാനിൽ സാമൂഹ്യ നീതി വകുപ്പ് മന്ത്രി അരുൺ ചതുർവേദിക്ക് തിരഞ്ഞെടുപ്പിൽ അടിതെറ്റി. അദ്ദേഹം ഇപ്പോൾ പരാജയത്തിന്റെ വക്കിലാണ്.
10.50 am: രാജസ്ഥാനിൽ കോൺഗ്രസ് നേതാവ് അശോഖ് ഗെഹ്ലോട്ടിന്റെ വാഹനം റോസാപ്പൂക്കൾ കൊണ്ട് അലങ്കരിച്ച നിലയിൽ
10.42 am: മധ്യപ്രദേശിൽ കോൺഗ്രസ് 117 സീറ്റിൽ മുന്നിലാണ്. ബിജെപി 100 സീറ്റിലാണ് മുന്നിലുളളത്. കേവല ഭൂരിപക്ഷത്തിന് സംസ്ഥാനത്ത് 116 സീറ്റ് വേണം.
10.38 am: രാജസ്ഥാനിൽ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ട്, കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ സച്ചിൻ പൈലറ്റ് എന്നിവർ മുന്നിൽ…
10.30 am: മധ്യപ്രദേശിൽ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ ബുധിനി മണ്ഡലത്തിൽ 2000 ത്തിലേറെ വോട്ടുകൾക്ക് മുന്നിൽ.
#Results2018 |
Rajasthan: Congress leading in 98 and the BJP in 83.Madhya Pradesh: Congress leading in 94 , the BJP in 80.
Chhattisgarh: Congress leading in 48, BJP in 26.
Mizoram: MNF leading in 22, Congress in six.
Telangana: TRS leading in 80, Congress leading in 27 pic.twitter.com/U4dnGjap22
— The Indian Express (@IndianExpress) December 11, 2018
10.20 am: കോൺഗ്രസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ നിന്നുളള ദൃശ്യം
A growing sense of confidence at the Congress control room at Rajiv Bhavan in Raipur. Leaders constantly being told to stay calm though given they had celebrated too early in 2013 @IndianExpress pic.twitter.com/ZwCVpKVUZV
— Dipankar Ghose (@dipankarghose31) December 11, 2018
10.13 am: തെലങ്കാനയിൽ ടിആർഎസ് സഖ്യത്തിന് വെല്ലുവിളികളില്ലെന്ന് വ്യക്തമാക്കുന്നതാണ് ഫലസൂചന. മിസോറാമിൽ പ്രാദേശിക കക്ഷിയായ എംഎൻഎഫ് ഭരണം ഉറപ്പിച്ചു
10.10 am: കോൺഗ്രസ് മുന്നേറുന്ന മൂന്ന് സംസ്ഥാനങ്ങളിലെ സീറ്റ് നില ഇങ്ങിനെ
10.06 am: ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്തിന് മുന്നിൽ പ്രവർത്തകർ ആഘോഷം തുടങ്ങി
#Visuals of celebration from outside Congress office in Delhi. #AssemblyElections2018 pic.twitter.com/4bWIf5EN8I
— ANI (@ANI) December 11, 2018
10.01 am: ഇതുവരെയുളള ഫലങ്ങൾ പ്രകാരം അഞ്ചിൽ ഒരേയൊരു സംസ്ഥാനം മാത്രമാണ് ഏത് പാർട്ടിയാണ് തങ്ങളെ ഭരിക്കേണ്ടതെന്ന കൃത്യമായ തീരുമാനം എടുത്തിരിക്കുന്നത്. ഭരണകക്ഷിയായ ടിആർഎസിന് ഒപ്പം ഒന്നടങ്കം അണിനിരക്കുകയാണ് തെലങ്കാനയിൽ ജനങ്ങൾ എന്ന് വ്യക്തമാക്കുന്നു. മറ്റിടങ്ങളിലെല്ലാം ഭരണകക്ഷിയ്ക്ക് എതിരെ ഭരണവിരുദ്ധ വികാരം ശക്തമായി അലയടിച്ചു.
9.55 am: ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ വൻ ഇടിവ്… 500 പോയിന്റാണ് ഇന്ന് ഇടിഞ്ഞത്…
Sensex at 34,458.86, down by over 500 points pic.twitter.com/Df7mxEzmxm
— ANI (@ANI) December 11, 2018
9.51 am: റിസർവ് ബാങ്ക് ഗവർണറുടെ രാജിയും തിരഞ്ഞെടുപ്പ് ഫലവും രൂപയുടെ മൂല്യം ഇടിയാൻ കാരണമായി എന്നാണ് ഏറ്റവും പുതിയ വിവരം. രൂപ ഇപ്പോൾ ഒരു രൂപയിലേറെ ഇടിഞ്ഞ് 72.42 ൽ എത്തി.
Day after Governor Patel’s sudden resignation Rupee falls over 1 rupee or 1.5 per cent against the USD. Trading at 72.42 against the dollar @IndianExpress
— Sandeep Singh (@Tweetsandeep) December 11, 2018
9.50 am: ഛത്തീസ്ഗഡിൽ മുഖ്യമന്ത്രി രമൺ സിങിനെ പിന്നിലാക്കി കോൺഗ്രസ് സ്ഥാനാർത്ഥിയും മുൻ പ്രധാനമന്ത്രി വാജ്പേയിയുടെ അനന്തിരവളുമായ കരുണ ശുക്ല മുന്നേറുന്നു.
9.49 am: ഏറ്റവും പുതിയ ലീഡ് നില ഇങ്ങിനെ
9.43 am: ഇന്ത്യൻ എക്സപ്രസിന് ലഭിച്ച വിവരങ്ങൾ പ്രകാരം ഇപ്പോൾ ഛത്തീസ്ഗഡിൽ 78 സീറ്റുകളിൽ ഫല സൂചന പുറത്തുവന്നു. കോൺഗ്രസ് 47 സീറ്റിൽ മുന്നിലാണ്. തെലങ്കാനയിൽ 116 സീറ്റിൽ 83 ലും ടിആർഎസ് ആണ് മുന്നിൽ. കോൺഗ്രസ്- ടിഡിപി സഖ്യത്തിന് 23 സീറ്റുകളിൽ മാത്രമാണ് മുന്നേറ്റമുണ്ടാക്കാനായത്. രാജസ്ഥാനിൽ 86 സീറ്റിലാണ് കോൺഗ്രസിന്റെ മുന്നേറ്റം. 69 സീറ്റിൽ ബിജെപിയും ഉണ്ട്. മധ്യപ്രദേശിൽ ഇപ്പോൾ 71 സീറ്റുകളിൽ കോൺഗ്രസാണ് മുന്നിലുളളത്.
9.38 am: രാജസ്ഥാനിൽ രണ്ട് സീറ്റിൽ സിപിഎം സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നു.. ഭദ്ര, ബൽവാർ പൂനിയ മണ്ഡലങ്ങളിലാണ് മുന്നേറ്റം. ഭദ്രയിൽ സിപിഎം സ്ഥാനാർത്ഥിക്ക് 2300 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇപ്പോഴുളളത്.
9.30 am: അഞ്ച് സംസ്ഥാനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിൽ മൂന്നിടത്ത് ബിജെപിയും കോൺഗ്രസും തമ്മിലുളള പോരാട്ടത്തിൽ കോൺഗ്രസിനാണ് മുന്നേറ്റം ലഭിച്ചത്. എന്നാൽ കോൺഗ്രസ്-ടിഡിപി സഖ്യത്തിന് തെലങ്കാനയിൽ കാര്യമായി ഒന്നും നേടാനായില്ല. ഇതിന് പുറമെ, മിസോറാമിലും കോൺഗ്രസിന് നഷ്ടം സംഭവിച്ചു..
9.10 am: ഛത്തീസ്ഗഡിൽ ലീഡ് നിലയിൽ കോൺഗ്രസ് കേവല ഭൂരിപക്ഷത്തിലേക്ക്. 90 അംഗ നിയമസഭയിൽ 46 സീറ്റിൽ കോൺഗ്രസ് മുന്നിൽ
9.00 am: ശക്തമായ ഭരണ വിരുദ്ധവികാരമാണോ തിരഞ്ഞെടുപ്പിൽ അലയടിച്ചതെന്ന ചോദ്യങ്ങളാണ് ഉയരുന്നത്. ആദ്യ ഫല സൂചനകളിൽ രാജസ്ഥാൻ, ഛത്തീസ് ഗഡ്, തെലങ്കാന, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ അവർ മുന്നിലുണ്ട്. മിസോറാമിൽ മാത്രമാണ് പിന്നിൽ. ലീഡ് നില മാറിമറിയുന്നതിനാൽ ഇതൊരു തരംഗമാണെന്ന് പറയാൻ വയ്യ.
തിരഞ്ഞെടുപ്പിൽ വിജയിക്കാൻ രാഹുൽ ഗാന്ധിയുടെ വീടിന് മുന്നിൽ പൂജയും പ്രാർത്ഥനയും
8.47 am: അതേസമയം മികച്ച വിജയം കിട്ടാൻ രാഹുൽ ഗാന്ധിയുടെ വസതിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രത്യേക പൂജയും പ്രാർത്ഥനകളും നടത്തുകയാണ്. ഈ ദൃശ്യം എഎൻഐ ആണ് പുറത്തുവിട്ടത്.
Congress workers perform ‘hawan’ outside Rahul Gandhi’s residence in Delhi #AssemblyElections2018 pic.twitter.com/zkuKfW9T2T
— ANI (@ANI) December 11, 2018
8.43 am: രാജസ്ഥാനിൽ മികച്ച ഭൂരിപക്ഷത്തോടെ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് അണികളും നേതാക്കളും ഒരേപോലെ ഉറപ്പിച്ച് കഴിഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസ് ഓഫീസുകളിൽ ആഘോഷത്തിനായി പടക്കങ്ങൾ എത്തിച്ചിരിക്കുകയാണ്.
Firecrackers brought to Congress office in Jaipur #RajasthanElections2018 pic.twitter.com/gcepNirdYc
— ANI (@ANI) December 11, 2018
8.38 am: രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നിവിടങ്ങളിൽ നടന്ന എക്സിറ്റ് പോൾ ഫലങ്ങളുടെ സമ്പൂർണ്ണ വിവരങ്ങൾ എങ്ങിനെയാണെന്ന് അറിയേണ്ടേ?
Exit Poll Results 2018 Live: അഞ്ച് സംസ്ഥാനങ്ങളിലും തുടർഭരണമോ? എക്സിറ്റ് പോൾ ഫലം ഇങ്ങിനെ
8.35 am: രാജസ്ഥാനിൽ കോൺഗ്രസ് തുടക്കം മുതലേ മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്. പക്ഷെ ഈ ഒരൊറ്റ സംസ്ഥാനത്തെ ഭരണം മാത്രം ലഭിച്ചാൽ കോൺഗ്രസിന് ആത്മവിശ്വാസത്തോടെ ലോക്സഭ തിരഞ്ഞെടുപ്പിനെ നേരിടാനാകില്ല. പ്രതിപക്ഷത്തെ വിശാല സഖ്യത്തിന് കരുത്തുപകരണമെങ്കിൽ കോൺഗ്രസിന് രണ്ട് സംസ്ഥാനങ്ങളിലെങ്കിലും ഭരണം പിടിച്ചേ മതിയാകൂ.
8.28 am: മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസിന് പ്രതീക്ഷയേകുന്നതാണ് ആദ്യ ഫല സൂചനകൾ.
8.24 am: അഞ്ച് സംസ്ഥാനങ്ങളിലും ആദ്യ ഘട്ടത്തിൽ പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്. ഈ ഘട്ടത്തിൽ സംസ്ഥാനങ്ങൾ ആർക്കൊപ്പമാണ് എന്ന് പറയാനാകില്ല. അതേസമയം ആദ്യത്തെ ലീഡ് നിലയാണ് ഇപ്പോൾ പുറത്തുവരുന്നത്..
8.22 am: ആദ്യ ഫല സൂചനകളിൽ രാജസ്ഥാനിൽ കോൺഗ്രസാണ് മുന്നിൽ. മധ്യപ്രദേശിൽ ബിജെപി മുന്നിൽ നിൽക്കുമ്പോൾ ഛത്തീസ്ഗഡിൽ ഒപ്പത്തിനൊപ്പമാണ് ഇരു കൂട്ടരും.
8.20 am: “എക്സിറ്റ് പോൾ രാജസ്ഥാനിൽ തുണച്ചത് കോൺഗ്രസിനെ”
ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്ത്യ- കോൺഗ്രസ് (119-141) , ബിജെപി (55-72).
ടൈംസ് നൗ സർവ്വേ- ബിജെപി-85 കോൺഗ്രസ് 105, മറ്റുളളവർ – ഏഴ്
8.15 am: ഛത്തീസ്ഗഡിൽ മൂന്ന് സീറ്റിൽ കോൺഗ്രസും രണ്ട് സീറ്റിൽ ബിജെപിയും മുന്നേറുന്നുണ്ട്. രാജസ്ഥാനിൽ കോൺഗ്രസ് രണ്ട് സീറ്റിലും ബിജെപി ഒരു സീറ്റിലുമാണ് മുന്നേറുന്നത്. പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്…
8.10 am: തെലങ്കാനയിലും മധ്യപ്രദേശിലുമുളള ആദ്യ ഫല സൂചനകൾ പുറത്തുവരുന്നു. ടിആർഎസും കോൺഗ്രസും ഒരോ സീറ്റുകളിൽ ലീഡ് ചെയ്യുന്നു. മധ്യപ്രദേശിൽ കോൺഗ്രസ് രണ്ട് സീറ്റിലും ബിജെപി മൂന്ന് സീറ്റിലും മുന്നേറുന്നു.
8.00 am: അഞ്ച് സംസ്ഥാനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിൽ ആരെയാണ് ജനം ഭരണം ഏൽപ്പിച്ചതെന്ന് അറിയാൻ നിമിഷങ്ങൾ മാത്രം ബാക്കി. വോട്ടെണ്ണൽ നടപടികൾ ആരംഭിച്ചിരിക്കുകയാണ്…
7.40 am: വോട്ടെണ്ണൽ തുടങ്ങാൻ ഇനി നിമിഷങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്…
7.30 am: മധ്യപ്രദേശിൽ നിലവിൽ 156 സീറ്റുകൾ ബി ജെ പിക്കാണ്. കോൺഗ്രസിന് 57 സീറ്റും മറ്റുളളവർക്ക് ഏഴ് സീറ്റുമാണ് ഉളളത്. ബി ജെ പിയുടെ ശിവരാജ് സിങ് ചൗഹാനാണ് മുഖ്യമന്ത്രി . ബി ജെ പിയുടെ തുടർ ഭരണം നിലനിൽക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. 2005 മുതൽ തുടർച്ചയായി മൂന്നാം തവണയാണ് ശിവരാജ് സിങ് ചൗഹാൻ മുഖ്യമന്ത്രിയായത്. 2005ൽ ബാബുലാൽ ഗൗറിനെ മാറ്റിയാണ് ബി ജെ പി 2005ൽ ശിവരാജ് സിങ് ചൗഹാനെ മുഖ്യമന്ത്രിയാക്കുന്നത്. ഉമാഭാരതിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയാണ് ബാബുലാൽ ഗൗറിനെ മുഖ്യമന്ത്രിയാക്കിയത്. 2003 ൽ ദിഗ്വിജയ് സിങ്ങിന്റെ നേതൃത്വത്തിലുളള കോൺഗ്രസ് സർക്കാരിനെ തോൽപ്പിച്ചാണ് ബിജെ പി അധികാരത്തിലെത്തിയത്. തുടർച്ചയായ പത്ത് വർഷത്തെ കോൺഗ്രസ് ഭരണത്തെ അധികാരത്തിൽ നിന്നും മാറ്റിയ ബിജെപി ഇപ്പോൾ അധികാരത്തിൽ പതിനഞ്ച് വർഷം പിന്നിട്ടു.
7.00 am:രാജസ്ഥാനിൽ ആകെയുളള 200 സീറ്റുകളിൽ 160 സീറ്റുകളാണ് ഭരണകക്ഷിയായ ബി ജെ പിയുടെ കൈവശമുളളത്. കോൺഗ്രസ്സിന് 25 സീറ്റും മറ്റുളളവർക്ക് 15 സീറ്റുമാണ് ഉളളത്. വസുന്ധരാ രാജ്യ സിന്ധ്യയാണ് നിലവിലെ ബി ജെ പി മുഖ്യമന്ത്രി. കോൺഗ്രസിന്റെ അശോക് ഗെലോട്ടിന്റെ നേതൃത്തിലുണ്ടായിരുന്ന കോൺഗ്രസ് ഭരണത്തിന് ശേഷമാണ് ബി ജെ പി വീണ്ടും ഇവിടെ അധികാരത്തിലെത്തിയത്.
6.40 am: ഛത്തീസ്ഗഡിൽ ആകെ 90 സീറ്റുകളാണുളളത്. ബിജെപിക്ക് 49 സീറ്റുകളും കോൺഗ്രസിന് 39 സീറ്റും മറ്റുളളവർക്ക് രണ്ട് സീറ്റുമാണുളളത്. ഇവിടെയും ബി ജെപിയുടെ തുടർഭരണമാണ്. ബി ജെ പിയുടെ രമൺ സിങ്ങാണ് ഛത്തീസ്ഗഡിലെ മുഖ്യമന്ത്രി. മധ്യപ്രദേശിലെ പോലെ തന്നെ പതിനഞ്ച് വർഷത്തെ തുടർഭരണമാണ് ഇവിടെയും ബി ജെ പിയുടേത്. 2003 മുതൽ ബി ജെ പിയാണ് ഭരിക്കുന്നത്.
6.20 am: തെലുങ്കാനയിൽ ആകെ 119 സീറ്റുകളാണുളളത്. ഇതിൽ ടി ആർ എസ്സിന് 90 സീറ്റാണ് ലഭിച്ചത്. കോൺഗ്രസിന് 13 സീറ്റും ബി ജെപിക്ക് അഞ്ച് സീറ്റുമാണ് ഉളളത്. ഇവിടുത്തെ ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ ടി ആർ എസ് അധികാരത്തിൽ വരുകയായിരുന്നു. തെലുങ്കാന സംസ്ഥാനത്തിന് വേണ്ടി സമരം ചെയ്ത ടി ആർ എസ്സിന്റെ കെ. ചന്ദ്രശേഖര റാവു ആണ് സംസ്ഥാനത്തിലെ ആദ്യ മുഖ്യമന്ത്രി.
6.00 am മിസോറമിൽ ആകെയുളള 40 സീറ്റുകളിൽ 29 സീറ്റകൾ കോൺഗ്രസിനാണ്. പ്രാദേശിക കക്ഷിയയായ മിസോ നാഷണൽ ഫ്രണ്ട് ( എം എൻ എഫ്) ആറ് സീറ്റുണ്ട്. മറ്റുളളവർക്ക് അഞ്ച് സീറ്റുണ്ട്. മിസോറാമിൽ കോൺഗ്രസ്സിന്റെ തുടർഭരണമാണ്. പത്ത് വർഷമായി കോൺഗ്രസ് ആണ് മിസോറാം ഭരിക്കുന്നത്. അതിന് മുമ്പ് എം എൻ എഫ് ആണ് മിസോറാമിൽ അധികാരത്തിലുണ്ടായിരുന്നത്. കോൺഗ്രസിന്റെ ലാൽ തൻഹൗലയാണ് ഇപ്പോഴത്തെ മിസ്സോറാം മുഖ്യമന്ത്രി.
Election Results 2018 LIVE: Rajasthan | Madhya Pradesh | Chhattisgarh | Mizoram | Telangana Election Result 2018
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook